ഗൃഹനാഥന്‍ ജോലി ചെയ്യുന്ന വീട്ടിലെ സ്‌റ്റെപ്പില്‍ മരിച്ച നിലയില്‍

കാസര്‍കോട്: 60 വയസ്സുള്ള ആളെ ജോലി ചെയ്യുന്ന വീടിന്റെ അടുക്കള ഭാഗത്തെ സ്‌റ്റെപ്പില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട്, ചുള്ളിക്കരയിലെ കണ്ണന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ കെ. പ്രദീപിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു. ഡിസംബര്‍ 10നു വൈകുന്നേരം മൂന്നു മണിക്കും 11ന് രാവിലെ എട്ടു മണിക്കും ഇടയിലാണ് മരണം നടന്നതെന്നു സംശയിക്കുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. കണ്ണന്‍ ജോലി ചെയ്യുന്ന ചുള്ളിക്കരയിലെ സുനിലിന്റെ വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെപ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

പരേതരായ വെളുത്തന്‍-കൊറുമ്പി ദമ്പതികളുടെ മകനാണ്. ഭാര്യ: ജാനകി. മക്കള്‍: പ്രസീന, പ്രദീപ്, പ്രദീഷ്, പ്രീത. മരുമക്കള്‍: രമേശന്‍, ലക്ഷ്മി. സഹോദരങ്ങള്‍: ശങ്കരന്‍, ഗോപാലന്‍, അമ്പാടി, കല്യാണി, പരേതരായ രാമന്‍, കൊട്ടന്‍, തിരുമ, മീനാക്ഷി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page