-പി പി ചെറിയാന്‍
മെസ്‌ക്വിറ്റ് (ഡാളസ്): അമേരിക്കയിലെ മാര്‍ത്തോമാ ദേവാലയങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങായി മാറണമെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പ്രത്യാശിച്ചു.
ക്രിസ്തുവിന്റെ സ്നേഹം പ്രചരിപ്പിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷനുകളെ പിന്തുണയ്ക്കുന്നതിനായി പള്ളി അംഗങ്ങള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തിരുന്നു. സംഭാവനയായി ലഭിച്ച തുകയുടെ അമ്പതു ശതമാനം ഈ വര്‍ഷം 2 പ്രാദേശിക ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്കു സംഭാവന ചെയ്തു.
ക്രിസ്മസ് സീസണില്‍ പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി മെസ്‌ക്വിറ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പരിപാടികള്‍ക്കു ട്രസ്റ്റിമാരായ എബി തോമസും വിനോദ് ചെറിയാനും ചെക്ക് കൈമാറി.
ഡാലസില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന അര്‍ഹരായ സംഘടനകളെ കണ്ടെത്തുന്നതിനു ചുമതല ഇടവക കമ്മിറ്റി അംഗം സോജി സ്‌കറിയയെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങിനെത്തിയ പ്രതിനിധികളെയും വികാരി റവ ഷൈജു സി ജോയ് സ്വാഗതം ചെയ്തു. സോജി സ്‌കറിയ അവരെ പരിചയപ്പെടുത്തി. ഇടവക സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.







