പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ തള്ളുമെന്ന പ്രകടന പത്രികാ വാഗ്ദാനം എന്തായി?: കെ.പി.എസ്.ടി.എ.

കാസര്‍കോട്: എല്‍.ഡി.എഫ്. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെ.പി.എസ്.ടി.എ. ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിഡഡ് അധ്യാപകരെയും മാനേജ്മെന്റിനെയും ദ്രോഹിക്കുന്ന നയങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, കുടിശ്ശികയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കുക, ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിക്കുക, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, പ്രീപ്രൈമറി അധ്യാപകര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി ആധ്യക്ഷം വഹിച്ചു. പി. ശശിധരന്‍, കെ. അനില്‍കുമാര്‍, പ്രശാന്ത്, കെ. ശ്രീനിവാസന്‍, അശോകന്‍, യൂസഫ്, സ്വപ്ന ജോര്‍ജ് പി.ടി. ബെന്നി, ജോമി ടി. ജോസ് പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ എ. ജയദേവന്‍, സി.എം. വര്‍ഗീസ്, പി. ശ്രീജ, പി. ജലജാക്ഷി, കെ. ഗോപാലകൃഷ്ണന്‍, ടി. രാജേഷ്‌കുമാര്‍, കെ.വി. ജനാര്‍ദ്ദനന്‍, എം.കെ. പ്രിയ വിമല്‍ അടിയോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page