നീലേശ്വരം മദ്യഷോപ്പിലെ കവര്‍ച്ച; സംഘത്തില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍, ചിത്രങ്ങള്‍ ലഭിച്ചു

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മദ്യഷോപ്പിലെ സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളായ രണ്ടു പേരുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ് സംഘം. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ചുമര്‍ തുരന്നു അകത്തു കടക്കാനായിരുന്നു ആദ്യ ശ്രമം. ചുമര്‍ തുരന്നുവെങ്കിലും മദ്യക്കുപ്പികള്‍ നിറച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ അട്ടിവച്ചതിനാല്‍ അതുവഴി അകത്തേക്കു കടക്കാനായില്ല. തുടര്‍ന്ന് ഷട്ടര്‍ പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന …

വീട്ടില്‍ നിന്നു 25പവനും വജ്രമോതിരങ്ങളും കവര്‍ന്ന കേസ്; മുഖ്യപ്രതി ഷട്ടര്‍ജലീല്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍, മാതമംഗലത്തെ റിട്ട. ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നു 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപ വില മതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി കാസര്‍കോട്ട് പിടിയില്‍. പാലക്കാട്, നെന്മാറ, അഴലൂര്‍, പൂഴിക്കാമ്പാറ സ്വദേശിയായ ഷട്ടര്‍ജലീല്‍ എന്ന ജലീലി(36)നെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ട് വച്ച് പിടികൂടിയത്. പ്രതിയെ പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു. ജലീലിന്റെ കൂട്ടുപ്രതികളായ പാലക്കാട് സ്വദേശിയും ബദിയഡുക്ക, …

ദേഹമാസകലം പാന്‍മസാല കെട്ടിവച്ച് നടന്ന് വില്‍പ്പന; ഒടുവില്‍ യുവാവിന് സംഭവിച്ചത് ഇങ്ങിനെ

കണ്ണൂര്‍: ദേഹമാസകലം പാന്‍ മസാല കെട്ടിവച്ച് നടന്നു വില്‍പ്പന നടത്തുന്ന വിരുതന്‍ അറസ്റ്റില്‍. ഇരിട്ടി, മൂന്നാം പീടിക സ്വദേശി സി. ആസാദ് (48)ആണ് അറസ്റ്റിലായത്. ഇരിട്ടി എസ്.ഐ ഷര്‍ഫുദ്ദീനും സംഘവും ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടയില്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്ക്‌പോസ്റ്റിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു ആസാദ്. ദൂരെ നിന്നു ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികതകളൊന്നും തോന്നിയില്ല. എന്നാല്‍ അടുത്തെത്തിയപ്പോള്‍ നടത്തത്തില്‍ സംശയം തോന്നി തടഞ്ഞു പരിശോധിച്ചപ്പോള്‍ പൊലീസ് ശരിക്കും …

കെ. സുധാകരനെ തെറിവിളിച്ച പൊലീസുകാരനെതിരെ നടപടിയില്ല; രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഷെയര്‍ ചെയ്ത എസ്.സി.പി.ഒയ്‌ക്കെതിരെ അന്വേഷണം, നടപടിക്ക് നീക്കം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് അന്വേഷണം. ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.പി വിനേഷിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവം പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേ സമയം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ …

അമ്മയും മകനും മരിച്ച നിലയില്‍; മകന്റെ മൃതദേഹം കാണപ്പെട്ടത് മരക്കൊമ്പില്‍

പാലക്കാട്: പാലക്കാട്, കോട്ടായി, ചേനങ്കാട്, പല്ലൂര്‍കാവില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചിന്ന (75), മകന്‍ ഗുരുവായുരപ്പ (40) എന്നിവരാണ് മരിച്ചത്. ചിന്നയുടെ മൃതദേഹം വീട്ടിനകത്തും മകന്റേത് വീടിനു സമീപത്തെ മരക്കൊമ്പിലുമാണ് കാണപ്പെട്ടത്. ചിന്ന ഏതാനും ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മാതാവ് മരണപ്പെട്ട സങ്കടത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോറി തടഞ്ഞു നിര്‍ത്തി മലയാളി ഡ്രൈവറെ കുത്തിക്കൊന്നു; പണം തട്ടാനുള്ള ശ്രമമെന്ന് സംശയം

കോയമ്പത്തൂര്‍: ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കുത്തിക്കൊന്നു. എറണാകുളം, നെടുമ്പാശ്ശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെ തമിഴ്‌നാട്, കൃഷ്ണഗിരിയിലാണ് കൊലപാതകം നടന്നത്. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക സംശയം. ഒരാഴ്ച മുമ്പാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ബംഗ്‌ളൂരുവിലേക്ക് പോയത്. മടക്കയാത്രക്കിടയിലാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേയ്ക്ക് മരം കടപുഴകി വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അപകടം ഒഴിവായി

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേക്ക് മരം കടപുഴകി വീണു. മരത്തിന്റെ ചെറിയ ചില്ലകള്‍ ഓട്ടോയില്‍ തട്ടിയെങ്കിലും നാശനഷ്ടമില്ല. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്കു താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തി. ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി അപായ സൂചന നല്‍കിയതിനാല്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഒഴിവായി. ഞായറാഴ്ച രാത്രി 8.30മണിയോടെ ബംബ്രാണ ജംഗ്ഷനിലാണ് സംഭവം. ആരിക്കാടിയിലെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിം കൊടിയമ്മയുടെ ഓട്ടോയുടെ മുന്നിലേക്കാണ് മരം കടപുഴകി വീണത്. ഓട്ടോ റോഡരികിലേക്ക് മാറ്റിയിട്ട് അതുവഴിയെത്തിയ വാഹനങ്ങളെ …

കൂറ്റന്‍ പുളിമരം വീടിനു മുകളില്‍ വീണു; വീട്ടുകാര്‍ അത്ഭുതരമായി രക്ഷപ്പെട്ടു

കാസര്‍കോട്: തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പാണത്തൂര്‍, മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീടിനു മച്ചുണ്ടായതിനാലാണ് ആളപായം ഒഴിവായതെന്നു വീട്ടുകാര്‍ പറഞ്ഞു. കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ. രാമചന്ദ്രന്‍, ബിനീഷ് ഡേവിഡ്, നീതുമോന്‍, ഡ്രൈവര്‍ ഗംഗാധരന്‍, ഹോംഗാര്‍ഡ് ടി. ബാലകൃഷ്ണന്‍ എന്നിവരാണ് മരം മുറിച്ചു മാറ്റിയത്. മുന്‍ പനത്തടി പഞ്ചായത്ത് …

ബാറിനകത്തെ വാക്കേറ്റം, യുവാവിനു നേരെ അക്രമം; കാപ്പ കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതമായി അടിച്ചു പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബല്ല, മുത്തപ്പന്‍ത്തറ, നീരോക്കിലെ എന്‍. മനു (36),അജാനൂര്‍, മൂലകണ്ടത്തെ കെ. ശ്യാംകുമാര്‍ (34)എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജൂലൈ മൂന്നിന് കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ ഒരു ബാറിലാണ് കേസിനാസ്പദമായ സംഭവം. അരയി, കാര്‍ത്തികയിലെ അമല്‍ കൃഷ്ണയാണ് അക്രമത്തിനു ഇരയായത്. ബാറില്‍ ഉണ്ടായ വാക്കേറ്റത്തിന് ശേഷം പുറത്തിറങ്ങിയ അമല്‍കൃഷ്ണയെ അഞ്ചു പേര്‍ ചേര്‍ന്ന് മാരകയുധങ്ങള്‍ കൊണ്ട് അക്രമിച്ചുവെന്നാണ് …

യുവതിയെ കുത്തിക്കൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; കാണാതായ കാമുകനെ തെരയുന്നു

മുംബൈ: യുവതിയെ ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. കൊലപാതകത്തിനു പിന്നില്‍ കാമുകനാണെന്നു സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. മുംബൈ സ്വദേശിനി യശശ്രീ ഷിന്‍ഡെ (20)യാണ് കൊല്ലപ്പെട്ടത്. ബോലാപ്പൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഏതാനും ദിവസം മുമ്പ് യശശ്രീയെ കാണാതായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് കേസടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മുംബൈ റെയില്‍വെസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കാമുകനെ കണ്ടെത്താന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. …

നാട്ടറിവുകളുടെ കാവലാള്‍ ചാണമൂപ്പന്‍ 108-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: നാട്ടറിവുകളുടെ കാവലാള്‍ നീലേശ്വരം, പരപ്പ, കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പന്‍ (108) അന്തരിച്ചു. പാരമ്പര്യ കൃഷി രീതികളുടെയും കാര്‍ഷിക കൂട്ടായ്മയുടെയും പ്രധാന പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം വഴി വീട്ടില്‍ വച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്തി ശ്രദ്ധേയനായിരുന്നു. ഒരു വര്‍ഷം മുമ്പു വരെ നെല്ലിയരയിലെ വീട്ടില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ ദൂരെയുള്ള ബിരിക്കുളം ടൗണില്‍ എത്തുക ചാണമൂപ്പന്റെ ദിനചര്യയായിരുന്നു. ഭാര്യ: കൊറുമ്പി. മക്കള്‍: കുംബ, പരേതരായ മാധവന്‍, കുഞ്ഞിരാമന്‍. മരുമക്കള്‍: …

20 കോടിയോളം രൂപയുമായി യുവതി മുങ്ങി; പണം തട്ടിയെടുത്തത് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന്

തൃശൂര്‍: 18 വര്‍ഷക്കാലം അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു യുവതി 20 കോടി രൂപയുമായി മുങ്ങി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ തൃശൂര്‍, വലപ്പാട് ബ്രാഞ്ചിലെ അസി. ജനറല്‍ മാനേജര്‍ ധന്യാമോഹന്‍ ആണ് പണവുമായി മുങ്ങിയത്. സംഭവത്തില്‍ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരങ്ങളുടെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പെന്ന് പറയുന്നു. ഈ …

ഇതൊക്കയാണ് പ്രണയത്തിലേക്കുള്ള വഴി; എക്‌സിലെ പോസ്റ്റിന് കമന്റിട്ട പെണ്‍കുട്ടിയെ സ്വന്തമാക്കി യുവാവ്

  മാട്രിമോണിയല്‍ സൈറ്റുകളും ഫേസ് ബുക്കുകളും വഴി തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെ തന്റെ പങ്കാളിയെ കണ്ടെത്തുകയും അവരെ വിവാഹം കഴിയ്ക്കുകയും ചെയ്തവരെ പരിചയമുണ്ടോ? അത്തരത്തിലൊരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നന്നത്. ബംഗളുരുവില്‍ ടെക്കിയായി ജോലി ചെയ്യുന്ന അന്‍ഷുല്‍ എന്ന യുവാവ് 2022 ല്‍ എക്സിലിട്ട ഒരു പോസ്റ്റാണ് അയാളുടെ ജീവിതത്തിലെ വഴിത്തിരിവായത്. പോസ്റ്റിന് കമന്റ് ചെയ്ത പെണ്‍കുട്ടി ഇപ്പോള്‍ അന്‍ഷുലിന്റെ ഭാര്യയായിരിക്കുകയാണ്. ഒരു കമന്റിട്ടു …

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായി; ലോകമെമ്പാടും വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും തടസ്സപ്പെടാന്‍ സാധ്യത

  ആഗോളതലത്തില്‍ പണിമുടക്കി വിന്‍ഡോസ് 10. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും ഉള്‍പ്പടെ തടസപ്പെടാന്‍ ഇനി സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും വിമാന കമ്പനികളുടെയും ടെലികമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം തകരാറിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂ. ഇന്‍ഡിഗോ ഉള്‍പ്പെടെ …

ഒടുവില്‍ അധികൃതര്‍ കണ്ണ് തുറന്നു; കുമ്പള സ്‌കൂളിനു സമീപത്തെ അപകടനിലയിലായ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് പൊളിച്ചു മാറ്റി

  കാസര്‍കോട്: കുമ്പളയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കെട്ടിടത്തിന് ശാപമോക്ഷം. കുമ്പള ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരുന്ന രണ്ട് പി.ഡബ്ലിയു.ഡി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി. സ്‌കൂളിനടുത്തുള്ള കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായതിനാല്‍ പിടിഎയും അധ്യാപകരും നാട്ടുകാരും ലക്കി സ്റ്റാര്‍ ക്ലബ് അംഗങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആശങ്കപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസും, അനുബന്ധ കെട്ടിടവുമാണ് ഭീഷണിയായി നിന്നിരുന്നത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും, ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുമൊക്കെ മൈതാനത്തിന് സമീപം …

ഹെലന്‍ സിബിയ്ക്ക് ജപ്പാനില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണത്തിന് അര്‍ഹത

  കാസര്‍കോട്: മാവുങ്കാല്‍ സ്വദേശിനി ഹെലന്‍ സിബി ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റീരിയല്‍ സയന്‍സ് എന്ന ഗവേഷണ സ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണത്തിന് അര്‍ഹത നേടി. പ്രതിമാസം രണ്ട് ലക്ഷം ജപ്പാന്‍ യെന്‍ എന്ന തോതില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ കാലയളവില്‍ എഴുപത്തിരണ്ട് ലക്ഷം യെന്‍ സ്‌ക്വോളര്‍ഷിപ്പ് ലഭിക്കും. സിനിമ നടനും സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സിബി തോമസിന്റെയും എലിസബത്ത് ജേക്കബ്ബിന്റെയും മകളാണ്. വിഐടി യില്‍ നിന്നും ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹെലന്‍ നിലവില്‍ …

മഴയുടെ മറവില്‍ ചന്ദനമരം മുറി; 3 പേര്‍ പിണറായിയില്‍ പിടിയില്‍

  കണ്ണൂര്‍: ശക്തമായ മഴയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. മാലൂര്‍, ശിവപുരം സ്വദേശികളായ സുമേഷ് നിവാസില്‍ എ. സുധീഷ് (24), പാങ്കളത്ത് വിജേഷ് (35), ഷീന നിവാസില്‍ കെ. ഷാജു (28) എന്നിവരെ പിണറായി എസ്.ഐ ആന്റണി ഡിക്രൂസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ചന്ദന കടത്തിനു ഉപയോഗിച്ചിരുന്ന കാറും, കത്തി, ആക്സോബ്ലേഡ്, അറക്കവാള്‍ എന്നിവയും കണ്ടെടുത്തു. ശിവപുരം മുസ്ലിം പള്ളിക്കു സമീപത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിനു അകത്തു കാണപ്പെട്ട യുവാക്കളെ …

മീന്‍ വണ്ടികളിലെത്തി കവര്‍ച്ച; കുമ്പളയില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ ഇരിക്കൂറില്‍ അറസ്റ്റില്‍

  കാസര്‍കോട്: മീന്‍ കയറ്റിയ വാഹനങ്ങളിലെത്തി കുമ്പളയില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ടംഗസംഘം അറസ്റ്റില്‍. കര്‍ണ്ണാടക സാഗര്‍, ഫസ്റ്റ്ക്രോസ് എന്‍.എന്‍ നഗറിലെ മുഹമ്മദ് ജാക്കിര്‍ (32), സാഗര്‍, ഫിഫ്ത്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫല്‍ (32) എന്നിവരെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് ആയോടനും എസ്.ഐ. പി ബാബുവും അറസ്റ്റു ചെയ്തത്. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ പടിയൂര്‍, പൂവ്വംറോഡിലെ അധ്യാപകന്‍ അബ്ദുല്‍ ഷബാഹിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാ ശ്രമക്കേസിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അബ്ദുല്‍ …