പാക്കിസ്താനോടു യുദ്ധം പ്രഖ്യാപിക്കൂ; പ്രധാനമന്ത്രിയോടു കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാക് അധീന കശ്മീർ വിട്ടു നൽകാൻ തയാറായില്ലെങ്കിൽ പാക്കിസ്താനോടു യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാല ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനിടെയാണ് പ്രതികരണം.പാക് അധീന കശ്മീർ ഉള്ളിടത്തോളം കാലം ഭീകരവാദം ഉണ്ടാകും.ഇതിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നത്. അതിനാൽ പാക് അധീന കശ്മീർ നമുക്ക് കൈമാറിയില്ലെങ്കിൽ പാക്കിസ്താനുമായി യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു അഭ്യർഥിക്കുന്നു , മന്ത്രി പറഞ്ഞു.കേന്ദ്ര സാമൂ ഹികക്ഷേമ വകുപ്പ് സഹമന്ത്രിയായ അത്താവാല, മഹാരാഷ്ട്രയിലെ എൻഡിഎ …

കാര്‍ ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്, സംഭവം കാനഡ വാന്‍കൂവറില്‍

-പി പി ചെറിയാന്‍ വാന്‍കൂവര്‍(കാനഡ): ശനിയാഴ്ച ഫിലിപ്പിനോ സമൂഹം സംഘടിപ്പിച്ച വാര്‍ഷിക ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാന്‍കൂവര്‍ പൊലീസ് സ്ഥിരീകരിച്ചു. ഉത്സവം അവസാനിക്കുന്നതിനിടയിലായിരുന്നു അപകടം. നൂറുകണക്കിന് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പൊലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കരുതുന്ന 30 വയസ്സുകാരനെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു. ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് കരുതുന്നില്ലെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി …

ഭൂഗര്‍ഭ നിശാക്ലബ്ബില്‍ റെയ്ഡ് 100ലധികം പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ കൊളറാഡോ: കൊളറാഡോ സ്പ്രിംഗ്‌സിലെ ഒരു സ്ട്രിപ്പ് മാളിലെ ഭൂഗര്‍ഭ നിശാക്ലബ്ബില്‍ രാത്രി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്ന100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.ക്ലബ്ബിനുള്ളിലുണ്ടായിരുന്ന ‘200 പേരില്‍ കുറഞ്ഞത് 114 പേര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരും ഒരു ഡസനിലധികം പേര്‍ സജീവ സൈനികരും രക്ഷാധികാരികളും സുരക്ഷാ ഗാര്‍ഡുകളും ആയിരുന്നു.യുഎസില്‍ നിയമവിരുദ്ധമായി ഉണ്ടെന്ന് കരുതുന്നവരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു, അതേസമയം സജീവ സേവന അംഗങ്ങളെ യുഎസ് ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് കൈമാറി.ക്ലബ്ബിനകത്ത് നടന്നത് …

ഉക്രെയ്നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :ഉക്രെയ്നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു.”നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണെന്നു,” കിം ജോങ് ഉന്‍ പറഞ്ഞു.പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം റഷ്യയിലേക്ക് യുദ്ധ സൈനികരെ അയയ്ക്കാന്‍ നേതാവ് കിം ജോങ് ഉന്‍ തീരുമാനിച്ചതായി ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.28ന് സിയോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു വാര്‍ത്താ പരിപാടിക്കിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് …

മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു; പരിക്കേറ്റ സവാദ് മംഗ്ളൂരുവിലെ ആശുപത്രിയിൽ

കാസർകോട്:മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാക്രബയലിൽ യുവാവിന് വെടിയേറ്റു. ബാക്രബയൽ സ്വദേശി സവാദിനാണ് വെടിയേറ്റത്.ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്തര മണിയോടെയാണ് സംഭവം. കുന്നിൻ മുകളിൽ വെളിച്ചം കണ്ടതോടെയാണ് സവാദ് സ്ഥലത്തേയ്ക്ക് പോയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ എലിക്കെണി ഉപയോഗിച്ച് സ്ഥാപിച്ച തോക്കിനുസമാനമായ ഉപകരണം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് (61) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി പേരക്കുട്ടിക്കൊപ്പമാണ് കാളി വനത്തിൽ പോയത്. ഉൾക്കാട്ടിൽ വച്ച് കാളിയെ ആന അക്രമിച്ചു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റു. തുമ്പിക്കൈകൊണ്ട് തട്ടിമാറ്റിയപ്പോൾ ഇരുകാലിനും പരുക്കേറ്റു. രക്ഷപ്പെട്ട പേരക്കുട്ടി വിവരം അറിയിച്ചതോടെ എത്തിയ വനപാലകരാണ് കാളിയെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേക്കു …

ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 മരണം; ആയിരത്തോളം വീടുകൾ കത്തി നശിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തുമരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ആയിരത്തോളം വീടുകൾ കത്തിനശിച്ചു. മൂന്നും നാലും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.രോഹിണി സെക്ടർ 17ൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ആരംഭിച്ചത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ മറ്റു വീടുകളിലേക്കു പടർന്നതാകാമെന്നാണ് നിഗമനം. 20 ഫയർ എൻജിനുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

തലപ്പാടിയിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: 1.97 ഗ്രാം എം.ഡി.എ.യുമായി യുവാവ് അറസ്റ്റിൽ . ഉള്ളാൾ , മാസ്ത്തിക്കട്ട,ആസാദ്നഗറിലെ ഷൈനാസ് ക്വാർട്ടേഴ്സിലെ ഫസൽ ഹുസൈ ( 32 ) നെയാണ് മഞ്ചേശ്വരം പൊലീസ് തലപ്പാടിയിൽ വച്ച് അറസ്റ്റ് ചെയ്തത്.

വനിത നേതാവിന് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം: മുൻ പശ്ചിമ ബംഗാൾ മന്ത്രിയെ സിപിഎം പുറത്താക്കി

കൊൽക്കത്ത: വനിത നേതാവിനു അശ്ലീല സന്ദേശങ്ങൾ അയച്ചതിനു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബൻസ ഗോപാൽ ചൗധരിയെ സിപിഎം പശ്ചിമബംഗാൾ ഘടകം പുറത്താക്കി. വാട്സാപ്പിലൂടെ ചൗധരി അശ്ലീല സന്ദേശങ്ങൾ അയച്ചതായി മുൻ നഗരസഭാംഗം കൂടിയായ വനിത നേതാവ് സമൂഹമാധ്യമത്തിലൂടെ ആരോപിക്കുകയായിരുന്നു. സ്ക്രീൻഷോട്ടുകൾ സഹിതമായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം ചൗധരിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് പാർട്ടിയോടും ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്സിപിഎം സംസ്ഥാന ഘടകം നിയോഗിച്ച സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻ ബിഗ് ബോസ് താരത്തിനും മോഡലിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. ഷൈനും ശ്രീനാഥ് ഭാസിയും ഇന്ന് ഹാജരായേക്കും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്കു എക്സൈസ് നോട്ടിസ് നൽകി. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. കൊച്ചിയിലെ മോഡലായ സൗമ്യയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്.ഏപ്രിൽ ഒന്നിന് 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ അറസ്റ്റിലായ കേസാണിത്. ഇരുവരും തസ്ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടിട്ടാണോ സാമ്പത്തിക ഇടപാടെന്നാണ് അന്വേഷിക്കുന്നത്.നേരത്തേ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, …

ആലംപാടി ഉറൂസിനിടയിൽ അക്രമം, വധശ്രമം: നാലുപേർക്ക് മൂന്നേ മുക്കാൽ വർഷം വീതം തടവ് : 20,000 രൂപ പിഴ

കാസർകോട് :ആലമ്പാടി ഉറൂസിനു വന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്ക ത്തിനിടയിൽ കത്തി ,കമ്പി എന്നിവ കൊണ്ട് കുത്തിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നാലു പ്രതികൾക്ക് കോടതി മൂന്നുവർഷവും ,ഒൻപത് മാസവും വീതം തടവും ,ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ചു, 2018 ഏപ്രിൽ ഒന്നിന് അർദ്ധരാത്രി ആലംപാടി പള്ളി ഉറൂസിനോടനുബന്ധിച്ചാണ് അക്രമമുണ്ടായതു. അക്രമത്തിൽ ആലംപാടി സ്വദേശികളായ ഹൈദരലി ,മുഹമ്മദ് മുസ്തഫ ,മുദാസിർ ,ഉമ്മർഫറൂഖ് ,സെമിർ ,അബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്, കേസിലെ പ്രതികളും മുട്ട ത്തൊടിസ്വദേശികളുമായ …

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; രാത്രി 12 വരെ പ്രവർത്തിക്കാം, ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്കു മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്കു മദ്യം നൽകാൻ പ്രത്യേക അനുമതി വേണം. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നാണ് നിബന്ധന. 10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്. ഒന്നാം തീയതി ഉൾപ്പെടെ സർക്കാർ തീരുമാനിച്ചിട്ടുള്ള ഡ്രൈ ഡേകളിൽ മദ്യം വിൽക്കാൻ പാടില്ല. കമ്പനികളോടു ചേർന്നാകും മദ്യശാലയെങ്കിലും ഓഫിസുകളുമായി ബന്ധമുണ്ടാകരുത്. …

പഹൽഗാം ഭീകരാക്രമണം: പാക്കിസ്താനുമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിവാക്കാൻ ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഒഴിവാക്കാൻ നടപടികളുമായി ഇന്ത്യ. ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്താനെയും ഇന്ത്യയെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്കു കത്തു നൽകി. പാക്കിസ്താനുമായുള്ള നയതന്ത്ര ബന്ധത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. നേരത്തേ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിനൊപ്പം നിൽക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.2011ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് …

വാട്ടർ അതോറിറ്റിക്ക് ഇഷ്ടം കുഴിയും കുളവും:അണങ്കൂരി ൽ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്ര ത്തിനരികിൽ യാത്രക്കാരെ ചാടിക്കാൻ കുഴിയുമായി വാട്ടർ അതോറിറ്റി

കാസർകോട് : നാല് മാസമായി അണങ്കൂർ ബസ് സ്റ്റോപ്പിനടുത്തു വാട്ടർ അതോറിറ്റികുഴി എടുത്തിട്ടി രിക്കുന്നു. സ്ത്രീകളും കൂട്ടി കളുമടക്കമുള്ള നിരവധി യാത്രക്കാർ ബസ് ഇറങ്ങുന്നതിനിടയിൽ പതിവായി കുഴിയിൽ വീണ് പരിക്കേൽക്കുന്നു..വാട്ടർ അതോറിറ്റി തിരിഞ്ഞിരുന്നു ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.പൈപ്പുകൾ നന്നാക്കാൻ വേണ്ടിയാണ് കുഴിയെടുത്ത തത്രെ.എന്നാൽ പണിഞ്ഞിട്ടും പണിഞ്ഞിട്ടും നാലുമാസമായി അവരുണ്ടാക്കിയ ഒരു കുഴി അതേപടി നാട്ടുകാർക്ക്‌ ഭീഷണിയായി നിലനിൽക്കുകയാണ്.കുഴി എത്രയുംവേഗം നികത്തി അപകടം ഒഴിവാക്കണമെന്ന് അണ ങ്കൂർ ആട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഹസ്സൈനാർ താനി യത്ത് …

കോടതിയുടെ കർശന ഉത്തരവ്, അമേരിക്കയിലെ വിദ്യാർത്ഥി വിസ പുനഃസ്ഥാപിച്ചു

-പി പി ചെറിയാൻ അറ്റ്ലാന്റ(ജോർജിയ):അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി എടുത്തുകളയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടു ഇതിനെ തുടർന്ന് വിദ്യാർത്ഥി വിസകൾ പുനഃസ്ഥാപിച്ചു, വിദ്യാർത്ഥി വിസ പുനഃസ്ഥാപിക്കപ്പെട്ടവരിൽ അധികവും ഇന്ത്യൻ വിദ്യാർഥികളാണ്. ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി വിക്ടോറിയ എം. കാൽവെർട്ടിന്റെ വിധി ഈ വിദ്യാർത്ഥികൾക്കെതിരായ നാടുകടത്തൽ നടപടികൾ തുടരുന്നതിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ഐസിഇ) തടഞ്ഞു. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) വിവരം …

അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനയ്ക്കു കൈ മാറിയ യുഎസ് സൈനികന് ഏഴു വർഷം തടവ്

പി പി ചെറിയാൻ യുഎസ് ആർമി/ടെക്സാസ് :അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർന്മാർക്കു വിറ്റതിനും ഈ ഇടപാടിന് മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും മുൻ യുഎസ് ആർമി ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.ടെക്സസിലെ വിൽസ് പോയിന്റിലെ 25 കാരനായ കോർബിൻ ഷുൾട്സിനെയാണ് തടവ് ശിക്ഷിച്ചത്. യുഎസ് സൈനിക ദേശീയ പ്രതിരോധ രഹസ്യ വിവരങ്ങൾ ശേഖരിച്ച് ചൈനീസ് സർക്കാറിനു കൈമാറുന്നതുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഷുൾട്സ് , 42,000 ഡോളറിൽ കൂടുതൽ കൈപറ്റാൻ ഗൂഢാലോചന നടത്തിയതിഎന്നതിനാണ് 84 …

മുന്‍ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ ടെക്സാസ്: 2004ല്‍ ഫാര്‍മേഴ്‌സ്വില്ലെ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 41 കാരനായ മൊയ്‌സസ് മെന്‍ഡോസയുടെ വധശിക്ഷ നടപ്പാക്കി .ഈ വര്‍ഷം ടെക്സസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൂന്നാമത്തെ തടവുകാരനായി മെന്‍ഡോസ.മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. തന്റെ അവസാന പ്രസ്താവനയില്‍, മെന്‍ഡോസ തന്റെ പ്രിയപ്പെട്ടവരോട് താന്‍ സമാധാനത്തിലാണെന്നും 2004-ല്‍ താന്‍ കൊലപ്പെടുത്തിയ റാച്ചല്‍ ടോളസണിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.‘റാച്ചലിന്റെ ജീവന്‍ കവര്‍ന്നതില്‍ എനിക്ക് ഖേദമുണ്ട്,” മെന്‍ഡോസ പറഞ്ഞു. ”എനിക്ക് പറയാനോ ചെയ്യാനോ …

‘കോഴിയിറച്ചിയും വൈറ്റ് മീറ്റും’ കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പഠനം

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: ചുവന്ന മാംസം മാറ്റി ചിക്കന്‍, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം കഴിക്കുന്നത് വര്‍ദ്ധിച്ച കൊളസ്ട്രോള്‍, കാന്‍സര്‍, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നു പരമ്പരാഗത വിശ്വാസം തെറ്റാണെന്നു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. കോഴിയിറച്ചിയും മറ്റ് ഇറച്ചികളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ക്യാന്‍സറും മറ്റും ഉണ്ടാക്കുമെന്നും ഇത് മരണ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് കണ്ടെത്തല്‍.അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സിന്റെ വക്താവ് തെരേസ ജെന്റൈല്‍, എംഎസ്, ആര്‍ഡി, സിഡിഎന്‍ ആണ് ഇക്കാര്യം നിരീക്ഷണങ്ങളിലൂടെ …