ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻ ബിഗ് ബോസ് താരത്തിനും മോഡലിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. ഷൈനും ശ്രീനാഥ് ഭാസിയും ഇന്ന് ഹാജരായേക്കും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്കു എക്സൈസ് നോട്ടിസ് നൽകി. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. കൊച്ചിയിലെ മോഡലായ സൗമ്യയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ അറസ്റ്റിലായ കേസാണിത്. ഇരുവരും തസ്ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടിട്ടാണോ സാമ്പത്തിക ഇടപാടെന്നാണ് അന്വേഷിക്കുന്നത്.
നേരത്തേ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ എക്സൈസ് നിർദേശിച്ചിരുന്നു. ഇവർ നാളെ ഹാജരായേക്കും. തസ്ലീമയും ഭർത്താവ് സുൽത്താനും ഉൾപ്പെടെ 3 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ലഹരി ഇടപാടിനു പുറമെ സിനിമയുടെ മറവിൽ ഇരുവരും പെൺവാണിഭം നടത്തിയിരുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page