നരഹത്യാശ്രമക്കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: ബൈക്ക് തടഞ്ഞുനിര്‍ത്തി സ്വകാര്യബസ് ഡ്രൈവറെ അക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസിലെ പ്രതി വിഷം കഴിച്ചു മരിച്ചു. കുമ്പള, അടുക്ക, വീരനഗറിലെ ഗണേഷ്-രാജേശ്വരി ദമ്പതികളുടെ മകന്‍ വിഷ്ണു (25)വാണ് തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പത്തു ദിവസം മുമ്പാണ് ഇയാള്‍ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയിലായത്. ഒരു വര്‍ഷം മുമ്പ് ബന്തിയോട്-പെര്‍മുദെ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവര്‍ അബ്ദുല്‍ റഷീദ് എന്ന അച്ചുവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കയ്യാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന …

ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേയ്ക്കും; ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിനെ സന്ദര്‍ശിച്ചുവെന്നു പൊലീസ്

കൊച്ചി: ലഹരികേസില്‍ അറസ്റ്റിലായ കെ.കെ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും ഉള്ളതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. കൊച്ചി, മരടിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ കഴിയുന്നതിനിടയില്‍ മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയിലെത്തിയതെന്നും പൊലീസ് കണക്കുകൂട്ടുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെയും കൊല്ലം സ്വദേശിയായ ഷിഹാസിനെയും അറസ്റ്റു ചെയ്തത്.

അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബന്ധുവിനെ കാട്ടില്‍ വച്ച് തലയ്ക്ക് കല്ല് കൊണ്ടിടിച്ചു കൊന്ന കേസ്; പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ ബന്ധുവായ യുവാവിനെ വനത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. ശിക്ഷാവിധി ചൊവ്വാഴ്ച. അഡൂര്‍, വെള്ളക്കാനയിലെ സുധാകരന്‍ എന്ന ചിതാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ അഡൂര്‍, കാട്ടിക്കജെ, മാവിനടിയിലെ ഗണപ്പനായക്കിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.2019 ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അഡൂര്‍ റിസര്‍വ്വ് ഫോറസ്റ്റിലെ വെള്ളക്കാന, ഐവര്‍കുഴിയില്‍ ചിതാനന്ദനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. …

അമിത മദ്യപാനം; കാസര്‍കോട്ട് കൂലിത്തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

കാസര്‍കോട്: അമിതമദ്യപാനത്തെ തുടര്‍ന്ന് കൂലിപ്പണിക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. കര്‍ണ്ണാടക സ്വദേശിയും വര്‍ഷങ്ങളായി കാസര്‍കോട്ട് താമസക്കാരനുമായ ലിംഗപ്പ(60)യാണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് രക്തം ഛര്‍ദ്ദിച്ചു മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കു ഗുരുതരമായ കരള്‍രോഗം ഉണ്ടായിരുന്നതായി പറയുന്നു. ചികിത്സ തേടിയെത്തിയപ്പോള്‍ ഇനി മദ്യപിക്കരുതെന്നു ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ. ഇതു വകവയ്ക്കാതെ വീണ്ടും മദ്യപിച്ചതാണ് രക്തം ഛര്‍ദ്ദിച്ച് മരിക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

‘സ്ത്രീ സുരക്ഷ, സാമൂഹിക ഉത്തരവാദിത്വം’: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

കാസര്‍കോട്: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നടത്തുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്കെന്ന പേരിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ നീതിക്കു വലയുകയാണെന്ന് അവര്‍ പറഞ്ഞു. നജ്മ റഷീദ് ആധ്യക്ഷം വഹിച്ചു. റജീന, ഹസീന, മുഹമ്മദ് പാക്യാര, സഫ്‌റ ശംസു, ഖൈറുന്നിസ സുബൈര്‍, റൈഹാന അബ്ദുല്ല, ഖൈറുന്നിസ ഖാദര്‍, …

വിശ്വാസികളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം; ,സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ക്രിസ്തുമത വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷിറിയ, പുതിയങ്ങാടി അബ്ദുല്‍ഖാദര്‍ എന്നയാള്‍ക്കെതിരെയാണ് കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരാരോ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 153-ാം വകുപ്പ് പ്രകാരമാണ് കേസ്.പ്രതിക്കെതിരെ നേരത്തെയും സമാനരീതിയിലുള്ള കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു; വില്ലനായത് പന്നിക്ക് വച്ച കെണി

തൃശൂര്‍: തൃശൂര്‍, വരവന്നൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (55) അനുജന്‍ രവി (50) എന്നിവരാണ് മരിച്ചത്. പാടത്തു മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. ഒരാള്‍ക്കു ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രണ്ടാമനു ഷോക്കേറ്റതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മഞ്ചേശ്വരം കോഴക്കേസ്; സുരേന്ദ്രനെതിരായ കേസ് തള്ളി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു നേതാക്കള്‍ക്ക് എതിരെയുള്ള കേസ് കോടതി തള്ളി. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റമുക്തരാക്കിയത്. കെ. സുരേന്ദ്രന് നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയും ഇതിനു കോഴയായി രണ്ടര ലക്ഷം …

കുടുംബസമേതം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ കുമ്പളയിലെ വാച്ച് വര്‍ക്‌സ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കുടുംബസമേതം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുമ്പളയിലെ നിത്യാനന്ദ വാച്ച് വര്‍ക്‌സ് ഉടമ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, ദേവിനഗര്‍, ഗട്ടിസമാജം റോഡിലെ നിത്യനിലയത്തില്‍ നാഗപ്പഗെട്ടി (72)യാണ് മരിച്ചത്. വെള്ളിയാഴ്ച നാഗപ്പഗെട്ടിയും കുടുംബവും മാണില ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: പ്രസാദ്, പ്രതിമ, പ്രകാശ്, പ്രമിത. മരുമക്കള്‍: പൂജ, നഷ്മിത്, നിഥിന്‍. സഹോദരങ്ങള്‍: ദാമോദര ഗെട്ടി, …

കോടോത്ത് തറവാട് കാരണവര്‍ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കോടോത്ത് തറവാട് കാരണവര്‍ കുയ്യങ്ങാട്ട് കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോടോത്ത് ഭഗവതി ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് കൂടിയാണ്. ഭാര്യ: പരേതയായ കാടകത്ത് നാരന്തട്ട സുശീല അമ്മ. മക്കള്‍: ധനഞ്ജയന്‍ നമ്പ്യാര്‍(കയ്യൂര്‍), കൃഷ്ണവേണി, സേതുമാധവന്‍ നമ്പ്യാര്‍, മധുസൂദനന്‍ നമ്പ്യാര്‍(തലശ്ശേരി), രാധാകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട.സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥന്‍), അഡ്വ. കെഎന്‍ ശ്രീധരന്‍ നമ്പ്യാര്‍(അതിയാമ്പൂര്‍), കെ എന്‍ ശ്രീരേഖ.മരുമക്കള്‍: കെടി ഗീത പ്രേമലത(കോടോത്ത്), പ്രീത, രതി(പയ്യന്നൂര്‍), കൃഷ്ണകാന്തി, ഹരിശങ്കര്‍(നീലേശ്വരം), പരേതനായ കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: …

ചിത്രലേഖ വിടവാങ്ങി; എതിര്‍പ്പുകളെ ചെറുത്തുതോല്‍പ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ

കണ്ണൂര്‍: അതിജീവനവും ചെറുത്തുനില്‍പ്പും നടത്തി ജീവിതം ജീവിച്ചുകാണിച്ച കണ്ണൂരിലെ വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (46) അന്തരിച്ചു. അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച പയ്യാമ്പലം കടപ്പുറത്ത് നടക്കും. ജീവിക്കുവാനായി ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞാണ് ചിത്രലേഖ വാര്‍ത്തകളില്‍ ഇടം നേടിയത്. എടാട്ടായിരുന്നു ഓട്ടോ സ്റ്റാന്റ്. ഇതിനിടയില്‍ കിണറില്‍ നിന്നും വെള്ളം കോരുന്നതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായി. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ചിത്രലേഖയുടെ …

പൂരം കലക്കല്‍: അട്ടിമറി ആസൂത്രിതം, ത്രിതല അന്വേഷണത്തിനു മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയതിനു പിന്നില്‍ ആസൂത്രിത ശ്രമം ഉണ്ടായിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ത്രിതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂരം കലങ്ങിയ സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനു വീഴ്ച ഉണ്ടായോയെന്നതിനെ കുറിച്ച് ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. തൃശൂര്‍ പൂരത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘവും …

മെത്തഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ടു പേര്‍ ചെറുവത്തൂരില്‍ അറസ്റ്റില്‍

കാസര്‍കോട്: മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ ചെറുവത്തൂരില്‍ അറസ്റ്റില്‍. പടന്ന, വടക്കേപ്പുറത്തെ പി. കാസിം (22), മുഹമ്മദ് സിനാന്‍ (22) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ അധികചുമതലയുള്ള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്നു 0.2975 ഗ്രാം മാരക മയക്കുമരുന്നായ മെത്തഫിറ്റമിന്‍ പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ വി, നൗഷാദ് കെ, അജീഷ്, സി.ഇ.ഒ.മാരായ …

ഭര്‍തൃവിയോഗത്തില്‍ മനംനൊന്ത് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

കാസര്‍കോട്: ഭര്‍തൃവിയോഗത്തില്‍ മനംനൊന്ത് ദേഹത്ത് തീകൊളുത്തി ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിദ്യാനഗര്‍ നെല്‍ക്കളയിലെ പരേതരായ രാഘവ-ലക്ഷ്മി ദമ്പതികളുടെ മകള്‍ പ്രഫുല്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് നരസിംഹ ആറുമാസം മുമ്പ് മരിച്ചിരുന്നു. അതിനുശേഷം മാനസിക വിഷമത്തിലായിരുന്ന പ്രഫുല്‍ കഴിഞ്ഞ മാസം 16ന് ആണ് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ പ്രഫുലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് …

കട്ടിള ദേഹത്തേക്കു വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അല്‍ഫിയ

മംഗ്‌ളൂരു: ചാരിവച്ചിരുന്ന വാതില്‍ കട്ടിള ദേഹത്തു വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബെല്‍ത്തങ്ങാടി, പുട്ടില, കുണ്ടടുക്ക, കേര്യകോണാലെയിലെ ഹാരിസ് മുസ്ലിയാറുടെ മകള്‍ അല്‍ഫിയ (ആറ്)യാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു സ്ഥാപിക്കാന്‍ വച്ചിരുന്ന കട്ടിളയാണ് വില്ലനായത്. വീടിന്റെ പ്രധാന കട്ടിള കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. മറ്റു കട്ടിളകള്‍ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ചുമരില്‍ ചാരിവച്ചതായിരുന്നു. പ്രസ്തുത ചുമരിനു സമീപത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അല്‍ഫിയ. ഇതിനിടയിലാണ് കട്ടിള ദേഹത്തേക്കു മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ബെല്‍ത്തങ്ങാടി, …

ഇസ്രായേല്‍ തിരിച്ചടിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്; ഇറാനിലേയ്ക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂദെല്‍ഹി: ഇറാന്‍ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി തൊട്ടു ഏതു സമയത്തും ഇറാനു നേരെ ഇസ്രായേല്‍ കനത്ത തോതില്‍ വ്യോമാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തിരിച്ചടി ഉണ്ടായാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇറാന്‍ 181ല്‍പ്പരം മിസൈലുകളാണ് …

മംഗ്‌ളൂരുവില്‍ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം 5 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിന്‍ എന്ന ഇമ്പു (25), വൊര്‍ക്കാടി, പാവൂര്‍, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സന്‍ ആഷിര്‍ (34), പയ്യന്നൂര്‍, പെരിങ്ങോത്തെ എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുല്‍ ഷക്കീര്‍ (24) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗ്‌ളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു …

സജീവ സുന്നി പ്രവര്‍ത്തകന്‍ സിറാജ് പുളിക്കൂര്‍ അന്തരിച്ചു

കാസര്‍കോട്: സജീവ സുന്നി പ്രവര്‍ത്തകനും കാസര്‍കോട്ടെ വിവിധ പത്രങ്ങളുടെ വിതരണക്കാരനുമായിരുന്ന സിറാജ് പുളിക്കൂര്‍(45) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘകാലം കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.പരേതനായ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, മൂസ, ഇബ്രാഹിം.എസ്.എസ്.എഫ് പുളിക്കൂര്‍ യൂണിറ്റ് ജോ.സെക്രട്ടറി, എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം, സര്‍ക്കിള്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് അംഗമായിരുന്നു. വലിയ സൗഹൃദവലയത്തിനു ഉടമയായിരുന്നു സിറാജ്.