പാക് കുതന്ത്രത്തിനെതിരെ ജാഗ്രത വേണം: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ മാൽവെയറുമായി പാക് ഹാക്കർമാർ

ചണ്ഡീഗഡ്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ചോർത്താൻ പാക് ഹാക്കർമാർ ശ്രമിക്കുന്നതായി പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന അപകടകാരിയായ മാൽവെയർ വാട്സാപ്, ഫെയ്സ്ബുക്ക്, ഇമെയിൽ എന്നിവയിലൂടെ ഇന്ത്യക്കാരിലേക്കു എത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാക്കമാർ അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തി, ബാങ്ക് വിവരങ്ങൾ ഇവർക്കു ലഭിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ് വേഡുകൾ എന്നിവ ചോർത്താനും ഉപകരണങ്ങളെ നിയന്ത്രിക്കാനും ഡാൻസ് ഓഫ് ദ ഹില്ലരിയെന്ന മാൽവെയറിനാകും. അതിനാൽ അജ്ഞാതർ അയക്കുന്ന …

അഭിനവ് വേദന ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി

കാസർകോട്: ബദിയഡുക്ക, പൈക്ക, ചെമ്പട വളപ്പിലെ അഭിനവ് (9) വേദന ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി . കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്നു വർഷമായി മംഗ്ളൂരു, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗണേശൻ – പ്രിയ ദമ്പതികളുടെ മകനാണ്. അഭിനവിനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നിരവധി പേർ ഉദാരമായി സഹായിച്ചിരുന്നു. പക്ഷെ അതിനു കഴിയാതെ പോയ വിഷമത്തിൽ കണ്ണീരൊഴുക്കുകയാണ് കുടുംബവും നാട്ടുകാരും .ഏക സഹോദരി അനു.

ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് അന്തരിച്ചു

കാസർകോട്:നീലേശ്വരം ,ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് വേർക്കോട്ട് അന്തരിച്ചു.കോഴിക്കോട് മകളുടെ വീട്ടിൽ വെച്ച് തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞാണ് മരണം. കാസർകോട് ജില്ലയിൽ പാമ്പുകടിയേറ്റാൽ മതിയായ ചികിത്സയ്ക്ക് സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഏക ആശ്രയം ഡോ. ഹരിദാസിന്റെ ചിറപ്പുറത്തെ ക്ലിനിക്ക് ആയിരുന്നുപാമ്പ് കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട 25000 പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മറുമരു ന്നായിരുന്നു നീലേശ്വരത്തിന് ഡോ. ഹരിദാസ് വെർകോട്ട്. ആളുകൾക്ക് അദ്ദേഹം ഒരു നാട്ടുവൈദ്യൻ എന്നോ ആയുർവേദ ഡോക്ടർ എന്നോ തോന്നും.എന്നാൽ അദ്ദേഹം എം.ബി.ബി.എസ് …

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് പൊലീസുകാരൻ മരിച്ചു. ചോമ്പാല പൊലീസ് സ്റ്റേഷനിലെ സന്തോഷ് (41) ആണ് മരിച്ചത്.ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിന്നുഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിക്കും.

വെടിനിർത്തൽ ലംഘിക്കില്ലെന്ന് പാക്കിസ്താൻ: ഇന്ത്യ-പാക് ഡിജിഎംഒ മാർ ചർച്ച നടത്തി, പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) ചർച്ച നടത്തി. ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഖായ്, പാക് ഡിജിഎംഒ മേജർ ജനറൽ ഖാസിഫ് അബ്ദുല്ല എന്നിവരാണ് ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയത്. വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് പാക് സൈന്യം ഉറപ്പു നൽകിയെന്നാണ് വിവരം. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു നിന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ശനിയാഴ്ച അഞ്ചിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിനു ധാരണയായത്. പിന്നീട് ധാരണ …

ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു; തൃശൂർ പൂരത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമം നടന്നു, ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേക്കു ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ലേസർ അടിച്ചതിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ എതിരു നിൽക്കുന്ന ചില സംഘടനകൾക്കു പങ്കുണ്ടോയെന്നു സംശയമുണ്ട്. ലേസർ ഉപയോഗിക്കുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഇവ സഹിതം പൊലീസിനു പരാതി നൽകും. അടുത്ത വർഷം മുതൽ പൂരപ്പറമ്പിൽ ലേസറിനു നിരോധനം ഏർപ്പെടുത്തണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.

10 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്കേസിലാക്കി; അമ്മയും കാമുകനും അറസ്റ്റിൽ

ഗുവാഹട്ടി: 10 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്കേസിലാക്കിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺബോയ് ബാർമാനാണ് മരിച്ചത്. അമ്മ ദീപാലി രാജ്ബോങ്ക്ഷി, കാമുകൻ ജിതുമോണി ഹാലോയ് എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് മകൻ വീട്ടിൽ മടങ്ങിയെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ദീപാലി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം വനം വകുപ്പ് ഓഫിസിനു സമീപം സ്യൂട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ബാഗും സമീപ സ്ഥലത്തുണ്ടായിരുന്നു.എന്നാൽ പൊലീസ് നടത്തിയ …

ഓപ്പറേഷൻ സിന്ദൂർ ഓർമിക്കാനും ആഘോഷിക്കാനും: 17 നവജാതശിശുക്കൾക്കു ‘സിന്ദൂർ’ എന്നു പേരു നൽകി മാതാപിതാക്കൾ

കുശിനഗർ: പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണം ഓപ്പറേഷൻ സിന്ദൂരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നവജാതശിശുക്കൾക്കു സിന്ദൂർ എന്നുപേരു നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ കുശിനഗർ മെഡിക്കൽ കോളജിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി പിറന്ന 17 പെൺകുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേരു നൽകിയത്.ഭീകരതയ്ക്കു ഇന്ത്യൻ സൈന്യം നൽകിയ തക്ക മറുപടിയായ ഓപ്പറേഷൻ സിന്ദൂർ എന്നും ഓർമിക്കാനും ആഘോഷിക്കാനും നാമകരണം സഹായിക്കുമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വം ഉൾക്കൊണ്ട് ജീവിക്കാൻ പേര് കുഞ്ഞുങ്ങളെ സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.മേയ് ഏഴിന് നടന്ന ഓപ്പറേഷൻ …

ഐഎഎൻഎസ് വിക്രാന്ത് എവിടെയുണ്ടെന്ന് അറിയണം; പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ വ്യാജ ഫോൺ വിളിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന കൊച്ചി നേവൽ ആസ്ഥാനത്തേക്കു ഫോൺ വിളിച്ച് ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ഐഎഎൻഎസ് വിക്രാന്തിനെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കാനാണ് ഇയാൾ ശ്രമിച്ചത്. നേവൽ ആസ്ഥാനത്തെ ലാൻഡ് നമ്പറിലേക്കു വെള്ളിയാഴ്ച രാവിലെയാണ് ഫോൺ വിളിയെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണു വിളിക്കുന്നതെന്നാണ് പരിചയപ്പെടുത്തിയത്. ഐഎഎൻഎസ് വിക്രാന്ത് ഇപ്പോളുള്ള ലോക്കേഷൻ ഇയാൾ അന്വേഷിച്ചു. ഇതോടെ നാവിക സേന പൊലീസിൽ പരാതി നൽകുകയായിരുന്നു. …

ഹ്യൂസ്റ്റണില്‍ സമയപരിധി കഴിഞ്ഞു പ്രവര്‍ത്തിച്ച ബാറുകളില്‍ റെയ്ഡ് 20 പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ഹ്യൂസ്റ്റണ്‍(ടെക്സസ്): തെക്കുകിഴക്കന്‍ ഹ്യൂസ്റ്റണിലെ രണ്ട് ആഫ്റ്റര്‍-അവേഴ്‌സ് ബാറുകളില്‍ ഹ്യൂസ്റ്റണ്‍ പൊലീസ് നടത്തിയ ഏകോപിത റെയ്ഡില്‍ 20 പേരെ അറസ്റ്റ് ചെയ്തു. രണ്ട് ബാറുകള്‍ അടച്ചുപൂട്ടി.ലാ സോണ ബാര്‍, (ലോഞ്ച് – സോണ 45). ലോസ് കൊറാലെസ് സൗത്ത് എന്നിവയിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.നിരവധി തോക്കുകളും മയക്കുമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്തതായി ഹ്യൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. ശരിയായ ലൈസന്‍സില്ലാതെയും നിയമപരമായ സമയത്തിനപ്പുറം തുറന്നിരിക്കുന്നതുമായ ബാറുകള്‍ക്കു പിഴ മാത്രം പോരാ എന്ന് സിറ്റി …

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് 12നു 8 മണിക്ക്

-പി പി ചെറിയാന്‍ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 12നു (തിങ്കള്‍) രാത്രി 8മണിക്കും സൂം പ്ലാറ്റഫോമില്‍ പ്രയര്‍ മീറ്റിംഗ് നടത്തും. റവ. ജോയല്‍ എസ് തോമസ് മുഖ്യ സന്ദേശം നല്‍കും.സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: പ്രാര്‍ത്ഥന.

അതിർത്തിയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ പാക്കിസ്താൻ നടത്തിയ വെടിവപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് സൈനികന് വീരമൃത്യു. ആർഎസ്പുര സെക്ടറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ മണിപ്പൂർ സ്വദേശി ദീപക്ചിങ്കാമാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച പാക്കിസ്താൻ നടത്തിയ ആക്രമണത്തിലാണ് ദീപക്ക് ഉൾപ്പെടെ 8 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 7 ആയി. 18 സാധാരണക്കാരും പാക് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നാൽപതോളം പാക് സൈനികർ മരിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

സൈക്കിൾ പമ്പിൽ കാറ്റിനു പകരം കഞ്ചാവ്; കൊച്ചിയിൽ 24 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: സൈക്കിൾ പമ്പ് കച്ചവടക്കാരെന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല, സിറാജുൽ മുൻഷി, റാബി, സെയ്ദുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് സെക്കിൾ പമ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നത്. 200 സൈക്കിൾ പമ്പുകളിൽ നിന്നായി 24 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. ഒഡിഷയിൽ നിന്നു ഒരു കിലോ കഞ്ചാവ് 2000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 20,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു സംഘം …

ഓപ്പറേഷൻ സിന്ദൂരിനെതിരെ വിമർശനം: ഹിന്ദി ചിത്രത്തിൽ നിന്നു പാക് നടിയെ ഒഴിവാക്കി

മുംബൈ: ഹിന്ദി ചിത്രം ‘സനം തേരി കസമി’ന്റെ രണ്ടാം ഭാഗത്തിൽ നിന്നു പാക്കിസ്താൻ നടി മവ്റ ഹോകെയ്നെ ഒഴിവാക്കി. സിനിമയുടെ സംവിധാകരായ രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ മവ്റ വിമർശിച്ചിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധവുമായി സിനിമയുടെ ഒന്നാം ഭാഗത്തിലെ നായകനായ ഹർഷ് വർധൻ റാണെയും രംഗത്തെത്തി. ആദ്യ ഭാഗത്തിലെ അഭിനേതാക്കൾ തുടരുകയാണെങ്കിൽ രണ്ടാം ഭാഗത്തിൽ നിന്നു താൻ പിന്മാറുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.ഹർഷ് വർധൻ റാണെയും …

പരേതനായ പള്ളിക്കാൽ മുഹമ്മദിൻ്റെ ഭാര്യ മറിയം അന്തരിച്ചു

കാസർകോട്: ബേഡകം പള്ളിക്കാലിലെ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയം (77) അന്തരിച്ചു. മക്കൾ : ഖദീജ ബെണ്ടിച്ചാൽ, ജലീൽ (ദുബായ്),ലത്തീഫ്,അബ്ദുല്ല ദ്രുബായ്),നൗഷാദ് (അബുദാബി), മിസിരിയ. മരുമക്കൾ :പരേതനായ ഷാഫി ബെണ്ടിച്ചാൽ,മജീദ് കുറ്റിക്കോൽ( പൂടംകല്ല്ആശുപത്രി ) , ജാസ്മിൻ,മൈമൂന, റഷീദ, തസ്രിഫ.

വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് വനിതകൾ ഉൾപ്പെടെ നാല് പേർ മരിച്ചു

കോഴിക്കോട് : വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് വനിതകൾ ഉൾപ്പെടെ നാലുപേർ മരിച്ചു. പുന്നോലിലെ റോജ, ജയവല്ലി, കുഞ്ഞിപ്പള്ളിയിലെ രഞ്ജു, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.ഞായറാഴ്ച്ച വൈകിട്ട് ആയിരുന്നു അപകടം.പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരു കുട്ടി ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ തകർന്ന കാർ വെട്ടി പൊളിച്ചാണ് അതിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രി മോർച്ചറിയിൽ …

ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം:ബി.എം.എസ്.

കാസർകോട് :കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജ നറൽ മസ്ദൂർ സംഘ് (ബി. എം. എസ് )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഈ വിഭാഗം തൊഴിലാളികളെ ദ്രോഹിക്കുന്നനടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നു ജില്ലാസമ്മേളനം ആരോപിച്ചു . 26 എ കാർഡുള്ള തൊഴിലാളികൾ ചെയ്യേണ്ട ജോലി ഇതര സംസ്ഥാന തൊഴിലാളികൾ തുച്ഛമായ വേതനത്തിന് ചെയ്യുന്നു. അതുമൂലം നാട്ടുകാരായ തൊഴിലാളികൾക്ക് ജോലിയും കൂലിയും നഷ്ടപ്പെടുന്നു.ജില്ലാ അധ്യക്ഷൻ കെ. വി. ബാബു അധ്യക്ഷത വഹിച്ചു. …

വെടിനിർത്തൽ ലംഘിച്ച് പാക്കിസ്താൻ: ശ്രീനഗറിനു നേരെ പാക് ഡ്രോൺ ആക്രമണം

ശ്രീനഗർ: സമാധാന ധാരണയിലെത്തി മണിക്കൂറുകൾ മാത്രം പിന്നിടവെ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ. പാക് ഡ്രോണുകൾ ശ്രീനഗറിലും ജയ്സാൽമാറിലും ബാർമാറിലും ഉദംപൂരിലുമെത്തി. ശ്രീനഗറിൽ എട്ടോളം സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. പാക്കിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല സ്ഥിരീകരിച്ചു.