ഹ്യൂസ്റ്റണില്‍ സമയപരിധി കഴിഞ്ഞു പ്രവര്‍ത്തിച്ച ബാറുകളില്‍ റെയ്ഡ് 20 പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍
ഹ്യൂസ്റ്റണ്‍(ടെക്സസ്): തെക്കുകിഴക്കന്‍ ഹ്യൂസ്റ്റണിലെ രണ്ട് ആഫ്റ്റര്‍-അവേഴ്‌സ് ബാറുകളില്‍ ഹ്യൂസ്റ്റണ്‍ പൊലീസ് നടത്തിയ ഏകോപിത റെയ്ഡില്‍ 20 പേരെ അറസ്റ്റ് ചെയ്തു. രണ്ട് ബാറുകള്‍ അടച്ചുപൂട്ടി.
ലാ സോണ ബാര്‍, (ലോഞ്ച് – സോണ 45). ലോസ് കൊറാലെസ് സൗത്ത് എന്നിവയിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.
നിരവധി തോക്കുകളും മയക്കുമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്തതായി ഹ്യൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. ശരിയായ ലൈസന്‍സില്ലാതെയും നിയമപരമായ സമയത്തിനപ്പുറം തുറന്നിരിക്കുന്നതുമായ ബാറുകള്‍ക്കു പിഴ മാത്രം പോരാ എന്ന് സിറ്റി കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
അന്വേഷണം തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page