ഓപ്പറേഷൻ സിന്ദൂർ ഓർമിക്കാനും ആഘോഷിക്കാനും: 17 നവജാതശിശുക്കൾക്കു ‘സിന്ദൂർ’ എന്നു പേരു നൽകി മാതാപിതാക്കൾ

കുശിനഗർ: പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണം ഓപ്പറേഷൻ സിന്ദൂരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നവജാതശിശുക്കൾക്കു സിന്ദൂർ എന്നുപേരു നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ കുശിനഗർ മെഡിക്കൽ കോളജിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി പിറന്ന 17 പെൺകുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേരു നൽകിയത്.
ഭീകരതയ്ക്കു ഇന്ത്യൻ സൈന്യം നൽകിയ തക്ക മറുപടിയായ ഓപ്പറേഷൻ സിന്ദൂർ എന്നും ഓർമിക്കാനും ആഘോഷിക്കാനും നാമകരണം സഹായിക്കുമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വം ഉൾക്കൊണ്ട് ജീവിക്കാൻ പേര് കുഞ്ഞുങ്ങളെ സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മേയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ നൂറിലേറെ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒപ്പം പാക്കിസ്താനിലും പാക് അധീന കശ്മീരിലുമായി ഒട്ടേറെ ഭീകരക്യാംപുകളും തകർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page