കാത്തിരിപ്പുകള്‍ക്ക് വിരാമം, വിഴിഞ്ഞത്ത് ചരിത്ര മുഹൂര്‍ത്തം; തുറമുഖത്ത് ആദ്യ മദര്‍ഷിപ് നങ്കൂരമിട്ടു; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട്

കാത്തിരിപ്പുകള്‍ക്ക് വിരാമമായി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് എത്തിയ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം വരവേറ്റു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ സ്വീകരിച്ചത്. സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. മാര്‍ഷല്‍ ദ്വീപ് …

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന ദുര്‍ഗാ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു. പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായതോടെ സുള്ള്യയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികില്‍സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണം. രാഷ്ട്രീയ സ്വയംസേവക സംഘം ഉദുമ മണ്ഡലം മുന്‍ താലൂക്ക് കാര്യവാഹായിരുന്നു. മൃതദേഹം ബന്തടുക്ക ബി ജെ പി ഓഫീസായ …

മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി, മിന്നല്‍ കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും മറ്റന്നാളും യല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മധ്യ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. …

എയ്ഡ്‌സ് ബാധിച്ച് ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായും ഇവരില്‍ 47 പേര്‍ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്). എച്ച്‌ഐവി ബാധിതരില്‍ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതപഠനം നടത്തുകയാണെന്നും ടിഎസ്എസിഎസ് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു. ലഹരിമരുന്ന് അടിമകള്‍ക്കിടയില്‍ എച്ച്‌ഐവി ബാധിക്കുന്നതു പ്രധാനമായും ഒരേ സിറിഞ്ച് പങ്കുവയ്ക്കുന്നതിലൂടെയാണെന്നും ടിഎസ്എസിഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.സംസ്ഥാനത്തെ 220 സ്‌കൂളുകളിലും 24 കോളജുകളിലും വിദ്യാര്‍ഥികള്‍ ഒരേ സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവയ്ക്കുന്ന പതിവുള്ളതായി …

ബ്രൗണ്‍ഷുഗറും പണവുമായി പൂച്ച റഹിം അറസ്റ്റില്‍

കണ്ണൂര്‍: 4.8 ഗ്രാം ബ്രൗണ്‍ ഷുഗറും 3700 രൂപയുമായി കാട്ടാപ്പമ്പള്ളി സ്വദേശിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പണങ്കൈ, തൈക്കണ്ടിയിലെ റഹിം എന്ന പൂച്ച റഹിം(54) നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, എസ്.ഐ മാത്യു ഡിക്സണ്‍ ഡിസില്‍വ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പട്രോളിംഗിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട റഹിമിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസ്; കുപ്രസിദ്ധ ക്രിമിനല്‍ അപ്പിച്ചി അറസ്റ്റില്‍

കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അറസ്റ്റില്‍. ചാവശ്ശേരി പറമ്പില്‍ അര്‍ഷായ മന്‍സിലില്‍ കെ.കെ അഫ്സല്‍ എന്ന അപ്പിച്ചി (26)യെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 6ന് മട്ടന്നൂര്‍ 19-ാം മൈലില്‍ ഉണ്ടായ അപകടത്തില്‍ പൊറോറ, വിഷ്ണു നിവാസില്‍ പി.വി നാരായണന് (54)ആണ് പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിന്റെ നമ്പര്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ …

71-ാം വയസ്സില്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടി സരള വാസു

ഏറെ നാള്‍ കാത്തിരുന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ കീഴുന്ന സ്വദേശിനി സരള വാസു. കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യത പത്താം ക്ലാസ് കോഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഓഎസ്), ലീവ് ടു സ്മൈല്‍ അക്കാദമിയിലൂടെ ഓണ്‍ലൈനിലൂടെ പഠനം നടത്തി കൊണ്ടാണ് ഈ വിജയം കൈവരിച്ചത്. പലപ്പോഴായി പത്താം ക്ലാസ് പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാഹചര്യം പലപ്പോഴും അനുകൂലമായില്ല. ഇപ്പോള്‍ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചത് സന്തോഷം ഉണ്ടെന്നും ഇനിയും തുടര്‍ന്ന് പഠിക്കണമെന്നും സരള വാസു …

വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുക്കും; ഫോട്ടോകള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീല സൈറ്റിലിടും; ഫോട്ടോഗ്രാഫറും മുന്‍ എസ്എഫ്‌ഐ നേതാവുമായ യുവാവ് പിടിയില്‍

കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചു. മുന്‍ എസ്എഫ്‌ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. പരിചയപ്പെട്ടപെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ് …

മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്; നിര്‍ണ്ണായക വിധിയുമായി സുപ്രിം കോടതി, ഭാര്യാപരിപാലനം ജീവകാരുണ്യമല്ലെന്നും കോടതി

ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനല്‍ നിയമചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി വിധി. വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ഒരു മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഫ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പ്രസ്താവിച്ചത്. സെക്ഷന്‍ 125 എല്ലാ സ്ത്രീകള്‍ക്കും ഭാഗമാണ്. രണ്ട് ജസ്റ്റിസുമാരും പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്. ജീവനാംശം …

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക ആയിട്ടുണ്ട്. 1600 രൂപയുടെ അഞ്ചു ഗഡുക്കളാണ് കൊടുക്കാനുള്ളത്. ഇവ സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. കാരുണ്യ പദ്ധതിയുടെ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഗഡു ഡി.എ.ടി.എ അനുവദിക്കും. കാസര്‍കോട്, ഇടുക്കി പാക്കേജുകള്‍ക്ക് മതിയായ പരിഗണന നല്‍കും. ഓരോ ജില്ലയ്ക്കും 75 കോടി രൂപ വീതം …

 തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങ്’ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപരെ പൊലീസ് വെടിവച്ചിട്ടു, പരിക്കേറ്റ പ്രതികള്‍ ആശുപത്രിയില്‍

മംഗളൂരു: തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങിലെ രണ്ടുപേര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പ്രതികളെ പൊലീസ് വെടിവച്ചിട്ടു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മംഗളൂരു പടു പനമ്പൂരിലാണ് സംഭവം. ചൊവ്വാഴ്ച സകലേഷ്പൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടി മംഗളൂരുവില്‍ എത്തിച്ചത്. മധ്യപ്രദേശ് സ്വദേശികളായ രാജു സിംഘാനിയ (24), മയൂര്‍ (30), ബാലി (22), വിക്കി (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രാവിലെ മംഗളൂരു കോട്ടക്കണി റോഡിലെ ദേരെബൈലുവിലെ കവര്‍ച്ച നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു. അതിനിടയില്‍ …

തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഒപ്പുമതില്‍ സമരം

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ജി.എം.എല്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ഒപ്പുമതില്‍ തീര്‍ത്തു.2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ 587 കോടി രൂപയും ഉടന്‍ അനുവദിക്കുക, 2024 മാര്‍ച്ച് 25നു മുമ്പ് ട്രഷറിയില്‍ നല്‍കിയ 1156.12 കോടി രൂപ പ്രത്യേക വിഹിതം ഉടന്‍ നല്‍കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഫണ്ട് തടയുന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുക, ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ …

മല്ലത്തെ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബോവിക്കാനം, മല്ലത്തെ വിക്ടര്‍ ഡിസൂസയുടെ മകന്‍ പ്രവീണ്‍ പ്രകാശ് ഡിസൂസ (28)യെ കാണാതായത് സംബന്ധിച്ച് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. ടൈല്‍സ് ജോലിക്കാരനായ പ്രവീണ്‍ പ്രകാശിനെ ഏപ്രില്‍ 18നാണ് കാണാതായത്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയോ, തിരിച്ചെത്തുകയോ ചെയ്തില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്ന് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചെത്താറ്. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് …

ആദ്യം കാമുകിയെ കൊലപ്പെടുത്തി; കീഴടങ്ങാന്‍ പോകുമ്പോള്‍ വഴിയില്‍ വച്ചു കണ്ട മുന്‍ വൈരാഗ്യമുള്ള ആളിനെയും വെട്ടിക്കൊലപ്പെടുത്തി

രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി കര്‍ഷകത്തൊഴിലാളി പൊലീസില്‍ കീഴടങ്ങി. ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്.തിരുച്ചിറപ്പള്ളി മുസിരിയിലെ എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിലെ ഗീതയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങിപ്പോയിരുന്നു. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ യുവതി തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടിക്കൊല്ലുകയായിരുന്നു. ശേഷം ഇരു ചക്രവാഹനത്തില്‍ പൊലീസില്‍ കീഴടങ്ങാന്‍ സ്ഥലംവിട്ടു. …

ആദിവാസി ഊരില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി: ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ. ഇതുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച അറുപത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വെണ്ണിയാനി, ആദിവാസി ഊരിലാണ് സംഭവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് വെളിച്ചെണ്ണ വിതരണം ചെയ്തത്.2018ല്‍ സര്‍ക്കാര്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് ഊരില്‍ വിതരണം ചെയ്തത്. ഈ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചവര്‍ക്ക് വിഷബാധയേറ്റതോടെ പാക്കറ്റില്‍ പറഞ്ഞിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്ന് ആദിവാസി ഏകോപന സമിതി അറിയിച്ചു. പാക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പര്‍ …

തയ്യല്‍ക്കടയിലെത്തിയ പെണ്‍കുട്ടിക്ക് ‘രഹസ്യം’ കാണിച്ചു കൊടുത്ത ടൈലര്‍ അറസ്റ്റില്‍

മംഗളൂരു: തയ്യല്‍ക്കടയിലെത്തിയ ആറു വയസ്സുകാരിയെ രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ടൈലര്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു. ബ്രഹ്‌മാവര, കുട്ട്ലുവിലെ ധര്‍മ്മരാജി(48)നെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തയ്യല്‍ക്കടയിലെത്തിയ ആറുവയസ്സുള്ള പെണ്‍കുട്ടിക്കാണ് ഉപദ്രവം നേരിടേണ്ടി വന്നത്. ഒരു രഹസ്യം കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കടയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് ശല്യം ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് …

അന്വേഷണകമ്മീഷന്‍ വാര്‍ത്തക്കെതിരെ നിയമ നടപടിയെടുക്കും: സിപിഎം

കാസര്‍കോട്: സിപിഎം ഉദുമ ഏരിയാകമ്മിറ്റി യോഗത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഏരിയാകമ്മിറ്റി പ്രസ്താവിച്ചു. ഒരു ഏരിയാ കമ്മിറ്റി അംഗം വരവില്‍ കവിഞ്ഞ പണം സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷണ സമിതി രൂപീകരിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയൊരു വിഷയമോ അതേപ്പറ്റി അന്വേഷണ സമിതി രൂപീകരിക്കലോ ഏരിയാകമ്മിറ്റി യോഗത്തിലുണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി മധു മുതിയക്കാല്‍ അറിയിപ്പില്‍ പറഞ്ഞു.ആള്‍ക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പാര്‍ട്ടിയെ തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കുമ്പള മര്‍ച്ചന്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിലും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഡി) അന്വേഷണത്തിന് സാധ്യത

കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ മറവില്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സൊസൈറ്റിയില്‍ ദീര്‍ഘനാളായി തുടരുന്നെന്ന് ബാങ്ക് ഡയറക്ടറായിരുന്ന വിക്രം പൈ ഇഡിയോട് പരാതിപ്പെട്ടു. വ്യാപാരികളുടെയും വ്യാപര സ്ഥാപനങ്ങളുടെയും ഉന്നമനവും പുരോഗതിയും ലക്ഷ്യമാക്കി സ്ഥാപിച്ച കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുമ്പളയിലെ കെട്ടിട ഉടമകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു. മിക്ക കെട്ടിട ഉടമകള്‍ക്കും പത്തില്‍പ്പരം സേവിംഗ് …