അന്വേഷണകമ്മീഷന്‍ വാര്‍ത്തക്കെതിരെ നിയമ നടപടിയെടുക്കും: സിപിഎം

കാസര്‍കോട്: സിപിഎം ഉദുമ ഏരിയാകമ്മിറ്റി യോഗത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഏരിയാകമ്മിറ്റി പ്രസ്താവിച്ചു. ഒരു ഏരിയാ കമ്മിറ്റി അംഗം വരവില്‍ കവിഞ്ഞ പണം സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷണ സമിതി രൂപീകരിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയൊരു വിഷയമോ അതേപ്പറ്റി അന്വേഷണ സമിതി രൂപീകരിക്കലോ ഏരിയാകമ്മിറ്റി യോഗത്തിലുണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി മധു മുതിയക്കാല്‍ അറിയിപ്പില്‍ പറഞ്ഞു.
ആള്‍ക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പാര്‍ട്ടിയെ തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page