തുംബെ മഹാലിംഗേശ്വര ക്ഷേത്ര കവര്‍ച്ച; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ബണ്ട്വാള്‍, തുംബെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്നു ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി ആക്രി ബഷീര്‍ എന്ന ബഷീര്‍ (44), കൊല്ലത്തെ പ്രകാശ്ബാബു എന്ന മുഹമ്മദ് നിയാസ് (46), പുഡുഗ്രാമത്തിലെ എഫ്.ജെ മുഹമ്മദ് എന്ന ഇസ്മായില്‍ (44)എന്നിവരെയാണ് ദക്ഷിണകന്നഡ എസ്.പി എന്‍ യതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ …

പ്രണയം തകര്‍ത്ത അയല്‍വാസിയെ കൊലപ്പെടുത്താന്‍ ഹെയര്‍ഡ്രയറില്‍ ബോംബ് വച്ചു; പൊട്ടിയത് കാമുകിയുടെ കൈയില്‍ വച്ച്, യുവാവ് അറസ്റ്റില്‍

ബംഗ്‌ളൂരു: ബാഗല്‍കോട്ടില്‍ പാഴ്‌സല്‍ വഴിയെത്തിയ ഹെയര്‍ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊപ്പാള്‍, കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് അറസ്റ്റിലായത്. ഇല്‍ക്കല്‍ സ്വദേശിയായ രാജേശ്വരി (37)യുടെ കൈവിരലുകളാണ് നഷ്ടമായത്.സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-രാജേശ്വരിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രാജേശ്വരി സിദ്ധപ്പയുമായി അടുപ്പത്തിലായി. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ നിന്നു രാജേശ്വരി അകന്നു. ഇവരുടെ അയല്‍വാസിയായ ശശികലയാണ് ഇതിനു കാരണക്കാരിയെന്നാണ് സിദ്ധപ്പ കരുതിയിരുന്നത്. പ്രതികാരമെന്ന നിലയില്‍ …

കാസര്‍കോട്ടെ റിട്ട. അധ്യാപകന്‍ എന്‍. രാംദാസ് കാമത്ത് 103-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബിഇഎം സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകന്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ എന്‍. രാംദാസ് കാമത്ത് (103) അന്തരിച്ചു. ഉഡുപ്പിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.ബിഇഎം സ്‌കൂളില്‍ 25 വര്‍ഷക്കാലം അധ്യാപകനും ഏഴുവര്‍ഷം പ്രധാന അധ്യാപകനുമായിരുന്ന രാംദാസ് കാമത്ത് അറിയപ്പെടുന്ന ജലതരംഗം, ഹാര്‍മ്മോണിയം വാദകനായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രാംറാവു നായകിന്റെ കൂടെ നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കസ്തൂരി കാമത്ത്. മക്കള്‍: പ്രശാന്ത് കാമത്ത് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), അജിത്ത് കാമത്ത് (ചാര്‍ട്ടേഡ് …

കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടുകുക്കെ, ദാന്തക്കാനയിലെ പരേതരായ ചോമ-കല്യാണി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (42) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് രാധാകൃഷ്ണനെ വീട്ടില്‍ നിന്നും കാണാതായത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കശുമാവിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍ മഞ്ജുനാഥയുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. നേത്രാവതി സഹോദരിയാണ്.

വ്യാപാരിയുടെ വീട് കുത്തിതുറന്ന് 300 പവനും ഒരു കോടി രൂപയും കവര്‍ന്നു; സംഭവം വീട്ടുകാര്‍ വിവാഹ സല്‍ക്കാരത്തിനു പോയ സമയത്ത്

കണ്ണൂര്‍: വ്യാപാരിയുടെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണ്ണവും ഒരു കോടി രൂപയും കവര്‍ച്ച ചെയ്തു. തളിപ്പറമ്പ്, മന്ന കെ എസ് ഇ ബിക്കു സമീപത്തെ അഷ്റഫ് ട്രേഡേഴ്സ് ഉടമ വളപ്പട്ടണത്തെ കെ പി അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച. അഷ്റഫും കുടുംബവും നവംമ്പര്‍ 19ന് തമിഴ്നാട് മധുരയിലേയ്ക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. വീട്ടിലും പരിസരത്തുമുള്ള …

പാലക്കാട് തിരഞ്ഞെടുപ്പു ഫലം: ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത രംഗത്ത്

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായി പ്രതിഷേധിച്ചു. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നതു കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നു സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിച്ചു.തിരഞ്ഞെടുപ്പു കാലത്ത് എല്ലാ സ്ഥാനാര്‍ത്ഥികളും ആശിര്‍വാദം തേടി പ്രമുഖ വ്യക്തികളെ സമീപിക്കുന്നതു സാധാരണമാണെന്നു സമസ്ത ചൂണ്ടിക്കാട്ടി. ഇങ്ങനെ എത്തുന്നവരെ മാന്യമായി സ്വീകരിക്കുന്നത് മര്യാദയാണ്. ഇതിന്റെ പേരില്‍ കേരള …

ഷാഹി ഇമാംപള്ളി സര്‍വെ തടയാന്‍ ശ്രമം; കല്ലേറ്, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം

ന്യൂഡെല്‍ഹി: ഷാഹി ജുമാമസ്ജിദ് സര്‍വ്വെക്കിടയുണ്ടായ സംഘര്‍ഷം ഒഴിവാക്കുന്നതിനു പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.യു.പി സംഭാല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് പരിസരത്തു ഞായറാഴ്ച രാവിലെയാണ് സംഭവം. ഡി.എം രാജേന്ദ്ര പാന്‍സിയുടെ നേതൃത്വത്തിലുള്ള സര്‍വ്വെ സംഘത്തോടൊപ്പം എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.പി.എ വന്ദമിശ്ര, സി.എ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ഇതിനു പുറമെ പൊലീസിന്റെയും റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സിന്റെയും നിരവധി സംഘങ്ങളും സംഘര്‍ഷ സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. സര്‍വ്വെ ആരംഭിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിഷേധക്കാര്‍ …

അടച്ചിടാന്‍ എളുപ്പം, കഞ്ചിക്കട്ട-കൊടിയമ്മ പാലം തുറക്കാനാണ് പാട്; പാലം പുനര്‍നിര്‍മ്മാണം വൈകുന്നു

കുമ്പള: കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പുനര്‍ നിര്‍മ്മാണം വൈകുന്നു. അപകടാവസ്ഥയിലായ പാലം ജില്ലാ കലക്ടര്‍ ഇ. ഇമ്പശേഖരന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അടച്ചിടാന്‍ ഉത്തരവിട്ടത്.കഞ്ചിക്കട്ട പാലത്തിന്റെ ദുരിതാവസ്ഥയും കാലപ്പഴക്കവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. നടപടി ഇല്ലാത്തതില്‍ സഹികെട്ട നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും കര്‍മ്മസമിതിയും രൂപീകരിച്ചു. അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ചു കലക്ടറേറ്റ് പടിക്കല്‍ ഉള്‍പ്പെടെ സമരസമിതി സംഘടിപ്പിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ വിഷയം നിയമസഭയില്‍ …

സോഡ കുടിക്കാന്‍ എത്തിയ 10 വയസ്സുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം; കടയുടമ മുനീറിനു 43 വര്‍ഷം കഠിനതടവ്

മലപ്പുറം: പത്തുവയസ്സുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ മുനീറി(54)നെ കോടതി 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 ഏപ്രിലിലായിരുന്നു സംഭവം. മുനീറിന്റെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്.

സരിന്‍ തിളങ്ങുന്ന നക്ഷത്രമാവും: എ.കെ ബാലന്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. സരിന്‍ തിളങ്ങുന്ന നക്ഷത്രമാവാന്‍ പോവുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പറഞ്ഞു.ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്മായിട്ടില്ലെന്നു വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റതു കൊണ്ടു സരിനെ ആരും തളര്‍ത്താന്‍ നോക്കേണ്ട. സരിനെ സിപിഎം സംരക്ഷിക്കും-എ.കെ ബാലന്‍ പറഞ്ഞു.എന്തുവന്നാലും നയം വിട്ടൊരു കളിക്കു സിപിഎം നില്‍ക്കില്ല. നയത്തില്‍ നിന്നു മാറാന്‍ എല്‍ഡിഎഫിനും സിപിഎമ്മിനും കഴിയില്ല.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നതു ചരിത്ര …

ഭിന്നശേഷിക്കാരിയായ യുവതിയെ പതിവായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച ബന്ധുവായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: അകന്ന ബന്ധുവായ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.വട്ടപ്പാറ സ്വദേശി ഷോഫിനാണ് അറസ്റ്റിലായത്. 20കാരിയായ ഭിന്നശേഷിക്കാരിയെ പ്രലോഭിപ്പിച്ചു അവരുടെ വീട്ടിനടുത്തുള്ള തന്റെ വീട്ടില്‍ ഓട്ടോയില്‍ കൊണ്ടുപോയായിരുന്നു പീഡനം എന്നു പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ ശേഷമായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ യുവതിയെ അകന്ന ബന്ധുവായ ഷോഫി പതിവായി ഓട്ടോറിക്ഷയില്‍ കൊണ്ടു പോവുന്നതില്‍ സംശയം പ്രകടിപ്പിച്ച അയല്‍ക്കാര്‍ വിവരം പഞ്ചായത്തു മെമ്പറെ അറിയിച്ചു. മെമ്പര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പീഡനവിവരം പുറത്തു …

റോക്സ്ബറിയില്‍ നായയുടെ ആക്രമണം; 73 കാരിക്കു ദാരുണാന്ത്യം, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍ ബോസ്റ്റണ്‍: തിങ്കളാഴ്ച ഉച്ചയ്ക്ക് ബോസ്റ്റണിലെ റോക്സ്ബറി പരിസരത്ത് നായ കടിച്ചു പരിക്കേറ്റ 73കാരി മരിച്ചതായി ചൊവ്വാഴ്ച രാവിലെ പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും രണ്ട് ബോസ്റ്റണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോക്സ്ബറിയില്‍ നിന്നുള്ള 73കാരിയായ ജെറിലിന്‍ ബ്രാഡി-മക്ഗിന്നിസ് ആണ് മരിച്ചത്. അവരുടെ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. അക്രമകാരിയായ നായയെ ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചു. പരിക്കേറ്റ് ചികിത്സയ്ക്കായി ഏഞ്ചല്‍ അനിമല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. നായയെ ഉടമയുടെ …

മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം നവം.24നു ‘ഡയസ്പോറ ഞായര്‍’ ആചരിക്കും

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകളിലും നവംബര്‍ 24 ഡയസ്പോറ ഞായര്‍ ആചരിക്കും. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങള്‍ നല്‍കുന്ന ശ്ലാഘനീയ സഹകരണം നല്‍കുന്നുണ്ട്. പ്രവാസി അംഗങ്ങള്‍ സഭയുടെ വ്യക്തിത്വം സജീവമായി ഉയര്‍ത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.ആഘോഷ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നു …

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; മുന്‍ മുസ്ലിംലീഗ് നേതാവ് ടി.കെ പൂക്കോയ തങ്ങള്‍ വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മുന്‍ മുസ്ലിം ലീഗ് നേതാവ് ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു. കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ബേബി വര്‍ഗീസാണ് തങ്ങളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. മുന്‍ മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ നേരത്തെ 167ല്‍പ്പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. …

മുന്‍ ഗുസ്തി എക്‌സിക്യൂട്ടീവ് ലിന്‍ഡ മക്മഹണ്‍ വിദ്യാഭ്യാസ സെക്രട്ടറി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ആദ്യ ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ച മുന്‍ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എക്സിക്യൂട്ടീവ് ലിന്‍ഡ മക്മഹോണിനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദ്യാഭ്യാസ വകുപ്പ് ചുമതല ഏല്‍പ്പിച്ചു. സെനറ്റ് സ്ഥിരീകരിച്ചാല്‍, മക്മഹോണ്‍ ഈ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുമെന്നു ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയില്‍, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ‘ചോയ്സ്’ വ്യാപിപ്പിക്കുന്നതിന് ലിന്‍ഡ അശ്രാന്തമായി പോരാടും. കൂടാതെ മികച്ച വിദ്യാഭ്യാസ തീരുമാനങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കും. മക്മഹോണിനെ ‘മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള …

ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെന്നു പഠന റിപ്പോര്‍ട്ട്

-പി പി ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് നേടിയ ഏകദേശം 75 ദശലക്ഷം വോട്ടുകളില്‍ മുക്കാല്‍ ഭാഗവും (78ശതമാനം) ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണെന്നു ഫാമിലി റിസര്‍ച്ച് കൗണ്‍സിലിലെ സെന്റര്‍ ഫോര്‍ ബിബ്ലിക്കല്‍ വേള്‍ഡ് വ്യൂ സീനിയര്‍ റിസര്‍ച്ച് ഫെലോയും അരിസോണ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ കള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ജോര്‍ജ്ജ് ബാര്‍ണ വെളിപ്പെടുത്തി.40 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ വോട്ട് ചെയ്യരുതെന്ന് തീരുമാനിക്കുന്നതിനാല്‍, ക്രിസ്ത്യാനികള്‍ക്കിടയിലെ വോട്ടര്‍മാരുടെ എണ്ണം കുറവായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബര്‍ണ പ്രതീക്ഷിച്ചിരുന്നു. ക്രിസ്ത്യാനികള്‍ 2020ല്‍ വോട്ട് ചെയ്തതിനേക്കാള്‍ കുറച്ച് …

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; അവിഹിതം ചോദ്യം ചെയ്തപ്പോള്‍ യുവതിയെ അടിവയറ്റില്‍ ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ നരഹത്യാശ്രമത്തിനു കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. യുവതിയുടെ പരാതി പ്രകാരം ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംബഡാജെ, കുമ്പംകണ്ടം ഹൗസിലെ ഇബ്രാഹിമിന്റെ മകള്‍ സാജിത(24)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബാഡൂര്‍, പെര്‍മുദെയിലെ കലന്തര്‍ഷാഫിക്കും മറ്റു മൂന്നു പേര്‍ക്കും എതിരെയാണ് നരഹത്യാശ്രമത്തിനു കേസെടുത്തത്.2019 ഡിസംബര്‍ 13നാണ് സാജിതയും കലന്തര്‍ ഷാഫിയും മതാചാരപ്രകാരം വിവാഹിതരായത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും …

കുമ്പളയിലെ കല്യാണവീട്ടിനു സമീപത്തു നിന്നു മോഷണം പോയ ബൈക്ക് എ.ഐ ക്യാമറയില്‍ കുടുങ്ങി; ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഉടമയ്ക്ക് പിഴയടക്കാനുള്ള നോട്ടീസ് ലഭിച്ചു, മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കല്യാണവീട്ടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള, പൈ കോംപൗണ്ടിലെ സച്ചിന്റെ ബൈക്കാണ് മോഷണം പോയത്. നവംബര്‍ മൂന്നിനു പരാതിക്കാരന്റെ സഹോദരിയുടെ കല്യാണമായിരുന്നു. പന്തലും മറ്റും ഇട്ടതിനാല്‍ ബൈക്ക് വീട്ടില്‍ നിന്നു അല്‍പം മാറിയാണ് നിര്‍ത്തിയിട്ടിരുന്നത്. മറ്റു നാലു ബൈക്കുകളും സ്ഥലത്ത് ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ നോക്കിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം സച്ചിന്‍ അറിയുന്നത്. ഇക്കാര്യം അന്നു തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് …