കൊലപാതക, ബലാത്സംഗ ശിക്ഷകള്‍ അനുഭവിക്കുന്ന മുന്‍ പോലീസ് മേധാവി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

-പി പി ചെറിയാന്‍

കാലിക്കോ റോക്ക്, ആര്‍ക്ക് (എപി): കൊലപാതകത്തിനും ബലാത്സംഗത്തിനും പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന അര്‍ക്കന്‍സസിലെ മുന്‍ പോലീസ് മേധാവി ഞായറാഴ്ച ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി.
അര്‍ക്കന്‍സാസ്-മിസോറി അതിര്‍ത്തിക്കടുത്തുള്ള ഗേറ്റ്വേ എന്ന ചെറിയ പട്ടണത്തിലെ മുന്‍ പോലീസ് മേധാവിയായ ഗ്രാന്റ് ഹാര്‍ഡിന്‍ ആണ് ജയില്‍ ചാടിയത്. 2017 മുതല്‍ തടവില്‍ കഴിയുന്ന കാലിക്കോ റോക്കിലെ നോര്‍ത്ത് സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് യൂണിഫോം ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നു സൂചനയുണ്ട്.
59 കാരനായ ജെയിംസ് ആപ്പിള്‍ടണിനെ വെടിവച്ചുകൊന്ന കേസിലാണ് 2017 ഒക്ടോബറില്‍ ഹാര്‍ഡിന്‍ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് 30 വര്‍ഷം കഠിന തടവ് അനുഭവിച്ചിരുന്നു.
2016 ന്റെ തുടക്കത്തില്‍ ഏകദേശം നാല് മാസം ഗേറ്റ്വേയുടെ പോലീസ് മേധാവിയായിരുന്ന ഹാര്‍ഡിന്‍. 1997ല്‍ ഫയെറ്റ്വില്ലെയുടെ വടക്ക് റോജേഴ്സില്‍ ഒരു എലിമെന്ററി സ്‌കൂള്‍ അധ്യാപികയെ ബലാത്സംഗം ചെയ്തതിന് 50 വര്‍ഷം തടവും അദ്ദേഹം അനുഭവിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page