സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നാടുവിട്ട കാസര്‍കോട്ടെ വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭാര്യയെയും മകനെയും കൂട്ടി നാടുവിട്ട കാസര്‍കോട്ടെ വസ്ത്രവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട്, കല്ലക്കട്ട, മരുതംവയലിലെ പി. മുഹമ്മദ് ഷാബിറി(34)നെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമം ഉണ്ടായത്. സംഭവത്തില്‍ വിദ്യാനഗര്‍, കല്ലക്കട്ട, നായിത്തടുക്ക ഹൗസിലെ ടി.എ സമീര്‍ (34), വിദ്യാനഗര്‍, മരുതംവയല്‍ ഹൗസിലെ എം അബ്ദുല്ല (41), കമ്പാര്‍, അംഗഡിമുഗര്‍ ഹൗസിലെ എം.കെ സെയ്തലി (30) എന്നിവരെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ.മാരായ പി.പി ഷമീര്‍, എന്‍ സവ്യസാചി …

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം അഞ്ചായി

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കിണാവൂര്‍, മുണ്ടോട്ടെ കെ.വി രജിത്ത്(24) ആണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കെ.എസ്.ഇ.ബി.യില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രജിത്ത്. മുണ്ടോട്ട് കുഞ്ഞിരാമന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരന്‍ സജിന്‍. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ് (19), കൊല്ലംപാറയിലെ …

ഉപ്പള ഫ്‌ളൈഓവറിനു താഴെ ലോറി മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന ഉപ്പള ദേശീയ പാതയിലെ ഫ്‌ളൈഓവറിനു താഴെ ലോറി മറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് നിന്നു ഗോവയിലേക്കു പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഗതാഗത തടസ്സം നീങ്ങി.

17കാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസ്; 66കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ 66കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. തൃക്കരിപ്പൂര്‍, എളമ്പച്ചി സ്വദേശിയാണ് അറസ്റ്റിലായത്. 2024 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകാന്‍ മടി കാണിക്കുന്നത് പതിവാക്കിയതോടെ കൗണ്‍സിലിംഗ് നടത്തുകയായിരുന്നു. കൗണ്‍സിലിംഗിലാണ് പീഡനത്തിനു ഇരയായിട്ടുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഉദുമയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാല്‍ ജമീല മന്‍സിലിലെ റൈഹാന്‍(26), മേല്‍പ്പറമ്പ് റാഷിദ് മന്‍സിലിലെ ഐ. അബ്ദുല്‍ റാഷിദ് (23), കൈനോത്തെ ഖാദര്‍ (22), കട്ടക്കാല്‍ ഹൗസിലെ അജ്മല്‍ (27) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി ഇര്‍ഷാദ് ഒളിവിലാണ്. വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉദുമ ബസ്്സ്റ്റാന്റിനു സമീപത്തു നില്‍ക്കുകയായിരുന്ന പാക്യാരയിലെ എന്‍.ബി സൈനുല്‍ ആബിദി(24)നെയാണ് തട്ടിക്കൊണ്ടു …

ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു

പുത്തൂര്‍: ബൈക്ക് തടഞ്ഞു നിര്‍ത്തി കര്‍ഷകനെ കുത്തിക്കൊന്നു. ഉപ്പിനങ്ങാടി, ഗോളിത്തട്ട്, ആലന്തായ പെര്‍ളയിലെ കര്‍ഷകനായ രമേശ് ഗൗഡ (51)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കടയില്‍ പോയി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഇടുങ്ങിയ റോഡിലെത്തിയപ്പോള്‍ പതിയിരുന്ന ബന്ധുവായ ഹരീഷ് ഗൗഡയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രമേശ് ഗൗഡ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുത്തേറ്റു കിടക്കുന്ന നിലയില്‍ കണ്ടത്. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം …

അച്ഛന്‍ മരിച്ചതിനു പിന്നാലെ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: അച്ഛന്‍ മരിച്ചതിനു പിന്നാലെ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഉപ്പള, പച്ചിലംപാറ എസ്.സി കോളനിയിലെ സന്തോഷ് കുമാര്‍ (30)ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നീര്‍ച്ചാല്‍, മുണ്ട്യത്തടുക്കയിലെ പരേതരായ ബാലചന്ദ്ര-ശ്രീമതി ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം തൊട്ടേ പച്ചിലംപാറയിലെ അമ്മാവന്റെ വീട്ടിലായിരുന്നു സന്തോഷ് കുമാറിന്റെ താമസം. ഒരു മാസം മുമ്പാണ് പിതാവ് ബാലചന്ദ്ര മരിച്ചത്. ചന്ദ്രഹാസ ഏക സഹോദരനാണ്. പച്ചിലംപാറ ശ്രീദേവി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാര്‍ കാസര്‍കോട്ടെ സിസിടിവി …

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; മൂന്നു യുവാക്കള്‍ക്ക് വധശിക്ഷ

മംഗ്‌ളൂരു: എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ഓട്ടുകമ്പനിയിലേക്ക് സൂത്രത്തില്‍ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍ക്കു വധശിക്ഷ. മധ്യപ്രദേശ് സ്വദേശികളായ ജയബന്ദ് എന്ന ജയസിംഗ് (21), മുകേഷ് സിംഗ് (20), ഝാര്‍ഖണ്ഡ് സ്വദേശി മനീഷ് തിര്‍ക്കി (33) എന്നിവരെയാണ് മംഗ്‌ളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) പോക്‌സോ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകമാണെന്നും വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.2021 നവംബര്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം. എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കിറുവയലിലെ …

ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന് 17.70 കോടി രൂപയുടെ ഭരണാനുമതി

കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിനു 17.70 കോടി രൂപയുടെ പദ്ധതിക്കു മരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിന് സാധിക്കും. എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങള്‍ കാസര്‍കോടുമായി ബന്ധപ്പെടുന്നത്. കാസര്‍കോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ യാത്ര ഉള്ളത് പാലം യാഥാര്‍ത്ഥ്യമായാല്‍ പകുതിയായി കുറയും. 18കിലോമീറ്ററോളം ചുറ്റി വളഞ്ഞു യാത്രചെയ്യുന്നതിന് പകരം …

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം: യോഗാധ്യാപിക ശവാസനം ചെയ്ത് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു; മറ്റൊരു യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ശവാസനം ചെയ്തു നിശ്ചലയായി കിടന്ന യോഗാധ്യാപികയെ അക്രമികള്‍ കുഴിയില്‍ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.രക്ഷപ്പെടുന്നതിനു മുമ്പു യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ വാടകക്കൊലയാളി സംഘം കൊള്ളയടിച്ചു. കൊലയാളികള്‍ സ്ഥലം വിട്ട ശേഷം കുഴിയില്‍ നിന്നു കയറിയ യുവതി ചിക്കബല്ലാപൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഭര്‍ത്താവിന്റെ സുഹൃത്തായ സന്തോഷ് എന്നയാളുമായി ഇവര്‍ സൗഹൃദത്തിലായിരുന്നുവെന്നു പറയുന്നു. ഇതില്‍ സന്തോഷിന്റെ ഭാര്യ ബിന്ദുവിനു സംശയമുടലെടുക്കുകയും യോഗാധ്യാപികയായ അര്‍ച്ചനയെ കൊലപ്പെടുത്താന്‍ വാടക കൊലയാളി സംഘത്തിനു ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. …

18കാരിയോടു 34കാരനു പ്രണയം: തടസ്സം നിന്ന യുവതിയുടെ പിതാവിനെ കാമുകന്‍ കൊലപ്പെടുത്തി; ഒടുവില്‍ പിടിയില്‍

ന്യൂഡല്‍ഹി: 18കാരിയോടു 34കാരനുണ്ടായ പ്രേമത്തിനു തടസ്സം നിന്ന യുവതിയുടെ പിതാവിനെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാട്ടിലെറിഞ്ഞു. പിതാവിനെ കാണാതായതിനെക്കുറിച്ചു ആഴ്ചകള്‍ക്കു ശേഷം കാമുകി കാമുകനോടു അന്വേഷിച്ചപ്പോഴാണ് അയാള്‍ക്കു പണി കൊടുത്ത വിവരം കാമുകന്‍ വെളിപ്പെടുത്തിയത്. കാമുകിയുടെ പിതാവിനു ജോലി ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി മദ്യം നല്‍കുകയും അതിനു ശേഷം കൊലപ്പെടുത്തി കാട്ടിലെറിയുകയുമായിരുന്നുവത്രെ. കാമുകന്‍ പിതാവിനോടു ചെയ്ത ക്രൂരതയില്‍ ഖിന്നയായ യുവതി ഇതു സഹോദരനെ അറിയിച്ചു. സഹോദരന്‍ വിവരം വിശദമായി പൊലീസിനു കൈമാറി. തുടര്‍ന്നു പൊലീസ് …

പുരുഷ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ല; മുടി വെട്ടരുതെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം

ലക്‌നൗ: വസ്ത്രങ്ങള്‍ തുന്നുന്നതിനു പുരുഷന്മാരായ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ലെന്നു യു.പി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതുപോലെ സലൂണുകളിലുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ മുടി മുറിക്കാനും പാടില്ലെന്നു കമ്മീഷന്‍ മുന്നറിയിച്ചു.പുരുഷന്മാര്‍ മോശമായി സ്ത്രീകളെ സ്പര്‍ശിക്കുന്നതു തടയാനും ഇതില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കാനുമാണ് ഈ നിര്‍ദ്ദേശമെന്നു കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മാസം 28നു നടന്ന വനിതാ കമ്മീഷന്‍ യോഗത്തിലായിരുന്നു ഇവ സംബന്ധിച്ച നിര്‍ദ്ദേശം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നുന്നതിന് അളവെടുക്കുന്നതു സ്ത്രീകളായിരിക്കണമെന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അളവെടുക്കുന്ന സ്ഥലത്തു സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.സലൂണുകളില്‍ …

അച്ഛനും അമ്മയും നോക്കിയിരിക്കെ മകള്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു.മലപ്പുറം ചേമ്പ്രയിലെ ജിന്‍സി (26)യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നു പിതാവ് സുബ്രഹ്‌മണ്യനും മാതാവിനുമൊപ്പം ആലപ്പുഴയിലേക്കു പോവുകയായിരുന്നു യുവതി. മൂരാട് റെയില്‍വെ ഗേറ്റിനടുത്തായിരുന്നു അപകടം. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്നാണ് യുവതി വീണത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കു 211 കോടി രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ 211 കോടി രൂപ അനുവദിച്ചു. പൊതുആവശ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതില്‍ 150 കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്കു 26 കോടി രൂപ അനുവദിച്ചു. കോര്‍പ്പറേഷനുകള്‍ക്കു 18 കോടി വകയിരുത്തി.നടപ്പു സാമ്പത്തിക വര്‍ഷം 6250 കോടി രൂപ സര്‍ക്കാര്‍ ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

അമ്മയ്ക്കു സ്വര്‍ണ്ണം കൊണ്ടൊരു മുത്തം; കൗമാരകായിക മേള മൈതാനിയില്‍ സന്തോഷനിറവില്‍ അമ്മ വിഷ്ണുപ്രിയയും മകള്‍ അര്‍ച്ചനയും

കൊച്ചി: മാതാവിന്റെ പ്രതീക്ഷ മകള്‍ സഫലമാക്കിയതു സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപൂര്‍വ്വാനുഭവം പകര്‍ന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ എസ്. അര്‍ച്ചന സ്വര്‍ണ്ണനേട്ടം കൈവരിച്ചു.കൗമാരകായികോത്സവത്തില്‍ മകള്‍ സ്വര്‍ണ്ണം നേടിയതില്‍ പ്രാരാബ്ധ ജീവിതം നയിക്കുന്ന മാതാവ് വിഷ്ണുപ്രിയ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ ചെറിയ വരുമാനത്തില്‍ നിന്നു പരിമിതമായ സഹായമേ മകള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ജീവിത പ്രാരാബ്ധങ്ങളോടു പൊരുതിയാണ് മകള്‍ ഈ നേട്ടം കൈവരിച്ചതെന്നു സന്തോഷം കൊണ്ടു ഗദ്ഗദകണ്ഠയായി അവര്‍ …

കുഴല്‍പ്പണക്കടത്തിനു പുതിയ മാര്‍ഗ്ഗം; കുട്ടികളുടെ പേരില്‍ അക്കൗണ്ട് എടുത്ത് കോടികള്‍ കടത്തിയതായി സംശയം, കാസര്‍കോട് സ്വദേശിയെ മൈസൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു, നിരവധി കുട്ടികള്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കെണിയില്‍ കുരുങ്ങിയതായി സംശയം

കാസര്‍കോട്: കേരളത്തിലേക്ക് കുഴല്‍പ്പണം കടത്തുന്നതിനു സ്‌കൂള്‍ കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച് 5000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് കുഴല്‍പ്പണ റാക്കറ്റിന്റെ തുടക്കം. പണം കൈപ്പറ്റിയ കുട്ടിയുടെ പേരില്‍ പുതിയ സിംകാര്‍ഡ് എടുക്കുകയും പിന്നീട് ആധാര്‍കാര്‍ഡു നല്‍കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയാണ് രണ്ടാമത്തെ സ്റ്റെപ്പ്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡും പണം …

ട്രെയിനിനു നേരെ കല്ലേറ്; അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു, അക്രമിയെ കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാരന്റെ തല എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എസ്.ഐ. റെജി കുമാര്‍, ഗ്രേഡ് എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ഇല്യാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാഴാഴ്ച മംഗ്‌ളൂരുവില്‍ നിന്നു പുറപ്പെട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനായ കൊല്ലം, ശക്തികുളങ്ങര സ്വദേശിയായ മുരളി (62)യാണ് അക്രമത്തിനു ഇരയായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാള്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.മദ്യലഹരിയിലായിരുന്ന ഒരാളാണ് അക്രമം നടത്തിയത്. …

സ്വര്‍ണ്ണം പവന് വെള്ളിയാഴ്ച 680 രൂപ വില വര്‍ധിച്ചു

കൊച്ചി: ഇന്നലെ ഒറ്റയടിക്കു പവനു 1320 രൂപ ഇടിഞ്ഞ സ്വര്‍ണ്ണത്തിന് ഇന്നു 680 രൂപ ഉയര്‍ന്നു.58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്റെ വില 7285 രൂപയാണ്.ദീപാവലി ദിവസം 59640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. വെള്ളിക്കും സംസ്ഥാനത്തു വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്കു 100 രൂപയാണ് ഇന്നത്തെ വില.