പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്‍ത്ഥി നാടുവിട്ടു, ഒടുവില്‍ തിരൂരില്‍ കണ്ടെത്തി
കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ 15 കാരനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തിരൂരില്‍ കണ്ടെത്തി. പ്ലസ് വണ്ണിന് സീറ്റു കിട്ടാത്ത വിഷമത്തിലാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനു മൊഴി നല്‍കി. ഇച്ചിലങ്കോടിനു സമീപത്തെ പതിനഞ്ചുകാരനെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വൈകുന്നേരം ബന്ധു പൊലീസില്‍ പരാതി നല്‍കി. ഇതു പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ കാണാതായ വിവരം ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും അറിയിച്ചു. വയര്‍ലെസിലാണ് …