വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈല്‍ ഫോണ്‍ മോഷണ പരമ്പര; ഷംസീറ അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തിലെ നാലു കടകളില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍. സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍, ബി ബി ഹൗസില്‍ താമസക്കാരിയായ ഷംസീറ (36)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ ഷാമില്‍, വിന്‍സണ്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. വസ്ത്രാലങ്ങളില്‍ തുണിത്തരങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി മൊബൈല്‍ ഫോണുകളുമായി കടന്നു കളയുകയാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിലെ ഒരു വസ്ത്രാലയത്തില്‍ നടത്തിയ …

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ യുവതി മരിച്ചു; അപകടം ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍

ഇടുക്കി: യാത്രക്കിടയില്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുംകണ്ടം, ഇലവുംകടത്തില്‍ സുല്‍ഫത്ത് നിജാസ് ആണ് മരിച്ചത്. കഴിഞ്ഞദിവസം നെടുങ്കണ്ടം ടൗണിലാണ് അപകടം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു സുല്‍ഫത്ത്. യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിക്കാനായി തല പുറത്തേക്കിട്ടപ്പോഴാണ് തെറിച്ചു വീണത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമായത്.

നാലു പെണ്‍കുട്ടികളും മാതാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍;മകന്‍ അറസ്റ്റില്‍

ലക്‌നൗ: ആഗ്രയിലെ ഹോട്ടല്‍ ശരണ്‍ജീത്തിലെ ഒരു മുറിയില്‍ മാതാവിനെയും നാലു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടികളുടെ സഹോദരന്‍ അര്‍ഷാദി(24)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലിയ(9), അന്‍സിഹ (19), അക്‌സ(16), റഹ്‌മീന്‍ (18) എന്നിവരും ഇവരുടെ മാതാവുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 30നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുക്കുമ്പോള്‍ അര്‍ഷാദും അയാളുടെ പിതാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുടുംബവഴക്കാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണ്. അയല്‍വാസികളായ റാണു, …

പൂഴിക്കടവില്‍ പൂഴിക്കടകന്‍; യൂത്ത് ലീഗ് നേതാവായ ഷിറിയ കടവ് സൂപ്പര്‍വൈസറെ ലീഗ് പഞ്ചായത്ത് ഭരണസമിതി പുറത്താക്കി

കുമ്പള: ആരിക്കാടി ഷിറിയ കടവില്‍ പണിയെടുക്കാതെ കൂലി പറ്റിയിരുന്ന കടവ് സൂപ്പര്‍വൈസര്‍ കെ എം അബ്ബാസിനെ കുമ്പള പഞ്ചായത്ത് ഭരണസമിതി തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മാത്രമല്ല, കടവിലെ തൊഴിലാളി ലിസ്റ്റില്‍ നിന്നു അബ്ബാസിനെ പുറത്താക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കടവില്‍ സൂപ്പര്‍വൈസര്‍ തസ്തികയും ഇല്ലാതാക്കിയിട്ടുണ്ട്. പകരം തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ കൃത്യമായി ജോലി ചെയ്യുന്ന ഒരാളെ നിയമിക്കാനും തീരുമാനിച്ചു. യൂത്ത് ലീഗ് നേതാവാണ് അബ്ബാസ്.അബ്ബാസ് കടവില്‍ മണല്‍ വാരല്‍ ജോലി ചെയ്യുന്നില്ലെന്നു പഞ്ചായത്ത് ഭരണസമിതി കണ്ടെത്തി. ജോലി …

മൊഗ്രാല്‍ തീരത്ത് കടല്‍ തിരമാലകളില്‍ പെട്ട് അപകടമരണങ്ങള്‍ തുടര്‍ക്കഥ

കാസര്‍കോട്: കടലില്‍ ഇറങ്ങിയുള്ള കുളി ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ബാംഗ്ലൂരില്‍ നിന്ന് മൊഗ്രാല്‍ ബീച്ചിലെത്തിയ വിനോദസഞ്ചാരികള്‍ കരുതിയിരുന്നില്ല. കുടുംബസമേതം എത്തിയ ബാംഗ്ലൂര്‍ ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫിയാണ് കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മൊഗ്രാല്‍ തീരത്ത് ഇത് മൂന്നാമത്തെ മുങ്ങിമരണമാണ്.ഖലീല്‍ കൊപ്പളം,അര്‍ഷാദ് പെര്‍വാഡ് എന്നിവരാണ് നേരത്തെ മരണപ്പെട്ട യുവാക്കള്‍. ഓരോ മരണവും കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന മുറിവ് ചെറുതല്ല. കുടുംബാംഗങ്ങളുടെ തേങ്ങല്‍ ഇവിടെ ഇപ്പോഴും തിരയടിച്ചു നില്‍ക്കുന്നു.കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ കടല്‍ ഇറങ്ങിയ ഖലീലിന്റെയും, മത്സ്യബന്ധനത്തിന് വലയിടാന്‍ കടലില്‍ …

പുതുവത്സരാഘോഷം ആദ്യം ആരു നിര്‍ത്തുമെന്നതിനെച്ചൊല്ലി തര്‍ക്കം; സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, 56 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപ്പറമ്പ്, കീഴാറ്റൂര്‍ മാന്ധംകുണ്ടില്‍ സംഘര്‍ഷം. പുതുവത്സരാഘോഷത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലുംപ്പെട്ട 56 പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.കീഴാറ്റൂര്‍, മാന്ധംകുണ്ടില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണി വരെ നീണ്ടുനിന്നു. 12 മണിക്ക് അവസാനിപ്പിക്കേണ്ടതായിരുന്നു പരിപാടികള്‍. എന്നാല്‍ രണ്ടു കൂട്ടരും പരിപാടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒരു വിഭാഗം അവസാനിപ്പിച്ചാലെ തങ്ങളുടെ പരിപാടി അവസാനിപ്പിക്കുകയുള്ളൂ എന്ന് മറുവിഭാഗവും വാശിപിടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഐ …

പറക്കമുറ്റാത്ത മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന പിതാവിനു വധശിക്ഷ

മംഗ്‌ളൂരു: പറക്കമുറ്റാത്ത മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. മുല്‍ക്കി, കിന്നിഗോളി, പത്മന്നൂരിലെ വിജേഷ് ഷെട്ടിഗാറി(40)നെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് സന്ധ്യ വധശിക്ഷയ്ക്ക് വിധിച്ചത്. 2002 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം. മക്കളായ രശ്മിത (14), ഉദയ് (11), ദക്ഷിത് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിനിടയാക്കിയത്. മൂന്നു കുട്ടികളെയും കിണറ്റിലെറിഞ്ഞു കൊന്നശേഷം ഭാര്യയോട് കിണറ്റില്‍ ചാടാന്‍ നിര്‍ബന്ധിച്ചു. ഭാര്യ ചാടിയതിന് പിന്നാലെ വിജേഷും കിണറ്റിലേക്ക് ചാടി. അസാധാരണമായ ശബ്ദം …

ബേഡകത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങിമരിച്ചു

കാസര്‍കോട്: ബേഡകം, വാവടുക്കത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങി മരിച്ചു. വാവടുക്കം കോളനിയിലെ കാരിച്ചിയുടെ മകന്‍ കണ്ണന്‍(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാവടുക്കം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കണ്ണന്‍. ഇതിനിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. സ്ഥലത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിക്കൂടി കണ്ണനെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. ഭാര്യ: സാവിത്രി. മക്കള്‍: അനൂപ്, സൗമിനി. മരുമകന്‍:മണി. സഹോദരന്‍:അമ്പാടി.

നാലുവര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ ശരീരം തളര്‍ന്ന ആശുപത്രി ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: നാലുവര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു കിടപ്പിലായിരുന്ന ജനറല്‍ ആശുപത്രിയിലെ മുന്‍ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ, കണിച്ചുകുളങ്ങര സ്വദേശിയും നീര്‍ച്ചാല്‍, കന്യപ്പാടിയില്‍ താമസക്കാരനുമായ എബി (49) ആണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തു വരുന്നതിനിടയിലാണ് എബിയുടെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടായത്. എബി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതിതൂണില്‍ ഇടിച്ചായിരുന്നു അപകടം. ദീര്‍ഘകാലം ചികിത്സ നല്‍കിയെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനാകാതെ കിടപ്പിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി …

നീര്‍ച്ചാലിലെ കടവരാന്തയില്‍ കൂലിപ്പണിക്കാരന്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബദിയടുക്ക, നീര്‍ച്ചാല്‍, ബിര്‍മ്മിനടുക്കയില്‍ വാടക മുറിയില്‍ താമസക്കാരനായ കൂലിത്തൊഴിലാളിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏണിയാര്‍പ്പിലെ ലൈഫ് വില്ലയ്ക്കു സമീപത്തെ കടവരാന്തയിലാണ് സുള്ള്യ, സോണങ്കേരിയിലെ രാജ(49)നെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ ഇയാളെ കടവരാന്തയില്‍ കിടക്കുന്നത് ചിലര്‍ കാണുകയും ബദിയഡുക്ക പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നില്ല. രാത്രി പത്തുമണിയോടെ മറ്റൊരു സംഘം ഇതുവഴി സഞ്ചരിക്കുന്നതിനിടയില്‍ രാജന്‍ കിടക്കുന്നത് കണ്ടു. പരിശോധിച്ചപ്പോള്‍ മരിച്ചുവെന്ന് ഉറപ്പാക്കി. വിവരം പൊലീസിനെ …

മുന്‍ സീമാന്‍ പെര്‍വാഡിലെ ഷേഖ് യൂസഫ് സാഹിബ് അന്തരിച്ചു

കാസര്‍കോട്: കുമ്പള പെര്‍വാഡിലെ ആദ്യകാല സീമാന്‍ ഷെയ്ക്ക് യൂസഫ് സാഹിബ് (75)അന്തരിച്ചു. മുനീറയാണ് ഭാര്യ. മക്കള്‍: കലന്തര്‍ നിയാം, ഷെയ്ക്ക് മുഹമ്മദ് അല്‍ത്ത, ഷെയ്ക്ക് ശിക്കാഫത്ത്.മരുമകള്‍: നൗഷീന്‍ (ഉപ്പള). സഹോദരങ്ങള്‍: താഹിറാബി, പരേതരായ അബ്ദുള്ള സാഹിബ്, ഹമീദ് സാഹിബ്, ശരീഫാബി.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

പതിനാറുകാരനെ കാറില്‍ കയറ്റി കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; കൊല്ലങ്കാന സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാറുകാരനെ കാറില്‍ കയറ്റിക്കൊണ്ടു പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കൊല്ലങ്കാന സ്വദേശിയായ താഹിറിനെതിരെയാണ് കേസെടുത്തത്. പരിചയക്കാരനായ ആണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ച ശേഷമാണ് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നെല്ലിക്കുന്നു കടപ്പുറത്തെ ഖജീദ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ(68) അന്തരിച്ചു. ചികിത്സയിലായിരുന്നു. മക്കള്‍: റാബിയ, സഫ്‌വാന, ഹസീന, ജംഷീന, അബ്ദുല്‍ റഹീം, മരുമക്കള്‍:അബ്ദുല്‍ റഹീം നെല്ലിക്കുന്ന്, റഫീഖ് മാര്‍ക്കറ്റ് കുന്ന്, അഷ്‌റഫ് കെ.കെ പുറം, നാസര്‍ കടവത്ത്, ഷാന തൃക്കരിപ്പൂര്‍.സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ മൊഗ്രാല്‍, സഫിയ, ഫാത്തിമ ഉള്ളാളം, പരേതയായ നഫീസ, മറിയ.

ബിജെപി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാലക്കാട്, ചില്ലിക്കുന്നിലെ നിഷിലി(38)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി ആസാദ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് അറസ്റ്റിലായ നിഷില്‍ എന്ന് പൊലീസ് പറഞ്ഞു.ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെര്‍ളശ്ശേരി, ടൗണിലെ മാക്രേരി വില്ലേജ് ഓഫീസിനു സമീപത്തെ ഉണ്ണി എന്ന ലതീഷ് (30) ആണ് വധശ്രമത്തിന് ഇരയായത്. പെരളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു സംഘം സിപിഎം വിട്ട് ബി എം എസ് യൂണിയന്‍ …

ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ച ദേവീ ബിംബത്തെ അപമാനിച്ചതായി പരാതി; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മയ്യില്‍,വേളം മഹാഗണപതി ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ച ദേവീബിംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മയ്യില്‍, കണ്ണാടിപ്പറമ്പ് സ്വദേശികളായ 18 വയസ്സിന് താഴെയുള്ള രണ്ടു പേരെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവീ ബിംബത്തെ തൊട്ടുതലോടുന്ന അശ്ലീല വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്കിടെ വിനോദയാത്ര പോകുന്ന സംഘം കഴിഞ്ഞദിവസം ബംഗ്‌ളൂരു യാത്ര ആസൂത്രണം ചെയ്തു. എന്നാല്‍ സംഘത്തിലെ ഒരാള്‍ യാത്ര പോകാന്‍ തയ്യാറായില്ല. ഇയാള്‍ക്ക് ഒരു …

മകരവിളക്ക് മഹോത്സവത്തിനു ശബരിമല നട തുറന്നു; ജനുവരി 12 മുതല്‍ 14 വരെ സ്‌പോട്ട് ബുക്കിംഗ് ഇല്ല, 15 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി

ശബരിമല: മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൂജകള്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് രാവിലെ 6.30ന് നട അടക്കും.മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വെര്‍ച്വല്‍ക്യു ബുക്കിംഗ് പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ജനുവരി 11 വരെ പ്രതിദിനം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം. 12 മുതല്‍ 14 വരെ സ്‌പോട്ട് …

യു. പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് തട്ടി; മാറ്റം വിരമിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കെ

ആലപ്പുഴ: കായങ്കുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റി. സര്‍വീസില്‍ നിന്നു വിരമിക്കുവാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കെയാണ് സ്ഥലം മാറ്റം. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയാണ്. ജില്ലയിലെ മദ്യ-മയക്കുമരുന്നു മാഫിയയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്ന ജയരാജ് ചിലരുടെ കണ്ണിലെ കരടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ കഞ്ചാവുമായി അറസ്റ്റുചെയ്തത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. …

മൊഗ്രാലില്‍ തിരമാലയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി; അവസാനമായി എടുത്ത ഫോട്ടോ കണ്ണീര്‍ പടര്‍ത്തി

മീര്‍ മുഹമ്മദ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പു എടുത്ത ചിത്രം കാസര്‍കോട്: മൊഗ്രാലില്‍ കടല്‍ തിരമാലയില്‍ പെട്ട് മരിച്ച ബംഗ്‌ളൂരു സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാലിക്ദിനാര്‍ ജുമാമസ്ജിദില്‍ എത്തിച്ച് മയ്യത്ത് നിസ്‌കാരം നടത്തിയ ശേഷമാണ് ബംഗ്‌ളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗ്‌ളൂരു, ജയനഗര്‍ സ്വദേശിയായ മീര്‍ മുഹമ്മദ് ഷാഫി (32)യാണ് തിങ്കളാഴ്ച വൈകുന്നേരം മൊഗ്രാലില്‍ കടല്‍ത്തിരമാലയില്‍പ്പെട്ട് മരണപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. …