മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യൻ; കെ.ടി. ഇർഫാൻ വിരമിച്ചു

മലപ്പുറം: 20 കിലോമീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡിനുടമയായ മലയാളി ഒളിംപ്യൻ കെ.ടി. ഇർഫാൻ വിരമിച്ചു. 2012ലെ ലണ്ടൻ, 2020ലെ ടോക്യോ ഒളിംപിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയാണ്. മലപ്പുറത്തു നിന്ന് ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ താരമാണ്.
ലണ്ടൻ ഒളിംപിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ഒരു മണിക്കൂർ 20 മിനിറ്റ് 21 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡ് സ്ഥാപിച്ചു.
2012ലെ ഫെഡറേഷൻ കപ്പ് അത്ലലറ്റിക്സിൽ സ്വർണം സ്വന്തമാക്കിയിരുന്നു. ഭാര്യ സഹ്‌ലയും മക്കളായ ഹമദ് സയറും ഹമദ് ഇലാനും ഉൾപ്പെടുന്നതാണ് കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page