എസ്എഫ്ഐ ദേശീയ നേതൃത്വത്തിന് പുതിയ മുഖം; ആദർശ് എം. സജി പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ സെക്രട്ടറി

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി ആദർശ് എം. സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് നടന്ന അഖിലേന്ത്യ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ആദർശ് എം. സജി ഡൽഹി ജനഹിത് ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിയാണ്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ ജാദവ് പുർ സ്വദേശിയാണ് ശ്രീജൻ ഭട്ടാചാര്യ. സിപിഎം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജാദവ്പുർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എസ്.കെ. ആദർശ്, ടോണി കുര്യാക്കോസ്, പി. അക്ഷര, ബിപിൻ രാജ് പായം, പി. താജുദ്ദീൻ, സാന്ദ്ര രവീന്ദ്രൻ, ആര്യ പ്രസാദ്, ഇ.പി. ഗോപിക എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page