തൃശൂർ പൂരം വെടിക്കെട്ട് നടക്കും; നിയമ തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ

തിരുവനന്തപുരം: തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകി. മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്കു വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം.പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം ഇതു ഭേദഗതി ചെയ്യണമെന്നും മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും ആവശ്യപ്പെട്ടു. നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കൺട്രോളർ എന്ന അധികാരം ഉപയോഗിച്ചാകും കലക്ടർ വെടിക്കെട്ടിന് …

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽഗാന്ധിക്കും സോണിയഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.കേസ് കോടതി ഏപ്രിൽ 25ന് പരിഗണിക്കും.1938ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പാർട്ടി മുഖപത്രമായി നാഷനൽ ഹെറാൾഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ മുസ്ലിം ലീഗ്; കോഴിക്കോട്ട് നാളെ മഹാറാലി

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലി നാളെ കോഴിക്കോട്ട് നടക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് പാർട്ടി വക്താവ് പി.എം.എ. സലാം അറിയിച്ചു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പിസിസി പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയാകും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ..കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.സംസ്ഥാനത്തിന്റെ …

ഇസ്രയേലി വനിത മന്ത്രിക്കും ഭർത്താവിനും എതിരെ പീഡന പരാതിയുമായി മകൾ

ടെൽഅവീവ്: അമ്മയായ ഇസ്രയേൽ മന്ത്രിയും അച്ഛനും ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്നു മകൾ പരാതിപ്പെട്ടു. 65 വയസ്സുകാരിയായ മന്ത്രി ഒറിറ്റ് സ്ട്രൂക്കും ഭർത്താവും പീഡിപ്പിച്ചെന്നാണ് ഇരുവരുടെയും മകളായ ശോശന്ന സ്ട്രൂക്കിന്റെ ആരോപണം. താൻ കുട്ടിയായിരിക്കെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ദീർഘകാലമായി ഉള്ളിൽ കൊണ്ടു നടക്കുന്ന കാര്യമാണു പുറത്തു പറയുന്നതെന്നു വ്യക്തമാക്കിയാണു പീഡന വിവരം ശോശന്ന സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടത്. കുടുംബാംഗങ്ങളിൽ നിന്നു താൻ ഭീഷണി നേരിടുന്നുണ്ടെന്നും രാജ്യം വിടുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കെതിരെ പൊലീസിൽ …

തമിഴ്നാട് ഗവർണർക്കെതിരെ വീണ്ടും വിവാദം;വിദ്യാർഥികളോടു ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെട്ടെന്ന് ഡി.എം.കെയും കോൺഗ്രസ്സും; ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ.രവി വീണ്ടും വിവാദത്തിൽ. മധുരയിലെ ത്യാഗരാജൻ എഞ്ചിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികളോടു ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രസംഗം അവസാനിച്ചതോടെ ജയ് ശ്രീറാം വിളിച്ച ഗവർണർ ഏറ്റുവിളിക്കാൻ വിദ്യാർഥികളോടു ആവശ്യപ്പെട്ടുവെന്നു ഡിഎംകെ നേതാക്കളും മന്ത്രിമാരും ആരോപിച്ചു. ഹൈന്ദവ നേതാക്കളെ അപമാനിക്കുന്നതായി ഗവർണർ പ്രസംഗത്തിൽ വിമർശിച്ചിരുന്നു.അതിനിടെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെയും കോൺഗ്രസും രംഗത്തെത്തി. തുടർച്ചയായി ഭരണഘടന ലംഘനം നടത്തുന്ന ഗവർണർ രാജിവയ്ക്കാൻ തയാറാകണമെന്ന് ഡിഎംകെ വക്താവ് ധരണീധരൻ …

സിനിമ സമരം എമ്പുരാനെ തടയാൻ ? നിർമാതാക്കളുടെ സംഘടനയ്ക്കെതിരെമന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എമ്പുരാന്റെ റിലീസ് തടയാൻ ലക്ഷ്യമിട്ടായിരുന്നോ നിർമാതാക്കളുടെ സമരമെന്നു പരിശോധിക്കണമെന്ന് മന്ത്രിയും നടനുമായ ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നിർമാതാക്കളുടെ സംഘടനയിലെ ചിലർക്ക് സിനിമയുടെ പ്രമേയം നേരത്തേ ചോർന്നു കിട്ടിയതായി സംശയമുണ്ട്. അതിനാൽ സിനിമ പുറത്തു വരുന്നത് തടയണമെന്ന ഉദ്ദേശത്തോടെയായിരുന്നോ സമരം എന്ന് ചിന്തിക്കണമെന്നും ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. സമരം കൊണ്ട് നിർമ്മാതാക്കളുടെ സംഘടന എന്താണ് നേടിയത്?ഏതു നടന്റെ ശമ്പളം കുറച്ചിട്ടാണു സമരം പിൻവലിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് …

യു ട്യൂബ് ഷോർട്സ് ചിത്രീകരിക്കാൻ ജോലിക്കുനിന്ന വീട്ടിൽ മോഷണം: യുവതി അറസ്റ്റിൽ

കൊൽക്കത്ത: ജോലിക്കു നിന്ന വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ചിത്രീകരിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊൽക്കത്ത ബേഹാലയിലെ സമീരൺ-സഞ്ജിത മുഖർജി ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. മോഷണം നടന്നു 6 മാസത്തിനുശേഷം ആഭരണങ്ങൾ ധരിച്ചു യുവതിയിട്ട വിഡിയോയിലൂടെയാണ് വീട്ടുകാർ കവർച്ചാ വിവരം അറിയുന്നത്. പൂർണിമ മണ്ഡലാണ്(35) പിടിയിലായത്. 3 വർഷം മുൻപാണ് പൂർണിമയെ ഇവർ വീട്ടുജോലിക്കാരിയായി നിയമിച്ചത്.കഴിഞ്ഞ ഒക്ടോബറിൽ പ്രത്യേകിച്ചു കാരണങ്ങളില്ലാതെ പൂർണിമ ജോലി അവസാനിപ്പിച്ചു വീടു വിട്ടു. പൂർണിമയ്ക്കു യൂട്യൂബിൽ വിഡിയോകൾ ഇടുന്ന പതിവുണ്ട്. …

6 മാസം കൊണ്ട് 15 കിലോ ഭാരം കുറച്ചു; ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർമേഷനുമായി നടി

കൊച്ചി: അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലെ ‘എലി’യെന്ന എലിസബത്തിനെ തന്മയത്വമായി അവതരിപ്പിച്ചതിനായിരുന്നു അംഗീകാരം. തുടർന്നും മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിക്കാൻ രജിഷയ്ക്കു കഴിഞ്ഞിരുന്നു. ഇപ്പോൾ അഡാർ ട്രാൻസ്ഫർമേഷനുമായി ഞെട്ടിക്കുകയാണ് താരം. 6 മാസം കൊണ്ട് 15 കിലോ ഭാരമാണ് രജിഷ കുറച്ചത്. രജിഷയുടെ ട്രെയിനർ ഫിറോസാണ് ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർമേഷന്റെ വിവരങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആലപ്പുഴ ജിംഖാനയിലെ താരങ്ങളെ …

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ ; വിവരം നൽകിയാൽ കോളടിക്കും; പരിതോഷികം വർധിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർദ്ധിപ്പിക്കാനാണ് നീക്കം. നിലവിൽ ഇതു 10 ശതമാനമാണ്. മാലിന്യം തള്ളുന്നവര്‍ക്കുള്ള പിഴ 50,000 രൂപ ആയി ഉയര്‍ത്തുകയും വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികമായി 12,500 രൂപ നല്‍കുകയും ചെയ്യുമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നിലവിൽ 2,500 രൂപ ലഭിക്കുന്ന സ്ഥാനത്താണിത്.മാലിന്യ മുക്ത നവ കേരളം’ ക്യാംപയിനിന്റെ ഭാഗമായി 2026 മാര്‍ച്ച് …

ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഭർത്താവ് ;ആരോപണവുമായി എഎപി

ന്യഡെൽഹി: ഡൽഹി ഭരിക്കുന്നതു മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണെന്നു എഎപി. ആരോപിച്ചു.സാമൂഹിക മാധ്യമത്തിലൂടെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലീനയാണ് ആരോപണം ഉന്നയിച്ചത്.രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്ത വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് അതിഷി ആരോപണം ഉന്നയിച്ചത്.ഒരു ഗ്രാമത്തിൽ വനിതയെ പ്രധാന നേതാവായി തിരഞ്ഞെടുത്താൽ അവരുടെ ഭർത്താവായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്ക് എങ്ങനെ ഭരണം നടത്തണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ …

ഈഫൽ ടവറിന്റെ ഇരട്ടി ഉയരം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറക്കാൻ ചൈന

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമിച്ച് ചൈന. ഹുവാജിയാങ്ങിലാണ് ഏറ്റവും ഉയരം കൂടിയ പാലം നിർമിക്കുന്നത്. ജൂണിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ബീപാൻ നദിക്കു കുറുകെ 2051 അടി ഉയരത്തിലാണ് ഇതു നിർമിക്കുന്നത് 2.9 കിലോമീറ്റർ നീളം ഇതിനുണ്ട്. പാലത്തിന്റെ ഡ്രോൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാരീസിലെ ഈഫല്‍ ടവറിന്റെ ഇരട്ടി ഉയരും 3 മടങ്ങ് ഭാരവും പാലത്തിനുണ്ട്. നിലവിൽ വലിയ താഴ്വര കടക്കാൻ ഒരു മണിക്കൂറോളം സമയം എടുക്കുന്നുണ്ട്. പാലം തുറക്കുന്നതോടെ ഇതു …

കുഴിമന്തി കഴിച്ച് 15 പേർക്കു ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചുപൂട്ടി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇരുപത്തിയാറാം മൈലിലെ ഫാസ് മന്തി എന്ന ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്തും ഹോട്ടലിൽ പരിശോധന നടത്തി. ശുചിതമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ജീവക്കാർക്കു ഹെൽത്ത് കാർഡില്ലെന്നും കണ്ടെത്തിയതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദേശം നൽകി.

തഹാവൂർ റാണ എന്തിനു കൊച്ചിയിലെത്തി ? നേരറിയാൻ എൻ. ഐ. എ. ചോദ്യം ചെയ്യലിനു ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയുടെ കൊച്ചി സന്ദർശനത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. ഒരുങ്ങുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.മുംബൈ ഭീക്രരാക്രമണത്തിനു തൊട്ടു മുൻപാണ് റാണ കൊച്ചിയിലെത്തിയത്. 2008 നവംബർ 26നാണ് 170-ലേറെ പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ഉണ്ടാകുന്നത്. നവംബർ 16നാണ് റാണ കൊച്ചിയിലെത്തിയത്.താജ് ഹോട്ടലിൽ താമസിച്ച റാണ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഷിപ്പിയാർഡ് ഉൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണ …

പ്രിയപ്പെട്ട സുഹൃത്തായ നടി എല്ലാ സിനിമകളും കാണും; അഭിപ്രായം പറയും:മനസ് തുറന്ന് ടൊവിനോ

വളരെ അടുത്ത സുഹൃത്തായ നടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയിലൂടെ മലയാളികളുടെ മനം കവർന്ന വാമിഖ ഗബ്ബിയാണ് ആ നടി. തന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വാമിഖയെന്ന് ടൊവിനോ വെളിപ്പെടുത്തുന്നു. ഗോദ മുതൽ തുടങ്ങിയ സൗഹൃദമാണ് വാമിഖയുമായി. എന്റെ എല്ലാ സിനിമകളും കണ്ട് വാമിഖ അഭിപ്രായം പറയാറുണ്ട്. ഗോദയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ഗപ്പി റിലീസാകുന്നത്. അതിനാൽ വാമിഖ തിയേറ്ററിൽ പോയി ഗപ്പി സിനിമ കണ്ടു. ഗപ്പി തിയേറ്ററിൽ …

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി

കോട്ടയം: കോട്ടയത്ത് കുടുംബപ്രശ്നങ്ങളെ തുടർന്ന് കിണറ്റിൽ ചാടിയ ദമ്പതികളെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഏറ്റുമാനൂരിലാണ് വഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടിയത്. രക്ഷിക്കാനായി ചാടിയ ഭർത്താവും കിണറിൽ അകപ്പെട്ടതോടെ അധികൃതരെത്തി രക്ഷിക്കുകയായിരുന്നു. കണപ്പുര സ്വദേശിനി ബിനുവും ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്. വീഴ്ചയിൽ പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു.

വീണ്ടും തലയുടെ വിളയാട്ടം:ചെന്നൈയെ ഇനി ധോണി നയിക്കും

ചെന്നൈ: ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന ചെന്നൈയുടെ ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക് വാദ് പരുക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നു പിന്മാറിയതോടെയാണ് നടപടി. നാളെ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയിൽ നടക്കുന്ന മത്സരത്തിലാകും ഇടവേളയ്ക്കു ശേഷം ധോണി നായകന്റെ കിരീടം വീണ്ടും അണിയുക.5 കളികളിൽ നാലിലും പരാജയപ്പെട്ട ചെന്നൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ബാറ്ററെന്ന നിലയിൽ ടീമിനെ ജയിപ്പിക്കാനാകുന്നില്ലെന്ന വിമർശനം ധോനിയും നേരിടുന്നുണ്ട്.

പിഞ്ചു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ 4 പേർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒമ്പതേക്കറിലാണ് സംഭവം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ(34) ഭാര്യ രേഷ്മ(30), മകൻ ദേവൻ(5) മകൾ ദിയ(3) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞെത്തിയ സജീവിന്റെ അമ്മ വീടു പൂട്ടികിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹാളിലാണ് ഇവ ഉണ്ടായിരുന്നത്. ഉപ്പുതുറയിലെ ഓട്ടോ ഡ്രൈവറാണ് സജീവൻ. കടബാധയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സിനിമ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ കഞ്ചാവ്: സ്റ്റണ്ട് മാൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: സിനിമ സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നു കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ എക്സൈസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തൽ. തമിഴ്നാട് സ്വദേശിയായ സ്റ്റണ്ട് മാൻ മഹേശ്വറിന്റെ മുറിയിൽ നിന്നാണ് 30 ഗ്രാം കഞ്ചാവ് പിടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്ഷണറിയെന്നു തോന്നിക്കുന്ന പെട്ടിക്കുള്ളിലെ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സിനിമ സെറ്റുകളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെക്കുറിച്ച് മഹേശ്വറിൽ നിന്നു വിവരം ലഭിച്ചതായും ചില …