പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങി; പ്രതിപക്ഷ ബഹളവും മുദ്രാവാക്യം വിളിയും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു.
പഹല്‍ഗാം ഭീകരാക്രമണം അവസാനിപ്പിക്കുന്നതിനു അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥ ശ്രമം നടത്തിയെന്നതിനെക്കുറിച്ചും ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിനുള്ളില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജമ്മുകാശ്മീരിനു സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശദീകരിക്കണമെന്നും മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടു.
സമ്മേളനം ജനങ്ങളുടെ കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടക്കുന്നതാണെന്നും അതു മുദ്രാവാക്യ വിളിയില്‍ മുക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കാനും പരസ്പര ബഹുമാനത്തോടെ പെരുമാറാനും പാര്‍ലമെന്ററി കാര്യമന്ത്രി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രീയപാര്‍ട്ടികളോടും എംപിമാരോടും അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page