വി.എസിനെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം; കാസര്‍കോട്ട് രാഷ്ടീയ-വര്‍ഗ്ഗീയ സംഘര്‍ഷത്തിനു ശ്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്
കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തി രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്ന പരാതികളില്‍ ജില്ലയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറി യൂസഫ് നല്‍കിയ പരാതിയില്‍ കോയിപ്പാടി പെറുവാഡ്, കുട്യാളം ഹൗസിലെ അബ്ദുള്ള കുഞ്ഞിയുടെ പേരില്‍ കുമ്പള പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിന് കുമ്പള എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും ഉണ്ടാക്കി ഇരുവിഭാഗം …