എച്ച് എ എല്‍ കമ്പനി ജീവനക്കാരന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് കുതിരപ്പാടി സ്വദേശി

കാസര്‍കോട്: സീതാംഗോളിയിലുള്ള എച്ച് എ എല്‍ കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി, കുതിപ്പാടിയിലെ ശങ്കര പാട്ടാളിയുടെ മകന്‍ ഹരികൃഷ്ണ (22)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഹരികൃഷ്ണ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഇടയായ കാരണം എന്താണെന്നു അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രതി. സഹോദരന്‍: കിരണ്‍.

സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പ്രതിശ്രുത വധു ബസിടിച്ച് മരിച്ചു

മംഗ്‌ളൂരു: രണ്ടാഴ്ച കഴിഞ്ഞ് വിവാഹിതയാകേണ്ടിയിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. ശിമോഗ, ദുമ്മള്ളി, ശിവപുരത്തെ കവിത(22)യാണ് മരിച്ചത്. എംഎസ്‌സി വിദ്യാര്‍ത്ഥിനിയാണ്.കഴിഞ്ഞ ദിവസം സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കവിത. ഇതിനിടയില്‍ എതിര്‍ഭാഗത്തു നിന്നു എത്തിയ ബസിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കവിതയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് നിസാര പരിക്കേറ്റു. സെപ്തംബര്‍ 25ന് കവിതയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ സെപ്റ്റംബര്‍ 25 വരെ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2025-26 അധ്യയന വര്‍ഷത്തെ യു ജി, പി ജി പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി.28 യു.ജി / പി.ജി കോഴ്സുകള്‍ക്കാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 16 യു ജി പ്രോഗ്രാമുകളും, 12 പി ജി പ്രോഗ്രാമുകളുമാണുള്ളത്.ഇതില്‍ ആറ് പ്രോഗ്രാമുകള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകളാണ്. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവര്‍ക്ക് 3 വര്‍ഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റോടു കൂടി …

പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്ഉച്ചയ്ക്ക് ഒന്നരക്ക്; ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളം കളി

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് (ചൊവ്വ)ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയോടെ ആരംഭിക്കും. ഘോഷയാത്രയ്ക്കു ശേഷമാരംഭിക്കുന്ന മത്സര വള്ളം കളി മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും.എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.നെഹ്‌റു ട്രോഫി വള്ളം കളി മാതൃകയില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങള്‍ വിജയികളാകും.മത്സരത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റില്‍ സംവിധാനം സ്റ്റാര്‍ട്ടിംഗ് പോയന്റിലും ഫിനിഷിംഗ് പോയന്റിലും ക്രമീകരിച്ചിട്ടുണ്ട്. വള്ളം കളിയോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു.മന്ത്രിമാരായ …

കാസര്‍കോട്-ഉക്കിനടുക്ക, പൈക്ക-മുള്ളേരിയ റൂട്ടുകളില്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് 29 മുതല്‍

കാസര്‍കോട്: ചെര്‍ക്കള ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡിലെ അപകടകരമായ കുണ്ടും കുഴികളും നികത്തി ഉടന്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ 29 മുതല്‍ കാസര്‍കോട്-ചെര്‍ക്കള-നെല്ലിക്കട്ട-ബദിയടുക്ക-പെര്‍ള റൂട്ടിലും പൈക്ക-മുള്ളേരിയ റൂട്ടിലും സ്വകാര്യ ബസ് സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുമെന്ന് പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ ബദിയഡുക്ക മേഖല പ്രസിഡന്റ് ഹാരിസ് ബദിയടുക്ക മുന്നറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ, കാസര്‍കോട്ട് നിന്ന് അവിടേക്കുള്ള അന്തര്‍ സംസ്ഥാന റോഡ് ആകെ തകര്‍ന്നിരിക്കുകയാണെന്നു ജില്ലാ കളക്ടര്‍ എന്‍.എ നെല്ലിക്കുന്നു എം.എല്‍.എ, പിഡബ്ല്യുഡി, കിഫ്ബി, ആര്‍.ടി.ഒ …

ഇരിയണ്ണി, മഞ്ചക്കല്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു; മരിച്ചത് വട്ടംതട്ട സ്വദേശി

കാസര്‍കോട്: ഇരിയണ്ണി, മഞ്ചക്കല്ലില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു. ബേത്തൂര്‍പാറ, വട്ടംതട്ട തീര്‍ത്തക്കര, സ്വദേശി വിജയന്റെ മകന്‍ ജിതേഷ് (22) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. കാനത്തൂര്‍ ഭാഗത്തു നിന്നു ഇരിയണ്ണിയിലേയ്ക്ക് വരികയായിരുന്നു ബൈക്ക്. ബംഗ്ളൂരുവില്‍ എയര്‍നോട്ടിക് എഞ്ചിനീയര്‍ ആണ് ജിതേഷ്. ഓണാഘോഷത്തിനാണ് നാട്ടില്‍ എത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ശാലിനി. സഹോദരന്‍: ജിഷ്ണു.

വേലാശ്വരം, പാണന്തോട്ട് ഒറ്റക്ക് താമസിക്കുന്ന ആളുടെ മൃതദേഹം വാതില്‍പ്പടിയില്‍ അഴുകിയ നിലയില്‍

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരം, പാണന്തോട്ട് ഗൃഹനാഥന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടു. പാണന്തോട്ടെ ശിവാനന്ദ(75)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന്റെ വാതില്‍പ്പടിക്കല്‍ കാണപ്പെട്ടത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. വര്‍ഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു. ഭാര്യ തങ്കമണി മറ്റൊരിടത്താണ് താമസം. മൂത്ത മകള്‍ ഏതാനും ദിവസം മുമ്പ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്താണ് ശിവാനന്ദന്റെ വീട്. മക്കള്‍: രജനി, മിനി, സരസ്വതി.

കൊല്ലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും പറശ്ശിനിക്കടവില്‍ കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന യുവാവും പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കൊല്ലത്തു നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പൊലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെയും തിങ്കളാഴ്ച രാവിലെ കൊല്ലം, പറവൂര്‍ പൊലീസിനു കൈമാറി.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാലുപേരെയും പറവൂരില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതികളില്‍ കേസെടുത്തിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നാലുപേരും കഴിഞ്ഞ ദിവസമാണ് പറശ്ശിനിക്കടവില്‍ എത്തിയത്. കാണാതായവര്‍ പറശ്ശിനിക്കടവില്‍ ഉണ്ടെന്ന സൂചന ലഭിച്ച പറവൂര്‍ പൊലീസ് വിവരം തളിപ്പറമ്പ് …

വിവാഹം മുടങ്ങി; 26 കാരി ഓഫീസില്‍ ജീവനൊടുക്കി

മാണ്ഡ്യ: വിവാഹം മുടങ്ങിയതില്‍ മനം നൊന്ത് 26കാരി ഓഫീസിനകത്ത് അമിതമായി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ടയിലാണ് സംഭവം. വലഗരെ സ്വദേശിനിയും കിക്കേരി, കര്‍ഷക സമ്പര്‍ക്ക കേന്ദ്രം ജീവനക്കാരിയുമായ കാവ്യ (26)യാണ് മരിച്ചത്. യുവതിയും ഹാസന്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 15 ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നു യുവാവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പിന്‍മാറി. ഇതില്‍ മനം നൊന്ത കാവ്യ ഓഫീസില്‍ വച്ച് അമിതമായി ഉറക്ക …

ബേക്കല്‍, ഹദ്ദാദ് നഗറിലെ അസ്സുഹാജി അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, ഹദ്ദാദ് നഗറിലെ പൗരപ്രമുഖനും മുന്‍ പ്രവാസിയുമായ അസ്സു ഹാജി (72) അന്തരിച്ചു. ഭാര്യ: സക്കീന. മക്കള്‍: ഷെരീഫ് ദുബായ്, നൗഷാദ് ബിസിനസ്, റാഷിദ്, സാജിദ് (ഗള്‍ഫ്), ഫൗസിയ സഹോദരങ്ങള്‍: ഖാലിദ് ഹോണ്ടസ്സ, ഖാദര്‍ കരീം, നസിയ, ജമീല, പരേതരായ ഹംസ, മറിയ. മരുമകന്‍: ജലീല്‍ ബേക്കല്‍ (ദുബായ്).

ഗൃഹപ്രവേശനത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍ അപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഗൃഹപ്രവേശനത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; നാലു വയസുകാരി ദാരുണമായി മരണപ്പെട്ടു. കണ്ണൂര്‍, മുണ്ടേരി പടന്നോട്ട് മെട്ട സ്വദേശിയും മയ്യില്‍ ഐ ടി എം കോളേജ് ചെയര്‍മാനുമായ സിദ്ദീഖിന്റെ മകള്‍ ഐസ മറിയയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മൈസൂരുവിനു സമീപത്ത് രാമനഗരിയിലാണ് അപകടം. കാറോടിച്ചിരുന്നയാളെ പരിക്കേറ്റ നിലയില്‍ ബംഗ്‌ളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങളും മറ്റും വാങ്ങാന്‍ പോയി രണ്ടു കാറുകളിലായി മടങ്ങുകയായിരുന്നു സിദ്ദീഖും കുടുംബവും. സബീനയാണ് ഐസ …

സമോസാ വിലക്ക്, സമോസയും കാണാമറയത്ത്

സമോസ- സരസമായൊരുപദം. സരസയെപ്പോലെ, അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലെ വായിക്കാം.സമോസ എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെ വായില്‍ വെള്ളം ഊറും. അത് ഒരു ലഘുഭക്ഷണപദാര്‍ത്ഥത്തിന്റെ പേരാണ്. മറുനാടന്‍ പിറവിയാണത്രേ. പ്രവാസിപ്പലഹാരം. നമ്മുടെ നാട്ടിലെപാതയോരങ്ങളിലെ തട്ടുകടകളില്‍ സമോസക്കുന്നുകള്‍ കാണാം. പേര്‍ഷ്യയിലാണത്രേ സമോസയുടെ പിറവി. സംബാസാഗ് എന്ന് പറയും. ഹിന്ദിയിലും സമോസ തന്നെ. ചെറുതായിനുറുക്കിയ ഉരുളക്കിഴങ്ങും കാരറ്റും നീരുള്ളിയും മറ്റുമാണ് അടിസ്ഥാന നിര്‍മ്മാണഘടകങ്ങള്‍. സസ്യേതര ഭക്ഷണപ്രിയന്മാര്‍ക്ക് വേണ്ടി മത്സ്യമാംസാദികളും ചേര്‍ക്കും. മാവും ചേര്‍ത്ത് കുഴച്ച് മിക്കവാറും ത്രികോണാകൃതിയിലാക്കി വെളിച്ചെണ്ണയില്‍ മൊരിച്ചെടുക്കും.തട്ടു കടകളില്‍പ്പോലും …

ഉപ്പളയില്‍ 26 കാരിയെ നടുറോഡില്‍വച്ച് കയറിപ്പിടിച്ചു; രണ്ടു യുവതികളുടെ സഹായത്തോടെ ആക്രമിയെ പിടികൂടിയെങ്കിലും കുതറിയോടി, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന 26 കാരിയെ കയറിപ്പിടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. യുവതിയും കൂടെ ജോലി ചെയ്യുന്ന മറ്റു രണ്ടു യുവതികളും താമസസ്ഥലത്തേയ്ക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ അക്രമി 26 കാരിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് അക്രമിയെ പിടികൂടി ബഹളം വച്ചു. ആള്‍ക്കാര്‍ ഓടിക്കൂടുമെന്ന് ഭയന്ന അക്രമി യുവതികളുടെ പിടിയില്‍ നിന്നു കുതറി ഓടി രക്ഷപ്പെട്ടു. …

നവവധു ജീവനൊടുക്കിയത് കുരുക്കിന്റെ ഫോട്ടോ മാതാവിനു അയച്ച ശേഷം; കാരണം അറിയാതെ നാട് തേങ്ങുന്നു, സംസ്‌കാരം പെരിയ, ആയംപാറയില്‍

കാസര്‍കോട്: ബാര, അരമങ്ങാനം, ആലിങ്കാല്‍ തൊട്ടിയില്‍ നവവധു വീട്ടിനകത്തു തൂങ്ങി മരിച്ചത് മാതാവിനു കുരുക്കിന്റെ ഫോട്ടോ അയച്ചതിനു പിന്നാലെ. ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദന (21)യെ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഞായറാഴ്ച രാവിലെ നന്ദന താന്‍ മരിക്കുവാന്‍ പോകുന്നുവെന്നു കാണിച്ച് മാതാവ് സീനയ്ക്കു സന്ദേശവും കുരുക്കിന്റെ ഫോട്ടോയും അയച്ചിരുന്നു. ഇത് കണ്ടയുടന്‍ ഭര്‍തൃവീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ തട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു …

എസ്എഫ്‌ഐ നേതാവ്‌ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പടന്നക്കാട് സ്വദേശി, വിടവാങ്ങിയത് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള കാത്തിരിപ്പിനിടയില്‍

കാസര്‍കോട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഗിന്നസ് റെക്കോര്‍ഡിന് കാത്തിരിക്കുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട്, കരുവളത്തെ പവിത്രന്റെ മകന്‍ ശ്രീഹരി (21)യാണ് മരിച്ചത്. പടന്നക്കാട്ടെ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എസ്എഫ്‌ഐ നെഹ്‌റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടാണ് ശ്രീഹരി. നിര്യാണത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. …

മൊഗ്രാല്‍ നാങ്കി കടപ്പുറം വീടിന് ചുറ്റും വെള്ളം കെട്ടി കിടക്കുന്നു: ജലജന്യരോഗങ്ങള്‍ പിടിപെടുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍

മൊഗ്രാല്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ നാങ്കി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇനിയും പരിഹാരമായില്ല. വീടിനു ചുറ്റും മഴക്കാലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നത് 25 ഓളം വരുന്ന കുടുംബാംഗങ്ങളെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. കുട്ടികളെയും, മുതിര്‍ന്നവരും മഴക്കാലത്ത് വീടിനുള്ളില്‍ തന്നെ തളച്ചിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ജലജന്യ രോഗങ്ങളാണ് ഇവരെ ഏറെ ഭയപ്പെടുത്തുന്നതും. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ചെറുകിട ജലസേചന വിഭാഗം അധികൃതരും, കുമ്പള ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും വര്‍ഷംതോറും പ്രദേശം സന്ദര്‍ശിച്ചു പോകുന്നതല്ലാതെ പരിഹാര …

ആറു മാസം മുമ്പ് വിവാഹിതയായ 20കാരി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം അരമങ്ങാനത്ത്

കാസര്‍കോട്: ആറുമാസം മുമ്പ് ഒളിച്ചോടി വിവാഹിതയായ 20 കാരിയായ ലാബ് ടെക്നീഷ്യയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരമങ്ങാനം സ്‌കൂളിനു സമീപത്തെ രഞ്‌ജേഷിന്റെ ഭാര്യ നന്ദന (20)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകും.പെരിയ, …

വേലി തന്നെ വിളവു തിന്നു; യുവ വനിതാ അഭിഭാഷകയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റില്‍

മംഗ്‌ളൂരു: ബംഗ്‌ളൂരുവിലെ വനിതാ അഭിഭാഷകയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍. മംഗ്‌ളൂരു സായുധ പൊലീസ് വിംഗിലെ കോണ്‍സ്റ്റബിളായ സിദ്ദെ ഗൗഡയെ ആണ് ബസവേശ്വര പൊലീസ് അറസ്റ്റു ചെയ്തത്.വിവാഹ വാഗ്ദാനം ചെയ്ത ശേഷം തന്നെ പീഡിപ്പിച്ചുവെന്നും യുവ വനിതാ അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ സിദ്ദെഗൗഡയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.