മലയാള സിനിമയെ ലോക നെറുകയിലെത്തിച്ച ചലച്ചിത്രകാരൻ; വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി
തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. വൈകിട്ട് 5ന് തിരുവനന്തപുരം വഴുതരക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.1952ൽ കൊല്ലം കണ്ടച്ചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ജനനം. ഛായാഗ്രഹകനായാണ് സിനിമ മേഖലയിലേക്കെത്തുന്നത്. 40-ഓളം സിനിമകൾക്കു ക്യാമറ ചലിപ്പിച്ചു. 7 സിനിമകൾ സംവിധാനം ചെയ്തു.എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ‘പിറവി’ (1988) യാണ് ആദ്യ ചിത്രം. മികച്ച സംവിധായകനുള്ള …