കാസര്‍കോട് കടപ്പുറത്തെ എം കെ രാമന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്, കടപ്പുറത്തെ ലക്ഷ്മിരാം നിലയത്തിലെ എം കെ രാമന്‍ (77) അന്തരിച്ചു. ഭാര്യ:ലക്ഷ്മി. മക്കള്‍: മഹേഷ് ബാബു, അനീഷന്‍, ഉദയ. മരുമക്കള്‍: ജിവിന, സന്ധ്യ, രവി പി. സഹോദരങ്ങള്‍: പരേതനായ കുമാരന്‍, കാര്‍ത്യായനി ഗോവിന്ദന്‍.

സ്‌കൂട്ടറിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കളനാട് സ്വദേശി മരിച്ചു; അപകടം തിങ്കളാഴ്ച രാവിലെ കട്ടക്കാലില്‍

കാസര്‍കോട്: സ്‌കൂട്ടറിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ പ്രവാസി മരിച്ചു. കളനാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്‌റഫ് പയോട്ട (64)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കെ എസ് ടി പി റോഡില്‍ കളനാട്ടാണ് അപകടം. ഉദുമ ഭാഗത്തേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു മുഹമ്മദ് അഷ്‌റഫ്. കളനാട്ട് എത്തിയപ്പോള്‍ അതേ ദിശയില്‍ നിന്നും എത്തിയ കെ എസ് ആര്‍ ടി സി ബസിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് …

ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ പരേതനായ പൊക്രയില്‍ ഡിസൂസയുടെ മകന്‍ വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 4.30ന് ആണ് സംഭവം. ബാറഡുക്കയിലെ തട്ടുകടയില്‍ നിന്നു ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ വിസാന്തിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് …

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയുടെ കുടുംബത്തെ കൊന്ന് വീടിന് തീവച്ചു : പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ ഫ്ലോറിഡ:1990-ൽ വേർപിരിഞ്ഞ ഭാര്യയുടെ സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുതിയ ശേഷം അവരുടെ വീടിന് തീയിട്ട കേസിൽ ഫ്ലോറിഡക്കാരനായ ഡേവിഡ് പിറ്റ്മാനെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ വിഷം കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. ജനുവരി മുതൽ ഫ്ലോറിഡ സംസ്ഥാനം വധശിക്ഷയ്ക്ക് വിധേയമാക്കിയ 12-ാമത്തെ വ്യക്തിയാണ് ഇ ദ്ദേഹം, ഈ വർഷം ഏതൊരു യുഎസ് സംസ്ഥാനത്തേക്കാളും ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയതു ഫ്ലോറിഡയിലാണ്.1976-ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം, പിറ്റ്മാൻ ഉൾപ്പെടെ, ഫ്ലോറിഡ 118 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 1990-ൽ, …

പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തിൽ മരിച്ചു

കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിലെ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു ബൈക്ക് അപകടത്തിൽ മരിച്ചു. മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.ഭാര്യ : സിസ്റ്റർ സന്ധ്യ ബിനു. മൂന്ന് മക്കൾ.ഒരാൾ കൈക്കുഞ്ഞും രണ്ടുപേർ സ്കൂൾ വിദ്യാർഥി കളുമാണ്.

പെരിയ പുലിഭൂത ദേവസ്ഥാനം ആയമ്പാറ പ്രാദേശിക കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി കെ നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെരിയ പുലിഭൂത ദേവസ്ഥാനം ആയമ്പാറ പ്രാദേശിക കമ്മറ്റി മുന്‍ പ്രസിഡണ്ട് വില്ലാരംപതി, കൊള്ളിക്കാലിലെ ടി കെ നാരായണന്‍ (74) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട നാരായണനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വില്ലാരംപതി വില്ലാരന്‍ ദേവസ്ഥാന കമ്മറ്റി മുന്‍ പ്രസിഡണ്ടു കൂടിയായിരുന്നു. ഭാര്യ: ശൈലജ. മക്കള്‍: അംബിക, മധു, രവി, ചന്ദ്രന്‍. മരുമക്കള്‍: ബിന്ദു, സീന, അഞ്ജലി. സഹോദരങ്ങള്‍: ബാബു, മാധവി, പരേതരായ കാരിച്ചി, ശ്രീനിവാസന്‍.

സഹോദരി മരിച്ചതിന്റെ 9-ാം നാള്‍ സഹോദരന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: സഹോദരി മരിച്ചതിന്റെ ഒന്‍പതാം നാള്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, നിടുവോട്ട്, പാലടുക്കത്തെ ടി കുമാരന്‍ (74) ആണ് മരിച്ചത്. സഹോദരി രോഹിണി ഒന്‍പതു ദിവസം മുമ്പാണ് മരണപ്പെട്ടത്. അതിനു ശേഷം കുമാരന്‍ മാനസികവിഷമത്തിലായിരുന്നുവെന്നു പറയുന്നു.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കും 5.30 മണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിനു മുന്‍വശത്തെ മാവിന്‍ കൊമ്പിലാണ് കുമാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി …

ഭാര്യാ വീട്ടിലെത്തിയ യുവാവ് തൊട്ടില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യാവീട്ടില്‍ എത്തിയ യുവാവിനെ തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, ബെല്‍ത്തങ്ങാടി, ദിഡുപ്പയിലെ പരേതനായ എല്ലിയണ്ണയുടെ മകന്‍ എസ് എ സുരേശ (34)യാണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് സുരേശ ബായാര്‍, പലിപ്പഗുരി, മേഗിനപഞ്ചയിലെ ഭാര്യാവീട്ടില്‍ എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. കിടപ്പുമുറിയിലേയ്ക്ക് പോയ സുരേശ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ട നിലയില്‍ …

ആശ്വാസം -വന്യമൃഗങ്ങള്‍ക്ക്?

നാരായണന്‍ പേരിയ ”അങ്ങോട്ടപകൃതിചെയ്‌വതില്ലെങ്കിലുംഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം”എന്ന് പൂന്താനം(ജ്ഞാനപ്പാന). ആ ദുര്‍ജ്ജനക്കൂട്ടത്തില്‍പ്പെടുമോ രാജ്യത്തെ വന്യമൃഗങ്ങളും? അടിക്ക് തിരിച്ചടി- ഒന്നിന് രണ്ട് എന്ന കണക്കിലായാലും തെറ്റില്ല. ചവിട്ടി വീഴ്ത്തിയ വെള്ളക്കാരന്‍ സായ്പിന്റെ ബൂട്ടിട്ട കാല് പണ്ട് മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന വക്കീല്‍ തടവിക്കൊടുത്തിരുന്നുവത്രെ. (അന്ന് ”മഹാത്മാ” ആയിട്ടില്ല; വെറും ഗുജറാത്തി വക്കീല്‍). അത്രത്തോളം ഔദാര്യം കാണിക്കണമെന്നില്ല; ആക്രമിക്കാന്‍ വന്നാല്‍, നേരിടണം. അത് നേരത്തെ ചെയ്യുന്നതും മുന്‍ കരുതലെടുക്കുന്നതും തെറ്റ് എന്ന് പറഞ്ഞു കൂടാ.വന്യജീവി ശല്യം കൊണ്ട് പൊറുതി മുട്ടി ജനങ്ങള്‍. കാര്‍ഷിക …

31 കോൽ ആഴവും 20 അടി വെള്ളവുമുള്ള കിണറ്റിൽ വീണ കാസർകോട് കുള്ളൻ പശുക്കുട്ടിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു

കാസർകോട്:കിണറ്റിൽ വീണ കാസർകോട് കുള്ളൻ പശുക്കിടാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു.എൻമകജെ പഞ്ചായത്തിലെ കാട്ടുകുക്കെ, കന്തേരിയിലെ കൂക്ക എന്നയാളുടെ പശുക്കിടാവ് ആണ് 31 കോൽ ആഴവും 20 അടി വെള്ളവുമുള്ള കിണറ്റിൽ വീണത്.ആൾമറയില്ലാത്തതു o ഉപയോഗശൂന്യവുമായ കിണത്തിലാണ് പശുക്കുട്ടി വീണത്.ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. നാട്ടുകാർക്ക് പശുക്കിടാവിനെ പുറത്ത് എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.വിവരമറിഞ്ഞു കാസർകോട് അഗ്നിരക്ഷാസേനസ്ഥലത്തു പാഞ്ഞെത്തി പശുക്കിടാവിനെ സഹസികമായി കര ക്കെത്തിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ …

സി പി ഐ ദേശീയ സമ്മേളനത്തിനു ചണ്ഡിഗഡില്‍ ഉജ്ജ്വല തുടക്കം

ന്യൂഡെല്‍ഹി: സി പി ഐ 25-ാം ദേശീയ കോണ്‍ഗ്രസ് ചണ്ഡിഗഡിലെ സെക്ടര്‍ 35 കിസാന്‍ ഭവനില്‍ (ഞായര്‍) ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടു മൊഹാലി ഫേസ് 11 സബ്‌സി മണ്ഡി ഗ്രൗണ്ടില്‍ അത്യുജ്ജ്വല പ്രകടനം തുടരുകയാണ്. സമ്മേളനത്തിനു നാളെ പതാക ഉയരും. 25ന് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ മുരടിപ്പ് നേരിടുന്നുവെന്ന് ആരോപിച്ചു. ചില നേതാക്കള്‍ ഒരേ പദവിയില്‍ …

ശ്രീനാരായണഗുരു സമാധി ദിനം; നാടെങ്ങും അനുസ്മരണം; പ്രാര്‍ത്ഥന

കാസര്‍കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനം ശ്രീനാരായണ ഭക്തരും അധഃസ്ഥിത വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആചരിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സ്ഥാപനങ്ങളും സംഘടനകളും പിന്നോക്ക വിഭാഗങ്ങളും നടത്തിയ ദിനാചരണത്തില്‍ ഭജന, കൂട്ട ഉപവാസം, ഗുരു അര്‍ച്ചന, സമാധി പൂജ, അനുസ്മരണം തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. അടുക്കത്ത് ബയല്‍ ശ്രീ സുബ്രഹ്‌മണ്യ ഭജന മന്ദിരത്തില്‍ നടന്ന ഗുരുസമാധി ദിനാചരണത്തില്‍ മേല്‍ശാന്തി ബാബുരാജ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെല്ലിക്കുന്ന്, നെല്ലിക്കട്ട, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, തീര്‍ത്ഥങ്കര എന്നിവിടങ്ങളിലും ഗുരുസമാധി ആചരിച്ചു. …

ഡിവൈഎഫ്‌ഐ നേതാവ് ധനരാജ് വധക്കേസ്: വിചാരണയ്ക്ക് നാളെ തുടക്കം, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സികെ ശ്രീധരന്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ധനരാജിനെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. തളിപ്പറമ്പ് അഡീ.ജില്ലാ സെഷന്‍ കോടതിയിലാണ് വിചാരണ. 2016 ജൂലായ് 12ന് രാത്രി 10 മണിക്കാണ് ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയും സി.പി.എം കുന്നരു ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കാരന്താട്ട് ചുള്ളേരി വീട്ടില്‍ ധനരാജ് (38) കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് നേതാക്കളായ അജീഷ്, തമ്പാന്‍ എന്നിവരടക്കം 20 ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളാണ് കേസിലെ പ്രതികള്‍. നാളെ കേസിലെ ദൃക്സാക്ഷിയും പരാതിക്കാരനുമായ പ്രജീഷിനെയാണ് വിസ്തരിക്കുക. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ധനരാജിന്റേത്. …

മഞ്ചേശ്വരത്ത് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത നിലയില്‍; പൊലീസ് കേസെടുത്തു

കാസര്‍കോട്: വീട്ടിലെ ഷെഡ്ഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത നിലയില്‍. മഞ്ചേശ്വരം, ബപ്പായിത്തൊട്ടി റോഡിലെ ഇ എം സൈനുദ്ദീന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് തകര്‍ത്തത്. ഇഷ്ടിക ഉപയോഗിച്ചാണ് ചില്ലു തകര്‍ത്തതെന്നു സംശയിക്കുന്നു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. സൈനുദ്ദീന്റെ പരാതിയില്‍ സമീര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

മഞ്ചേശ്വരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എം ഡി എം എയുമായി യുവാവിനെ അറസ്റ്റു ചെയ്തു. പാവൂര്‍, മച്ചംപാടി, കോടി ഹൗസിലെ അബ്ദുല്‍ ഖാദറി (31)നെയാണ് ശനിയാഴ്ച വൈകിട്ട് മഞ്ചേശ്വരം റെയില്‍വെ സ്‌റ്റേഷനു സമീപത്ത് വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.08 ഗ്രാം എം ഡി എം എ പിടികൂടിയതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു. മയക്കുമരുന്നു വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

ഏരിയാലില്‍ നിയന്ത്രണം വിട്ട ലോറി 14 ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു, നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു, അപകടം ഞായറാഴ്ച പുലര്‍ച്ചെ, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡില്‍ എരിയാല്‍ ടൗണില്‍ അണ്ടര്‍ പാസേജിനു സമീപത്തുണ്ടായ ലോറി അപകടത്തില്‍ പതിനാലോളം ഇരു ചക്രവാഹനങ്ങള്‍ തകര്‍ന്നു. ഏതാനും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ശേഷമാണ് ലോറി നിന്നത്.ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. സര്‍വ്വീസ് റോഡ് വഴി എരിയാലില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ലോറിയുടെ നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു.ദേശീയപാതയോരത്തെ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഇരുചക്രവാഹനങ്ങളാണ് തകര്‍ന്നത്. റോഡരുകിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത്. അപകട …

അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ ആസ്‌ക്ക് ആലംപാടി കേശദാനം ചെയ്തു

വിദ്യാനഗര്‍: ആസ്‌ക്ക് ആലംപാടി അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മികുന്നതിന് കേശദാനം ചെയ്തു. സ്‌നേഹദാനം പദ്ധതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ തൗഫീക്ക് കറാമ ആസ്‌ക് പ്രസിഡന്റ് സിദ്ദിഖിനു കേശം കൈമാറി.ജീലാനി, ഹവാസ്, റഫീഖ്, പികെ.അഷ്ഫാക്ക്, ഷാഹുല്‍ ഹമീദ് സി.എം, സേട്ട് മുഹമ്മദ്, നൗഫല്‍ പങ്കെടുത്തു.

നീലേശ്വരം നഗരസഭയിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

നീലേശ്വരം: നീലേശ്വരം നഗരസഭ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. 16.5 ലക്ഷം രൂപ വിനിയോഗിച്ച് 220 ഗുണഭോക്താക്കളായ നീലേശ്വരം നഗരസഭ പരിധിയിലെ 220 ക്ഷീരകര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി അധ്യക്ഷത വഹിച്ചു. ഡോ. ആശ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി പി ലത, കൗണ്‍സിലര്‍മാരായ പി ബിന്ദു, കെ നാരായണന്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ പ്രദീപ് പ്രസംഗിച്ചു.