പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലത്തില്‍ ഇന്നു യു ഡി എഫ് പടപ്പുറപ്പാട്: കുമ്പളയില്‍ മഹാസംഗമം

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി യു ഡി എഫ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുമ്പളയില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ മഹാസംഗമം നടക്കും. സംഗമത്തില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലം പരിധിയിലെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളിലെയും യു ഡി എഫിന്റെ 250ല്‍ പരം സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, കര്‍ണ്ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എ കെ എം അഷ്‌റഫ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page