ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് പട്ടാളക്കാര്‍; അപൂര്‍വ കാഴ്ചയില്‍ കണ്ണും മനസ്സും നിറഞ്ഞ് വധുവും ബന്ധുക്കളും

പഞ്ചാബ്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് പട്ടാളക്കാര്‍. അപൂര്‍വ കാഴ്ചയില്‍ കണ്ണും മനസ്സും നിറഞ്ഞ് വധുവും ബന്ധുക്കളും. 2006-ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ 28-ാം വയസ്സില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഗ്രേറ്റര്‍ നോയിഡയിലെ സുരേഷ് സിംഗ് ഭാട്ടിയുടെ മകള്‍ 22 കാരിയായ മുസ്‌കന്‍ ഭാട്ടിയുടെ വിവാഹമാണ് പിതാവിന്റെ അസാന്നിധ്യത്തിലും സഹപ്രവര്‍ത്തകര്‍ മംഗളമായി നടത്തിയത്. സുരേഷ് സിംഗ് മരിച്ച് 20 വര്‍ഷങ്ങളായെങ്കിലും മകളുടെ വിവാഹത്തിനായി ക്ഷണക്കത്ത് ലഭിച്ചതോടെ എല്ലാവരും നിറഞ്ഞ മനസ്സോടെ മകളെ അനുഗ്രഹിക്കാനായി എത്തിയതാണ്. …

കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി; എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരം ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. ഡിഐജി അജിതാ ബീഗം ആണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ബാറില്‍ അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട പ്രതികളെ ബെംഗളൂരുവിലെത്തി പിടികൂടിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ …

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി 9 നാള്‍; വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലേയ്ക്ക് മാറ്റിത്തുടങ്ങി

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ സ്‌ട്രോംഗ് റൂമുകളിലേയ്ക്ക് മാറ്റിതുടങ്ങി.കാസര്‍കോട് കളക്ട്‌റേറ്റു വളപ്പിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസില്‍ നിന്നാണ് ഇവമാറ്റി തുടങ്ങിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികള്‍ മാറ്റി തുടങ്ങിയത്.ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍, ഇ വി എം നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ ലിപു എസ് ലോറന്‍സ്, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ്, …

പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് രാജ്യം വിട്ടു; സംഭവം ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ സിഡിഎഫ് പദവി ഏറ്റെടുക്കാനിരിക്കെ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെയാണ് നാടകീയ നീക്കം നടന്നിരിക്കുന്നത്. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം രാജ്യം വിട്ടു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട പദവിയാണ് സിഡിഎഫ്. പദവി. …

നീലേശ്വരം ടൗണില്‍ കവര്‍ച്ചാ പരമ്പര; പ്രായപൂര്‍ത്തിയാകാത്ത മോഷ്ടാവിനെ ഓട്ടോ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കുടുക്കി

കാസര്‍കോട്: ടൗണില്‍ തുടര്‍ച്ചയായി കവര്‍ച്ച നടത്തിയ 17 കാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും ചന്തേര പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസുകളില്‍ പ്രതിയുമായ ആളാണ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.നീലേശ്വരം, കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്‌സര ഫാന്‍സി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, ഹണി ബേക്കറി, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്.കടകളുടെ പൂട്ടുപൊളിക്കുന്ന …

കേരള അഡ്വർട്ടൈസിങ് ഏജൻസീസ് അസോസിയേഷന്‍ (കെ. ത്രി. എ.) 22-ാം ജന്മദിനം ആഘോഷിച്ചു

മട്ടന്നൂര്‍: കേരള അഡ്വർട്ടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്‍ (കെ. ത്രി. എ.) 22-ാം ജന്മദിനാഘോഷവും കണ്ണൂർ – കാസർകോട് മേഖല കുടുംബസംഗമവും മട്ടന്നൂരിൽ ആഘോഷിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിജേഷ് അച്ചാണ്ടി മുഖ്യാഥിതി ആയിരുന്നു. കെത്രിഎ സംസ്ഥന ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് പി. വി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് പി. വി. സ്വാഗതവും ട്രഷറർ ധനേഷ് നമ്പ്യാർ നന്ദിയും പറഞ്ഞു. സംസ്ഥാന ഉപദേശക …

നിര്‍മ്മാണത്തിനു പിന്നാലെ മാന്‍ഹോളിന്റെ സ്ലാബ് തകര്‍ന്നു; കാസര്‍കോട് നഗരത്തില്‍ അപകടഭീഷണി

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ സിരാകേന്ദ്രമായ താലൂക്ക് ഓഫീസിനടുത്തെ ട്രാഫിക് സര്‍ക്കിളിനു സമീപത്ത് സ്വകാര്യ ടെലഫോണ്‍ കമ്പനി നിര്‍മ്മിച്ച മാന്‍ ഹോളിന്റെ അടപ്പ്, നിര്‍മ്മാണത്തിനു തൊട്ടു പിന്നാലെ തകര്‍ന്നു. സ്ഥലത്ത് അപകടഭീഷണി ഉയര്‍ന്നതോടെ പൊലീസെത്തി ചെങ്കല്ലും മരത്തടിയും പ്ലാസ്റ്റിക് കയറും ഉപയോഗിച്ച് വേലിയൊരുക്കി. സബ്ജയില്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഗേറ്റിന്റെ സമീപത്തു കഴിഞ്ഞ ദിവസമാണ് ആറടി താഴ്ചയുള്ള മാന്‍ഹോള്‍ നിര്‍മ്മിച്ചത്. ഇതിന്റെ അടപ്പാണ് തിങ്കളാഴ്ചരാത്രി ഏതോ വാഹനം കടന്നു പോകുന്നതിനിടയില്‍ …

തെക്കിലില്‍ നിന്നു യുവതിയെയും മകനെയും കാണാതായി

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കിലില്‍ നിന്നു യുവതിയെയും മകനെയും കാണാതായതായി പരാതി. തെക്കില്‍, പാദൂര്‍ ഹൗസിലെ സോമശേഖരഭട്ടിന്റെ ഭാര്യ സുര്‍ണ്ണ (35), മൂന്നുവയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും മൂന്നു മണിക്കും ഇടയിലുള്ള സമയത്ത് വീട്ടില്‍ നിന്നും മകനെയും കൊണ്ട് ഇറങ്ങിയ ഭാര്യ തിതിരിച്ചെത്തിയില്ലെന്നു ഭര്‍ത്താവ് സോമശേഖര നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബന്ധുവീട്ടില്‍ അവധിക്കെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി; 16 കാരനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദൂരിലേയ്ക്ക് മാറ്റി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ അവധിക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. സംഭവത്തില്‍ അടുത്ത ബന്ധുവായ 16 കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പരാതിക്കാരന്‍ താമസം. കഴിഞ്ഞ അവധിക്കാലത്ത് ആദൂരില്‍ എത്തിയ 13കാരന്‍ ബന്ധുവായ 16 കാരനൊപ്പമാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഈ സമയത്ത് തന്നെ പീഡനത്തിനു ഇരയാക്കിയെന്നാണ് 13 കാരന്റെ പരാതി. ഇതു സംബന്ധിച്ച് കൊയിലാണ്ടി പൊലീസാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ സംഭവം നടന്നത് ആദൂര്‍ …

തട്ടിപ്പുകള്‍ ഇനി എളുപ്പത്തില്‍ പിടിക്കപ്പെടും! രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ എന്നിവയുള്‍പ്പെടെ എല്ലാ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.ഉത്തരവ് പ്രകാരം, സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്ക് ഇത് പാലിക്കാന്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അത് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയാത്ത വിധത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. …

തിരഞ്ഞെടുപ്പല്ലേ, ഇതൊന്നു ശ്രദ്ധിക്കണേ…: ലീഗ് കോട്ടയും വിശ്വാസികളുടെ അഭയകേന്ദ്രവുമായ നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി ഗേറ്റിന് സമീപം അപകടക്കെണിയെന്നു വോട്ടര്‍മാര്‍

കാസര്‍കോട്: ലീഗ് കോട്ടയും വിശ്വാസികളുടെ അഭയകേന്ദ്രവുമായ നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി റോഡിന് ഇതാണാവസ്ഥയെങ്കില്‍ മുനിസിപ്പാലിറ്റിയിലെ മറ്റു റോഡുകളുടെ സ്ഥിതിയെന്തായിരിക്കുമെന്ന് വോട്ടര്‍മാര്‍ ആരായുന്നു. എന്തിന്റെ വികസനത്തിനാണ് ഓരോരുത്തര്‍ക്കും വോട്ടു കുത്തിക്കൊടുക്കുന്നതെന്നു വോട്ടര്‍മാര്‍ പരസ്പരം ചോദിക്കുന്നു. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളി റോഡ് ഗേറ്റിന് സമീപം പൈപ്പിന്റെ ആവശ്യത്തിനോ, ഡ്രൈനേജിന്റെ ജോലി ചെയ്യുന്ന സമയത്തോ പൊട്ടിപ്പൊളിച്ച റോഡ് ഏഴ് മാസങ്ങത്തോളമായി മുന്‍സിപ്പല്‍ അധികൃതരും മറ്റും കണ്ടില്ലെന്ന് നടിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ നിന്ന് കട്ട് ചെയ്യുന്നു. …

ലോഡ്ജില്‍ റെയ്ഡ്; എം ഡി എം എയുമായി യുവതീയുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ താവക്കരയിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എം ഡി എം എയുമായി യുവതീയുവാക്കളെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, തയ്യില്‍, മരക്കാര്‍ക്കണ്ടി, ചെറിയനാടി ഹൗസിലെ സി എച്ച് ആരിഫ് (41), മരക്കാര്‍ക്കണ്ടി പടിഞ്ഞാറെ വീട്ടില്‍ കെ അപര്‍ണ്ണ അനീഷ് (25) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ് ഐ വി വി ദീപ്തിയും സംഘവം അറസ്റ്റു ചെയ്തത്. താവക്കരയിലെ സ്‌കൈ പാലസ് ഹോട്ടലിലെ 306-ാം നമ്പര്‍ മുറിയില്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. രഹസ്യവിവരത്തെ …

രാഹുല്‍മാങ്കൂട്ടത്തിലിനായി കാസര്‍കോട്ടും തെരച്ചില്‍; അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ഉദുമ, ബാര സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്:യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്തതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ കണ്ടെത്താന്‍ കാസര്‍കോട്ടും തെരച്ചില്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കാസര്‍കോട്ടും തെരച്ചില്‍ ആരംഭിച്ചത്. രാഹുല്‍ എത്താന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന കേന്ദ്രങ്ങള്‍ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. എന്നാല്‍ രാഹുല്‍ ജില്ലയില്‍ എത്തിയതായുള്ള ഒരു സൂചനയും പൊലീസിനു ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ചില റിസോര്‍ട്ടുകളും നിരീക്ഷണത്തിലാണെന്നാണ് സൂചന.എന്നാല്‍ കേസില്‍ പ്രതിയായതോടെ പാലക്കാട് നിന്നു സിനിമാനടിയുടെ കാറില്‍ കയറി പോയ …

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചന.രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇതേത്തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയിലും കഴിഞ്ഞിരുന്നു. ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ 2 ഗുളികകള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടര്‍ …

നെല്ലിക്കുന്നിലെ ഖത്തര്‍ മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയും നെല്ലിക്കുന്നില്‍ താമസക്കാരനുമായ ഖത്തര്‍ മുഹമ്മദ്ഹാജി ടി.കെ (87) അന്തരിച്ചു.സുദീര്‍ഘ കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.പരേതയായ എന്‍.എ ആയിഷാബിയാണ് ഭാര്യ.മക്കള്‍:സലീം, അബ്ദുല്‍ റഹ്‌മാന്‍, അമീര്‍, നൗഫല്‍, ഫാത്തിമ, സഫ്വാന്‍, നൗമാന്‍.മരുമക്കള്‍: അക്‌സാന, നഷീദ, ജംഷീദ, സാക്കിറ, അബ്ദുല്ല ഗുരുക്കള്‍, ഫൗസിയ, ജംഷീന.സഹോദരങ്ങള്‍: ടി.കെ മൂസ, പരേതരായ ടി.കെ മഹമൂദ്, ടി.കെ അബൂബക്കര്‍, നഫീസ, ഉമ്മാലിമ്മ, ഖദീജ.

പറശ്ശിനി മുത്തപ്പൻ മഹോത്സവത്തിന് നാളെ കൊടിയേറും

ധർമ്മശാല:പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന ഉത്സവത്തിന് ഡിസംബർ രണ്ടിന്‌ (ചൊവ്വാഴ്ച ) കൊടിയേറും. രാവിലെ 9.47നും 10.10നും ഇടയിൽ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻനമ്പൂതിരി കൊടിയുയർത്തും. ഉച്ചക്ക് പറശ്ശിനിത്തറവാട്ടിലെ മുതിർന്ന സ്‌ത്രീ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകുന്നേരം മൂന്നിന്‌ മലയിറക്കൽ. 3.30മുതൽ കണ്ണൂർ തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് . സന്ധ്യക്ക്‌ ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടം. രാത്രി 10ന്‌ അന്തിവേല. 11ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കലശമെഴുന്നള്ളിപ്പ്.ബുധൻ പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. …

കാസർകോടിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇടത് -വലത് മുന്നണികൾ : നളീൻ കുമാർ കട്ടീൽ

പൈവളികെ : ഒരേ ഭൂപ്രകൃതിയും സമാനമായ വിഭവശേഷിയുമുള്ള അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡയും കാസർകോടും തമ്മിൽ വികസനത്തിന്റെ കാര്യത്തിൽ വലിയ അന്തരമാണുള്ളതെന്നു ബി ജെ പി നേതാവ് നളിനി കുമാർ കാട്ടീൽ പറഞ്ഞു.ഇതിനു കാരണം ഇടത് -വലത് മുന്നണികളാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.. പൈവളികെ പഞ്ചായത്ത് ബിജെപി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 6 പതിറ്റാണ്ടുകളായി വേട്ടയാടിയിട്ടും ബിജെപി-ആർ.എസ്.എസ് പ്രവർത്തകരുടെ ആവേശം ഇല്ലാതാക്കാൻ സിപിഎമ്മിന് സാധിച്ചില്ല. കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ പോലുള്ള ബലിദാനികൾ എന്നും പ്രേരണാ സ്രോതസ്സായി …

ബൈക്കിൽ എം.ഡി.എം. എ കടത്തിയ കേസ്: പള്ളിക്കര , മാസ്തി ഗുഡ്ഡയിലെ ലാലാ കബീറിന് രണ്ടു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ

കാസർകോട്:ബൈക്കിൽ കടത്തുകയായിരുന്ന എം ഡി എം എ പിടികൂടിയ കേസിലെ പ്രതി പള്ളിക്കര, മാസ്തിഗുഡ്ഡയിലെ അഹമ്മദ് കബീർ എന്ന ലാലാ കബീറി ( 40 ) നെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ .കെ രണ്ട് വർഷം കഠിന തടവിനും ,ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2021 ഏപ്രിൽ മൂന്നിന് രാവിലെ തൃക്കരിപ്പൂർ വലിയപറമ്പ വില്ലേജിലെ പൊക്കിച്ചിമൂല എന്ന സ്ഥലത്ത് വെച്ച് നീലേശ്വരം എക്‌സൈസ് ഇൻസ് പെക്ടർ കെ.ആർ.കലേശനും സംഘവും പിടികൂടിയ …