ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; പൊലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ. വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ട്യൂഷനു പോയപ്പോള്‍ ഒരു പറമ്പില്‍ നിന്നാണ് വെടിയുണ്ടകള്‍ വീണു കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥി പൊലീസിനു നല്‍കിയ മൊഴി. ഇതു ശരിയാണോയെന്നു പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page