കിടപ്പുമുറിയിലെ ഫാന്‍ നന്നാക്കുന്നതിനിടയില്‍ അപകടം; ഓട്ടോ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: കിടപ്പുമുറിയിലെ ഫാന്‍ നന്നാക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, ശിവഗിരി, പര്‍ത്താജെ ഹൗസിലെ പരേതനായ കൃഷ്ണനായിക്കിന്റെ മകന്‍ ധന്‍രാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കിടപ്പുമുറിയിലെ ഫാന്‍ തകരാറിലായിരുന്നു. ഇതു നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എന്‍മകജെ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം രാത്രിയില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.വര്‍ഷങ്ങളായി പെര്‍ള ടൗണില്‍ ഓട്ടോ …

സൂര്യതാപം : പല ജില്ലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് വേനൽ ചൂ​ട് വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ച്ചി​രു​ന്നെങ്കാലും താപനില ഉ​യ​രു​ക​യാ​യി​രു​ന്നു. വി​വി​ധ​ സ്ഥലങ്ങ​ളി​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക അ​പ​ക​ട​നി​ല​യി​ലേ​ക്കു​യ​രുന്നുണ്ട്.സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന അൾട്ര വയലറ്റ് സൂ​ചി​ക​യാ​യ 10 ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. കൊ​ട്ടാ​ര​ക്ക​ര-8, കോ​ന്നി-9, ചെ​ങ്ങ​ന്നൂ​ര്‍-9, ച​ങ്ങ​നാ​ശേ​രി-9, ഒ​ല്ലൂ​ര്‍-8, തൃ​ത്താ​ല-8, പൊ​ന്നാ​നി-8 എ​ന്നി​വി​ട​ങ്ങ​ളി​ലും സൂ​ചി​ക ഉ​യ​ര്‍​ന്ന​തോ​ടെ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.ക​ണ്ണൂ​ര്‍-38, പാ​ല​ക്കാ​ട്-37, കാ​സ​ര്‍​ കോട്-37 ഡി​ഗ്രി​വ​രെ​യും താ​പ​നി​ല …

ഇന്നത്തെ പ്രധാന വാർത്തകൾ ​

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാന്റെ സൈനിക ശേഷി തങ്ങൾ പുർണ്ണമായും തകർത്തതായും ഇനി അവിടെ ലക്ഷ്യം വെക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.​ ആഗോള എണ്ണ പ്രതിസന്ധി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തങ്ങളുടെ ശേഖരത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ വിട്ടുനൽകാൻ തീരുമാനിച്ചു.​ കപ്പലുകൾക്ക് സംരക്ഷണം: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം …

കുംഭമേള ഫെയിം മൊണാലിസയും ബോയ്ഫ്രണ്ട് ഫർമാൻ ഖാനും തിരുവനന്തപുരത്തു വിവാഹിതരായി; വധൂവരന്മാർ മന്ത്രി ശിവൻകുട്ടിയുടെയും എം.വി.ഗോവിന്ദന്റെയും കാൽ തൊട്ടു വന്ദിച്ചു; ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് മന്ത്രി

തിരുവനന്തപുരം: 20025ലെ മഹാകുംഭ മേളയ്ക്ക് രുദ്രാക്ഷമാല വിൽപ്പനയ്ക്ക് എത്തി ദേശീയ പ്രശസ്തയും സിനിമാനടിയുമായ മൊണാലിസ ബോൺസലെയും , ഒന്നരവർഷമായി മനസ്സിൽ കൊണ്ടുനടന്ന ബോയ്ഫ്രണ്ട് ഫർമാൻ ഖാനും തമ്മിലുള്ള വിവാഹ കർമ്മം പൊലീസിന്റെ സംരക്ഷണയിലും സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലും മംഗളമായി നടന്നു. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിനടുത്തെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരന്മാർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദനെയും മന്ത്രി വി ശിവൻകുട്ടിയെയും കാൽതൊട്ട് വന്ദിച്ചു. നേതാക്കൾ അവരെ അനുഗ്രഹിച്ചു; …

കരിന്തളം കോയിത്തട്ടയിലെ കരിമ്പിൽ സതീശൻ അന്തരിച്ചു

നീലേശ്വരം: അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ടയിലെ കരിമ്പിൽ സതീശൻ (47) അന്തരിച്ചു. പെരിയെടുത്ത് രാഘവന്റെയും പരേതയായ കരിമ്പിൽ ബാലാമണി അമ്മയുടെയും മകനാണ്. വിവാഹിതനാണ്.സഹോദരങ്ങൾ: ബാലചന്ദ്രൻ, സുരേശൻ ( പൂന), ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ), വനജ (ജി എച്ച് എസ് എസ് പരപ്പ ) , സുമതി (കോഴിക്കോട്), രാജ്മോഹൻ, ഉണ്ണികൃഷ്ണൻ, വിജയൻ (യു എ ഇ), രാജലക്ഷ്മി,( സീനിയർ സിവിൽ പൊലിസ് ഓഫീസർ വനിതാ സെൽ കാസർകോട്).

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞു അഞ്ചു വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക്

കണ്ണൂർ : കോളയാട് എടയാറിൽ സ്കൂൾ ബസ് മറിഞ്ഞു അഞ്ചു വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്കേറ്റു. കോളയാട് ബഡ്സ് സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ വീട്ടുമുറ്റത്തേക്കാണു ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.

തിരുവനന്തപുരം പാറശാല കള്ളിക്കാട്ട് കേന്ദ്ര ഗവണ്മെന്റിന്റെ മിസൈൽ നിർമാണ സ്ഥാപനമായ ബ്രഹ്മോസ് യൂണിറ്റ്: 180 ഏക്കർ സ്ഥലം കൈമാറി

തിരുവനന്തപുരം പാറശാല കള്ളിക്കാട്ട് കേന്ദ്ര ഗവണ്മെന്റിന്റെ മിസൈൽ നിർമാണ സ്ഥാപനമായ ബ്രഹ്മോസ് യൂണിറ്റ്: 180 ഏക്കർ സ്ഥലം കൈമാറി തിരുവനന്തപുരം:കേന്ദ്ര ഗവണ്മെന്റിന്റെ മിസൈൽ നിർമാണ സ്ഥാപനമായ ബ്രഹ്മോസ് യൂണിറ്റ് സ്ഥാപിക്കുന്നതിനു പാറശ്ശാല മണ്ഡലത്തിലെ കള്ളിക്കാട് പഞ്ചായത്തിൽ പെട്ട നെട്ടുകാൽതേരി തുറന്ന ജയിലിനു സമീപം 180 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ജില്ലാ ഭരണാധികാരിക്ക് കൈമാറി. റവന്യൂ വകുപ്പു മറ്റൊരു വകുപ്പിന് കൈ മാറിയ സ്ഥലം വീണ്ടും മറ്റൊരു വകുപ്പിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന നിലവിലെ വ്യവസ്ഥക്കെതിരെ …

ഡോക്ടർമാർക്ക് അധിക ചുമതല : ഉത്തരവ് കത്തിച്ച് ജില്ലാ വ്യാപക പ്രതിഷേധം

കാസർകോട്:കേരള സർക്കാർ പുറത്തിറക്കിയ ഗവൺമെന്റ് ഡോക്ടർമാരുടെ ചുമതലയുംഉത്തരവാദിത്വവുംസംബന്ധിച്ച പുതിയ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച ഗവ. ഉത്തരവ് കത്തിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ. ആശ നേതൃത്വം നൽകി. . കാസർകോട് ജനറൽ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ. അഭിജിത്ത് ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡോ. അരുൺറാം ഉത്തരവ് കത്തിച്ച് പ്രതിഷേധo ഉദ്ഘാടനം ചെയ്തു. പനത്തടി …

പണി തീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: നീലേശ്വരം,പേരോൽ ,മൂന്നാം കുറ്റിയിൽ പണിതീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംകുറ്റിയിലെ പരേതരായ കുഞ്ഞിരാമൻ – ജാനകി ദമ്പതികളുടെ മകൻ ചന്ദ്ര ( 47 )നെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടുദിവസമായി ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നി ബന്ധുക്കൾ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കാർപെന്ററി തൊഴിലാളിയായ ചന്ദ്രൻ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നു പറയുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം …

വനിതാ ദിനം: പെരിയ സ്‌കൂള്‍ സഹപാഠി കൂട്ടായ്മ കുടുംബസദസും ബോട്ട് യാത്രയും നടത്തി

കാസര്‍ക്കോട്: പെരിയ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 ബാച്ച് സഹപാഠി കൂട്ടായ്മ കുടുംബ സദസ്സും വിനോദ ബോട്ട് യാത്രയും നടത്തി.നീലേശ്വരം -കോട്ടപ്പുറം ബോട്ടു ക്ലബില്‍ സംഘടിപ്പിച്ച സദസ്സില്‍ മെന്റലിസ്റ്റും സിനിമാ സംവിധായകനുമായ സനല്‍ പാടിക്കാനം മനുഷ്യ മനസ്സിന്റെ പരിണാമം എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സെടുത്തു.കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഷഷ്ടിപൂര്‍ത്തി ആദരവ്,തുടങ്ങിയവ നടന്നു. സനല്‍ പാടിക്കാനത്തിനെ ചടങ്ങില്‍ ആദരിച്ചു. എ എം ദിവാകരന്‍ ആധ്യക്ഷം വഹിച്ചു. ലൂസി ജോര്‍ജ്ജ്, ശിവരാമന്‍, മനോഹരന്‍ എരോല്‍, പി.രാധാകൃഷ്ണന്‍, അശോകന്‍ നമ്പ്യാര്‍, …

11 വർഷത്തെ നിയമ പോരാട്ടം;മുക്കടയിലെ ഓമനകുമാരിക്ക് ഒടുവിൽ നീതി; തളിപ്പറമ്പ് ആർ.ഡി.ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു

പയ്യന്നൂർ: നീതിക്കായി 11 വർഷത്തെ നീണ്ട നിയമ പോരാട്ടം. നീതിദേവത കണ്ണുതുറന്നിട്ടും നീതി നടപ്പിലാക്കാതിരിക്കാന്‍ അധികൃതരുടെ ഉരുണ്ടുകളി. അതിനെതിരെ നിലപാട് കടുപ്പിച്ച്കോടതി; തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ സ്‌കോര്‍പ്പിയോ ജപ്തി ചെയ്തു.ദീര്‍ഘകാലം മണക്കടവ് പോസ്റ്റോഫീസില്‍ പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ഠിച്ച കല്ലേലില്‍ ഓമനകുമാരിയാണ് നീതിക്കായി ഒരു പതിറ്റാണ്ടിലേറെ പോരാട്ടം നടത്തിയത്. ഇപ്പോൾ മണക്കടവ്, മുക്കടയില്‍ താമസിക്കുന്ന ഓമനകുമാരിയുടെ സ്വന്തംവീട് വായാട്ടുപറമ്പിലാണ്. മണക്കടവില്‍ നിന്ന് 2010ല്‍ വായാട്ടുപറമ്പില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ ഓമനകുമാരി അപകടത്തില്‍പ്പെട്ടിരുന്നു. റോഡരികില്‍ ബി.എസ്.എന്‍.എല്‍ കേബിള്‍ വലിക്കുന്നതിന് എടുത്ത കുഴിയിൽ …

പത്രപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളില്‍ നിഷ്പക്ഷത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

കാസര്‍കോട്: പത്രപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ സൂക്ഷ്മത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പ്രസ്താവിച്ചു.ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ, സ്ഥാനാര്‍ത്ഥികള്‍ക്കോ വാര്‍ത്തകളില്‍ പ്രത്യേക പരിഗണന റിപ്പോര്‍ട്ടുകളില്‍ നല്‍കുന്നുവെന്ന സംശയം വായനക്കാരില്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാര്‍ത്തകളില്‍ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതകള്‍ ഉണ്ടാകാറുണ്ടെന്ന ആശങ്ക ഒഴിവാക്കാന്‍ വാര്‍ത്താ ലേഖകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ ആധ്യക്ഷം വഹിച്ചു.

ബളാലില്‍ വീട്ടിനുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാലില്‍ വീട്ടിനകത്തു മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചെമ്പന്‍കുന്നിലെ സുകുമാര (54)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിനു അകത്ത് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.ബധിരനും മൂകനും ആയിരുന്ന സുകുമാരന്‍ നേരത്തെ ടാറിംഗ് ജോലിക്കാനായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രസ്തുത ജോലി ഉപേക്ഷിക്കുകയും മറ്റു ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ഭാര്യയും മക്കളും ഒഴിവാക്കിപ്പോയതിനെ തുടര്‍ന്ന് സുകുമാരന്‍ തനിച്ചായിരുന്നു താമസം. പതിവായി വീടിനു സമീപത്തെ കടയില്‍ നിന്നു വെള്ളം വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ …

കെ എസ് ആര്‍ ടി സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ കാസര്‍കോട്ട്

കാസര്‍കോട്: കെ എസ് ആര്‍ ടി സി കാസര്‍കോടു ഡിപ്പോക്കു പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അനുവദിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ബസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള ആധ്യക്ഷത വഹിച്ചു. ഡിപ്പോ കോണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എം കെ സജിത്, ഡിപ്പോ ചാര്‍ജ്ജ് മോഹന്‍ കുമാര്‍ പ്രസംഗിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഉടന്‍ പൂര്‍ണ്ണ സജ്ജമാക്കും: ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണ്ണ സജ്ജമാക്കുമെന്നു ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്ത ശേഷം ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലെത്തിയ അദ്ദേഹം എം ബി ബി എസ്- നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി സംവദിച്ചു. ഗവ. മെഡിക്കല്‍ കോളേജ് വികസനത്തിനു വേണ്ട എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കും. പ്രവര്‍ത്തനങ്ങളുടെ അവലോകനം എല്ലാ മാസവും ഒരു ദിവസം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു ജില്ലാ കളക്ടര്‍ അവലോകനം ചെയ്യും. കരാര്‍ …

ബൈക്ക് തടഞ്ഞ് നിർത്തി ആർ.എസ് എസ് നേതാവിനെ ആക്രമിച്ചു

തളിപ്പറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് നേതാവിനെ തടഞ്ഞു നിർത്തി അക്രമിച്ചു. ആര്‍.എസ്.എസ് ആലക്കോട് ഖണ്ഡ് സഹകാര്യവാഹും നടുവില്‍ വനിത വില്ലേജ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നടുവിലിലെ നയന വീട്ടില്‍ സുകേഷിനെ (33) പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ നടുവിലില്‍ പടിഞ്ഞാറ് പൂങ്ങോട് വച്ചായിരുന്നു സംഭവം. ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടാക്കി ബൈക്കില്‍ മടങ്ങുന്നതിനിടെ സി.പി.എം പ്രവര്‍ത്തകനായ സി.എ.രതീഷ് എന്നയാള്‍ തടഞ്ഞുനിര്‍ത്തി മരക്കട്ട കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് സുകേഷ് പറയുന്നു. കഴിഞ്ഞ ദിവസം …

ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങളിൽ വീർപ്പുമുട്ടി നാട്ടുകാർ: കുമ്പള ബദ്രിയാ നഗറിൽ ചുമച്ചു വീഴുന്നു; ചൊറിഞ്ഞു മാന്തുന്നു

​കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയാ നഗറിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങൾ തിന്നു നാട്ടുകാർ ചുമച്ചുകൂട്ടുന്നു. വീട്ടിന്റെ മൂലയിലിരുന്നു ചൊറിഞ്ഞു മാന്തുന്നു. എന്തു തെറ്റു ചെയ്തിട്ടാണു തങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നു ആരോടാണ് ചോദിക്കേണ്ടതെന്നറിയാതെ അവർ സ്വന്തം വിധിയെ പഴിക്കുന്നു. അംഗൻവാടി റോഡ് പരിസരത്ത് പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽ നിന്നുള്ള ചെങ്കൽ പൊടി ശ്വസിച്ച് ഇരുപതോളം കുടുംബങ്ങളാണു മാറാരോഗങ്ങളുടെ പിടിയിലായിലായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വർഷങ്ങളായി ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറികളാണ് നാട്ടുകാർക്കു ഭീഷണിയെന്നു പ്രദേശവാസികൾ …

മഞ്ചേശ്വരത്ത് സി പി എമ്മില്‍ വീണ്ടും പ്രതിഷേധം: ജയാനന്ദയ്‌ക്കെതിരെ ഉപ്പള, ബന്തിയോട് വില്ലേജ് കമ്മിറ്റികളും രംഗത്ത്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സി പി എമ്മില്‍ പ്രതിഷേധം തുടരുന്നു.കെ ആര്‍ ജയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നിലപാടിനെതിരെ ഡി വൈ എഫ് ഐയില്‍ അതൃപ്തി തുടരുകയാണ്. കുമ്പള, ബായാര്‍ വില്ലേജ് കമ്മിറ്റികള്‍ക്കു പിന്നാലെ കൂടുതല്‍ ഘടകങ്ങള്‍ സി പി എം ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.ഉപ്പള, ബന്തിയോടു വില്ലേജു കമ്മിറ്റികള്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്ന് ആരോപണമുന്നയിച്ചു.മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനെ മഞ്ചേശ്വരത്ത് …