പണി തീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: നീലേശ്വരം,പേരോൽ ,മൂന്നാം കുറ്റിയിൽ പണിതീരാത്ത വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംകുറ്റിയിലെ പരേതരായ കുഞ്ഞിരാമൻ – ജാനകി ദമ്പതികളുടെ മകൻ ചന്ദ്ര ( 47 )നെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടുദിവസമായി ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നി ബന്ധുക്കൾ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കാർപെന്ററി തൊഴിലാളിയായ ചന്ദ്രൻ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നു പറയുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

ഭാര്യ: സ്നേഹ. മക്കൾ: ശ്രേയ , ശ്രീയാൻ . സഹോദരങ്ങൾ: ശ്രീവല്ലി, സുകുമാരൻ , തങ്കമണി, ഭാസ്കരൻ , പരേതനായ ഗംഗാധരൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page