ശക്തമായ പൊലീസ് കാവലില്‍ കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം തുടങ്ങി; 12 മണിക്ക് നാട്ടുകാരെ സ്ഥലത്തേക്കു വിളിച്ചുകൊണ്ടു സമരസമിതി വാട്‌സാപ്പ് സന്ദേശ പ്രവാഹം: ശക്തമായ പൊലീസ് രംഗത്ത്

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ ദേശീയപാതയില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ശക്തമായ പൊലീസ് കാവലില്‍ രാവിലെ ആരംഭിച്ചു. അതേസമയം മുഴുവനാളുകളും 12 മണിക്ക് ടോള്‍ബൂത്ത് നിര്‍മ്മാണ സ്ഥലത്തിനടുത്തെത്തണമെന്ന് അക്ഷന്‍ കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. ഈ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ഒരു ബറ്റാലിയന്‍ സ്‌പെഷ്യല്‍ പൊലീസും സ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. കുമ്പള സ്റ്റേഷനിലും പൊലീസുകാരെ സജ്ജരാക്കി നിറുത്തിയിട്ടുണ്ട്. …

ബന്തിയോട്ട് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; നിര്‍ണ്ണായകമായത് കീപാഡ് ഫോണ്‍

കാസര്‍കോട്: ബന്തിയോട്ട് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പകുതി പൊളിച്ചു നീക്കിയ കെട്ടിടത്തിനു അകത്തു കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട്, തിരുനെല്‍വേലി, അഴങ്ങനേരി, നാലുവാസന്‍ കോട്ടയിലെ ജി ഗുരുസ്വാമി (70)യുടെ മൃതദേഹമാണെന്നാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. പൊലീസുകാരനായ സുബിനും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ജൂലായ് 15ന് ആണ് ബന്തിയോട്ടെ കെട്ടിടത്തിനകത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തു …

അമ്പലത്തറ, ലാലൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; വിഷ്ണുമംഗലം സ്വദേശി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, ലാലൂരില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരനായ പുല്ലൂര്‍, വിഷ്ണുമംഗലത്തെ ഭാസ്‌ക്കരന്‍ (57) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍, മധുരം പാടിയിലെ മാധവന്‍, വിഷ്ണു മംഗലത്തെ സുധാകരന്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഗുരുപുരം കല്ലന്തോള്‍ റോഡില്‍ ലാലൂര്‍ ഇറക്കത്തിലാണ് അപകടം. സാവിത്രിയുടെ ലാലൂരിലുള്ള പറമ്പിലേക്ക് …

ട്രമ്പിന്റെ അടുപ്പക്കാരനായ സെർജിയോ ഗോറിനെ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു

പി പി ചെറിയാൻ വാഷിംഗ്‌ടൺഡി സി : ഡൊണാൾഡ് ട്രംപിന്റെ അടുത്ത ആളായ സെർജിയോ ഗോറിനെഅമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.ട്രംപിന്റെ പേഴ്സണൽ ചീഫാണ് 38-കാരനായ സെർജിയോ ഗോർ. നിയമന കാര്യങ്ങളിൽ ട്രംപിനോട് കാണിച്ച വിശ്വസ്ഥതയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ കാരണം. ഇന്ത്യയിലേക്കുള്ള അംബാസഡറായും, ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായാണ് നിയമനം. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഗോർ, കോളേജ് റിപ്പബ്ലിക്കൻസിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റിയുടെ യംഗ് അമേരിക്കാസ് ഫൗണ്ടേഷന്റെ ചാപ്റ്റർ സ്ഥാപിക്കുകയും ചെയ്തു. 2008 …

മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മുഹമ്മദ് കെ അന്തരിച്ചു

കുമ്പള: മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മീലാദ് നഗറിലെ മുഹമ്മദ് കെ(58) അന്തരിച്ചു. പരേതരായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ്.ഖൈറുന്നിസയാണ് ഭാര്യ. മക്കള്‍: രിഫായി, റിയാസ്, റിഷാദ്, സിനാന്‍, റിസാന, റിനീഷ.മരുമക്കള്‍:സാദിഖ് തളിപ്പറമ്പ്, സുമയ്യ ബജ്‌പെ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ ലില്ലു, കെ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ജമീല.നിര്യാണത്തില്‍ ദേശീയ വേദി, ഫ്രണ്ട്‌സ് ക്ലബ്, മീലാദ് കമ്മിറ്റി അനുശോചിച്ചു.

കാസര്‍കോട് സി.എച്ച് സെന്റര്‍: അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍മാന്‍: മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കര

കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന കാസര്‍കോട് സി.എച്ച് സെന്ററിന്റെ ചെയര്‍മാനായി ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഡയരക്ടറും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിനെയും മുഖ്യ രക്ഷാധികാരിയായി പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ യഹ്യ തളങ്കരയെയും തിരഞ്ഞെടുത്തു.സി.എച്ച് സെന്റര്‍ ജനറല്‍ ബോഡിയോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.മറ്റു ഭാരവാഹികള്‍: അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ് (വര്‍. ചെയ.), മാഹിന്‍ കേളോട്ട് (ജന കണ്‍), എന്‍.എ അബൂബക്കര്‍ ഹാജി (ട്രഷ.),അഷ്‌റഫ് എടനീര്‍ …

കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍; പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു, തീരുമാനത്തില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്, കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്, കണ്ണൂരില്‍ നിന്നു കൂടുതല്‍ പൊലീസെത്തി

കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അനുമതി ഇല്ലെങ്കിലും മാര്‍ച്ച് നടത്തുമെന്നു യൂത്ത് കോണ്‍ഗ്രസ്. സംഘര്‍ഷാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെതുടര്‍ന്ന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്. ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സന്നാഹം ഒരുക്കുക. ഇതിന്റെ ഭാഗമായി കണ്ണൂര്‍ …

പാലക്കുന്ന്, കരിപ്പോടിയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പാലക്കുന്ന്, കരിപ്പോടി അംഗന്‍വാടിക്കു സമീപത്തെ മുന്‍ പ്രവാസി ഭാസ്‌കരന്‍ കൊവ്വല്‍(62) ഹൃദയാഘാതം മൂലം മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നേരത്തെ പാലക്കുന്ന് ടൗണില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഭാസ്‌കരന്‍ വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു. ഭാര്യ: സുഗന്ധി. മകള്‍: സുഭിത. മരുമകന്‍: റിജീഷ്. സഹോദരങ്ങള്‍: പ്രഭാകരന്‍, വിനോദന്‍, സുനില്‍, പരേതരായ ബാലകൃഷ്ണന്‍, ആശ. നിര്യാണത്തില്‍ പാലക്കുന്ന് കൂട്ടായ്മ അനുശോചിച്ചു.

മാതാവിന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞു 21 ലക്ഷം രൂപ തട്ടി; യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

കാസര്‍കോട്: മാതാവിന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞ് യുവതിയില്‍ നിന്നു വാങ്ങിയ 21 ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍, കൂലേരി, മാടക്കണ്ടി ഹൗസിലെ ഉമറുല്‍ ഹുദ (39) നല്‍കിയ പരാതിയില്‍ മുഹമ്മദ് റമീസ് എന്നയാള്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ മാസം മുതല്‍ 2025 മെയ് മാസം വരെയുള്ള കാലയളവില്‍ ആണ് പണം നല്‍കിയതെന്നു ഉമറുല്‍ ഹുദ നല്‍കിയ പരാതിയില്‍ പറയുന്നു. ഗൂഗിള്‍ പേ വഴിയും നേരിട്ടുമാണ് പലതവണകളായി പണം കൈമാറിയത്. …

പെരിയ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: പെരിയ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും അപകടം. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. സുള്ള്യയില്‍ നിന്നു നേന്ത്രക്കായ ലോഡുമായി നീലേശ്വരത്തേയ്ക്കു പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പിന്നോട്ട് നീങ്ങിയ പിക്കപ്പ് റോഡരുകിലെ എച്ച് ടി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണില്‍ ഇടിച്ചാണ് നിന്നത്. തൂണു തകര്‍ന്നു. തൂണില്‍ ഇടിച്ചില്ലായിരുന്നുവെങ്കില്‍ സമീപത്തെ വലിയ കുഴിയിലേയ്ക്ക് വീഴുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പിന്നില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. നേരത്തെ …

‘നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തിനകം’; മാധ്യമങ്ങളെയും കാന്തപുരത്തെയും വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി

ന്യൂദെല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി യമനില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തികം നടപ്പിലാക്കുമെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടന സ്ഥാപകനായ ഡോ. കെ.എ പോളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നും അന്നു തന്നെ വിധി പറയുമെന്നും കോടതി വ്യക്തമാക്കി.ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്നു ദിവസം ഇതു സംബന്ധിച്ച …

ക്ഷേത്ര കവര്‍ച്ചാ കേസിലെ പ്രതി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു ബന്ധുക്കളും നാട്ടുകാരും

പുത്തൂര്‍: ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ട്യ, എം കെ ദൊഡ്ഡി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി രമേശ (60)യാണ് മരിച്ചത്. സ്ഥലത്തെ ഒരു ക്ഷേത്ര കവര്‍ച്ചാ കേസില്‍ രമേശനെയും മകന്‍ മഞ്ചു (30)വിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ കടുത്ത പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് അച്ഛന്‍ മരിച്ചതെന്നു മകള്‍ പരാതിപ്പെട്ടു. കസ്റ്റഡിയിലായ പിതാവിനെ കാണാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നുവെന്നും ആ …

സംസ്ഥാനത്തെങ്ങും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; വിദേശ ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോടും ബേഡകവും ഉള്‍പ്പെടെ കോടികളുടെ തട്ടിപ്പ് നടത്തിയ വിരുതന്‍ അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാനത്തെങ്ങും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ഒഴിവുണ്ടെന്നു പരസ്യപ്പെടുത്തി വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. മലപ്പുറം, വണ്ടൂര്‍, പാലക്കോട്ടെ കളത്തിങ്കല്‍ മുഹമ്മദ് അനീസി(39)നെയാണ് ചൊവ്വാഴ്ച രാവിലെ ബംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. കീഴ്പ്പള്ളി, പുതിയങ്ങാടി, കണ്ണംതൊടിയിലെ മുഹമ്മദ് അജ്‌സല്‍ നല്‍കിയ പരാതി പ്രകാരം ആറളം എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 1,37,700 രൂപ കൈപ്പറ്റിയ ശേഷം വിസ നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അജ്‌സല്‍ …

ഉപ്പളയില്‍ വന്‍ തീപിടുത്തം

കാസര്‍കോട്: ഉപ്പള, റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വന്‍ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കമ്പ്യൂട്ടേര്‍ഴ്‌സിലാണ് വെള്ളിയാഴ്ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.

കുമ്പള ദേശീയ പാതക്ക് ടോള്‍ ഗേറ്റ് നിര്‍മ്മാണം: ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കേന്ദ്ര ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുമ്പളയില്‍ നടക്കുന്ന താല്‍കാലിക ടോള്‍ ഗേറ്റ് നിര്‍മ്മാിമാത്തിനെതിരെ ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. കോടതി വിധിയിലൂടെ ടോള്‍ ഗേറ്റ് നിലവില്‍ വന്നാല്‍ പ്രസ്തുത ടോള്‍ ഗേറ്റ് പരിധിയിലുള്ള കുമ്പള, പുത്തിഗെ, മംഗല്‍പടി പഞ്ചായതുകളി ലെയും മറ്റു ഭാഗങ്ങളിലെയും സ്ഥിര യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സൗജന്യമായി യാത്ര അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.പരാതി പരിഹരിക്കുന്നതിനു …

പിന്നാലെ നടന്ന് നിരന്തര ശല്യം; താക്കീത് ചെയ്ത വിരോധത്തില്‍ യുവതിയുടെ ടൈലറിംഗ് ഷോപ്പില്‍ കയറി യുവാവ് ജീവനൊടുക്കി

തളിപ്പറമ്പ്: പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ച യുവതിയുടെ ടൈലറിംഗ് ഷോപ്പില്‍ കയറി യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇരിട്ടി, കോളിക്കടവിലെ മോഹനന്‍ (48) ആണ് ജീവനൊടുക്കിയത്. കോളിക്കടവ് സ്വദേശിനിയുടെ ഉടമസ്ഥതയില്‍ കരിയാലിലുള്ള ഷോപ്പിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയാണ് യുവതി. മോഹനന്‍ കുടുംബവുമായി അകന്നു കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതിക്കു പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതിനെതിരെ യുവതി താക്കീതും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും പിന്നാലെ നടത്തവും താക്കീതും …

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണസമ്മാനം; 3200 രൂപ വീതം, വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഓണസമ്മാനമായി രണ്ടു ഗഡു പെന്‍ഷന്‍ ഒന്നിച്ചു നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായും വിതരണം ശനിയാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.62 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ ലഭിക്കുക. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിയും വിതരണം ചെയ്യും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്രസര്‍ക്കാരാണ് …

പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണ്ണം വില്‍പ്പന നടത്തിയെന്ന്; യുവതിയുടെ പരാതി പ്രകാരം ഭര്‍തൃ പിതാവിനെതിരെ വഞ്ചനാ കേസ്

കാസര്‍കോട്: പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വഞ്ചിച്ചതായി പരാതി. ദേളി, അരമങ്ങാനം, ഉലൂജിയിലെ ഫാത്തിമത്ത് റഫായ നല്‍കിയ പരാതിയില്‍ ഭര്‍തൃപിതാവ് എ എം സുബൈറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. 2024 മെയ് നാലിനാണ് മൂന്നേ കാല്‍ പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയതെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പണയം വയ്ക്കുന്നതിനു പകരം വില്‍പ്പന നടത്തി വഞ്ചിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.