ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണസമ്മാനം; 3200 രൂപ വീതം, വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഓണസമ്മാനമായി രണ്ടു ഗഡു പെന്‍ഷന്‍ ഒന്നിച്ചു നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായും വിതരണം ശനിയാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
62 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ ലഭിക്കുക. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിയും വിതരണം ചെയ്യും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page