നാച്ചര്‍ ആര്‍മി മുക്കുന്നോത്ത് കൈത്തോട്ടിലിറങ്ങി; കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്, ഇനി അരുതെന്ന് അഭ്യര്‍ത്ഥന
കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ ആറാം വാര്‍ഡിലൂടെ ഒഴുകുന്ന മുക്കുന്നോത്ത് കൈത്തോട് ജൈവവൈവിധ്യ സമിതിയുടെ കീഴിലുള്ള നാച്ചര്‍ ആര്‍മി ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മോഹനന്‍ മാങ്ങാട്, പി.കെ മുകുന്ദന്‍ സംസാരിച്ചു. ആര്‍മി അംഗങ്ങളായ കെ.വി കുഞ്ഞിക്കണ്ണന്‍ കൊപ്പല്‍, അസ്ലം, അല്ലു, ഓമന, ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഒന്നര കിലോമീറ്റര്‍ നീളമുള്ള മുക്കുന്നോത്ത് കൈത്തോട് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്നാണ് നാച്ചര്‍ ആര്‍മി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ദുഷ്‌കരമായ പ്രവര്‍ത്തനത്തിലൂടെ 15 ചാക്ക് പ്ലാസ്റ്റിക്, നാപ്കിന്‍, …