പറപ്പാടി ജാമിയ നൂരിയ കോളേജ് വൈസ് പ്രസിഡണ്ട് ദേശാങ്കുളം അഹമ്മദ് അന്തരിച്ചു

കാസർകോട് :പറപ്പാടി ജാമിയ നൂരിയ കോളേജ് വൈസ് പ്രസിഡണ്ടും ഹുബ്ലി യിലെ വ്യാപാരിയുമായ ദേശം കുളം അഹമ്മദ്(78) അന്തരിച്ചു.നബീസ യാണ് ഭാര്യ, മുഹമ്മദ് ഷാഫി (ഹുബ്ലി), ഫാത്തിമത് ഫൗസിയ, അയിഷത് നസീമ, അബ്ദുൽ റഹ്മാൻ (ഹുബ്ലി), അബ്ബാസ് (ഹുബ്ലി), അബ്ദുൽ നവാസ് (ഹുബ്ലി), എന്നിവർ മക്കളാണ്.കൈറുന്നിസ, സൈനുദ്ധീൻ, അബ്ദുൽ ഖാദർ, ഫാത്തിമത് ഫസീല, അയിഷാത് ജമീല, നഫീസത്ത്‌ ജുമൈറ മരുമക്കളാണ്,എസ് വൈ എസ് കോട്ടകുന്ന് ശാഖ വൈസ് പ്രസിഡണ്ട്‌, മുസ്ലിം ലീഗ് പഞ്ചായത്ത്‌ കൗൺസിലർ, ശംസുൽ ഉലമ …

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 10 പേരുടെ നില അതീവ ഗുരുതരം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. പത്തിലേറെ പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. കര്‍ണ്ണാടക സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെ റാന്നിയിലാണ് അപകടം.

ദിലീപ് കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നുമാണ് നിയമോപദേശം. തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതി പക്ഷപാതപരവും വിവേചനപരവുമായ സമീപനം സ്വീകരിച്ചു, കേസില്‍ ഇരട്ടത്താപ്പ് കാണിച്ചു, കേസിലെ എട്ടാംപ്രതി ദിലീപിനെതിരായ തെളിവുകള്‍ അവഗണിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ അദ്ദേഹത്തിന് അനുകൂലമായി തെറ്റായി വായിക്കുകയോ ചെയ്തതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. …

കവ്വായി പ്രദേശത്തുകാരുടെ യാത്രാ ദുരിതത്തിന് ഒന്നാം പിറന്നാൾ ; തിരഞ്ഞെടുപ്പ് അടുക്കുന്നു,രാഷ്ട്രീയ വാഗ്ദാനത്തിനു അവസരം തെളിഞ്ഞു

കാഞ്ഞങ്ങാട്: ദേശീയ പാതാ നിർമ്മാണ കമ്പനി അധികൃതരുടെ നിലപാടുകളെത്തുടർന്നു കാഞ്ഞങ്ങാട് നഗരസഭയിലെ പതിനഞ്ചാം വാർഡ് കവ്വായി നിവാസികളുടെ യാത്രാദുരിതത്തിനു ഒ രു വർഷം തികയുന്നു. 2025 ജനുവരിയിലാണ് ബദൽ സംവിധാനമൊരുക്കാതെ ദേശീയപാതയിൽ നിന്നും കവ്വായിയിലേക്കു ള്ള റോഡ് അധികൃതർ അടച്ചത്. പകരം ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും അഹല്യ കണ്ണാശുപത്രിക്ക് മുൻപിൽ കൂടി പോകുന്ന ചെമ്മൺ റോഡ് ഉപയോഗിക്കാനായിരുന്നു ദേശീയ പാതാ നിർമ്മാണ കമ്പനി യുടെ നിർദ്ദേശം . ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാതെ പ്രസ്തുത റോഡ് …

നീര്‍ച്ചാലിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ റൈ അന്തരിച്ചു

കാസര്‍കോട്: മാന്യ നീര്‍ച്ചാലിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിളിംഗാര്‍ ബേരിക്കെയിലെ നാരായണ റൈ (75) അന്തരിച്ചു. ഭാര്യ: ഭാഗീരഥി. മക്കള്‍: മഞ്ജുനാഥ (ലോട്ടറി ഏജന്റ് നീര്‍ച്ചാല്‍), നവീന കുമാരി, പുഷ്പലത. മരുമക്കള്‍: സുജാത, ശേഖര, രാധാകൃഷ്ണ. സഹോദരങ്ങള്‍: ചന്ദ്രശേഖര, പരേതരായ ഷീനറൈ, ലളിത.

ക്രിക്കറ്റ് കളിക്കിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. പറശ്ശിനിക്കടവ് തലുവില്‍ കുന്നുംപുറം സെന്റ് മേരീസ് സ്‌കൂളിനു സമീപത്തെ കെ.വി സുമിത്ത് (22)ആണ് മരിച്ചത്. തളിപ്പറമ്പ് ജി ടെക്കിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.ബുധനാഴ്ച വൈകുന്നേരം ആറേകാല്‍ മണിയോടെ വീടിനു സമീപത്തെ മൈതാനത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ സുമിത്തിനെ ഉടന്‍ പറശ്ശിനിക്കടവിലെ ‘അമ്മയും കുഞ്ഞും’ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജിമ്മിലെ വ്യായാമത്തിനിടയില്‍ സുമിത്തിന് …

ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവം. ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. അനാരോഗ്യം കണക്കിലെടുത്ത് മണി മാറിനിന്നിരുന്നുവെങ്കിലും മത്സരിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ധം ചെലുതിയതായാണ് സൂചന. മണി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം ഇടുക്കി ജില്ലാ ഘടകം. രണ്ട് ടേം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന കാര്യം ജില്ലാ ഘടകം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ചോലയില്‍ വലിയ …

ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ വലതുകൈ അറ്റു; ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധു ആശുപത്രിയില്‍

തൃശൂര്‍: ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കുന്നം പാക്കത്തില്‍ ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിഗ്‌നല്‍ തെളിയുന്നത് കാത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകില്‍ അമിത വേഗതയിലെത്തിയ ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ …

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കണ്ടെത്താനായില്ല; വ്യവസായി ഡി.മണിക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തമിഴ്‌നാട് വ്യവസായി ഡി.മണിക്ക് ക്ലീന്‍ ചിറ്റ്. വ്യാഴാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്.ഐ.ടി അറിയിച്ചത്. മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്തെത്തിയത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മണിയെ തമിഴ്‌നാട്ടിലെത്തിയും …

ജില്ലയില്‍ ജാവ എസ് ഡി മോട്ടോര്‍ സൈക്കിള്‍ ഷോറൂം പെരിയ ബസാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട് : ജില്ലയിലെ ജാവ എസ് ഡി മോട്ടോര്‍ സൈക്കിള്‍ ഷോറൂം പെരിയ ബസാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത ഷോറൂം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ശരീഫ് മോട്ടോര്‍ ബൈക്ക് വിതരണ ഉദ്ഘാടനം ചെയ്തു.1969 മുതല്‍ ഇന്ത്യന്‍ റോഡുകളില്‍ സജീവമായി ഓടിക്കൊണ്ടിരുന്ന ജാവ എസ് ഡി മോട്ടോര്‍ സൈക്കിളുകള്‍ പുതുമയുള്ള മോഡലുകളും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണെന്ന് …

ഐൻസ്റ്റീനും മാഡം ക്യൂറിയും ക്വാണ്ടം പ്രദർശനത്തിലെ മുഖ്യ ആകർഷണം

കാഞ്ഞങ്ങാട് : ക്വാണ്ടം സയൻസ് എക്സിബിഷൻ മുറിയിൽ ആൽബർട്ട് ഐൻസ്റ്റീനും മാഡം ക്യൂറിയും ഗൗരവമേറിയ ചർച്ചയിലാണ്” ക്വാണ്ടം സയൻസിൽ നിർണായകമായ പഠനങ്ങൾ നടത്തിയവരാണ് രണ്ടു പേരും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ലൂക്ക ഓൺ ലൈൻ പോർട്ടലും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും നെഹ്റു കോളേജിൽ സംഘടിപ്പിച്ച ക്വാണ്ടം സെൻ്റിനറി സയൻസ് എക്സിബിഷനിലാണ് രണ്ടു ശാസ്ത്ര പ്രതിഭകൾ മുഖാമുഖം ഇരിക്കുന്ന കാഴ്ച കാണികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ആർടിസ്റ്റ് ജസ്റ്റിൻ ജോസഫാണ് ഇൻസ്റ്റാലിഷനിലൂടെ ഇവരുടെ ത്രിമാന രൂപം പ്രദർശനത്തിനു ഒരുക്കിയിരിക്കുന്നത്.ഫൈബറിൽ …

മുള്ളേരിയയില്‍ വാഹനമിടിച്ച് ചത്തത് പുലിയല്ല; പുലിപൂച്ചക്കുഞ്ഞ്

കാസര്‍കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പുലി ഭീഷണി തുടരുന്നതിനിടയില്‍ പുലിയെന്നു തോന്നിപ്പിക്കുന്ന ജീവി റോഡില്‍ വാഹനം ഇടിച്ചു ചത്ത നിലയില്‍ കാണപ്പെട്ട സംഭവം ആശങ്ക ഉയര്‍ത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുള്ളേരിയ-ആദൂര്‍ റോഡിലാണ് അജ്ഞാത ജീവിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ‘പുലി’ റോഡില്‍ ചത്തു കിടക്കുന്നുവെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. അമ്മപ്പുലിയോടൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്ന പുലിക്കുട്ടിയാണ് ചത്തതെന്നു വരെ പ്രചാരണം ഉണ്ടായി. അമ്മപ്പുലി എത്താന്‍ …

ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ 10-ന്

പി പി ചെറിയാൻ ഗാർലാൻഡ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിൽ സണ്ണി വെയ്‌ൽ പ്രൊവിൻലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ 10-നു 12 മണിനു ഗാർലാൻഡിൽ ആരംഭിക്കും .സൗഹൃദവും ആനന്ദവും പങ്കുവെക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടണം.

ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രവാഹം തുടരുന്നു. വ്യാഴാഴ്ച രാവിലെ പതിനെട്ടാംപടി കയറാന്‍ തീര്‍ഥാടകരുടെ നീണ്ട നിരയായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. സന്നിധാനത്ത് തിരക്ക് വര്‍ധിച്ചതോടെ പമ്പ മുതല്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മകരവിളക്കുദിവസമായ 14ന് 35,000 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 13നു വെര്‍ച്വല്‍ ക്യൂ വഴിയുള്ള 35,000 പേര്‍ ഉള്‍പ്പെടെ 40000 തീര്‍ഥാടകരെയും പ്രവേശിപ്പിക്കും.

കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ച തന്നെ; ബജറ്റ് സമ്മേളനം ജനുവരി 28ന് ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ച തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാല്‍ ബജറ്റ് അവതരണ തീയതി മാറ്റുമെന്ന സംശയം ഉയര്‍ന്നിരുന്നു.ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. തീരുമാനമെടുക്കാനായി പാര്‍ലമെന്ററികാര്യവുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റ് അവതരണമാണിത്. ഇത് ഒരു ചരിത്ര സംഭവമാണ്. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ …

ഏഴ് വയസ്സിനുള്ളില്‍ 7 ഭൂഖണ്ഡങ്ങള്‍ സഞ്ചരിച്ചു; അപൂര്‍വനേട്ടം സ്വന്തമാക്കി വന്യര്‍ മക്ഗ്രോ

ന്യൂയോര്‍ക്ക്: ഏഴ് വയസ്സിനുള്ളില്‍ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളും സഞ്ചരിച്ച് അപൂര്‍വനേട്ടം സ്വന്തമാക്കി വന്യര്‍ മക്ഗ്രോ എന്ന കൊച്ചുപയ്യന്‍. അമേരിക്കക്കാരായ ജോര്‍ഡി ലിപ്പെ-മക്ഗ്രോയുടേയും റോസ് മക്ഗ്രോയുടേയും മകനാണ് വന്യര്‍ മക്ഗ്രോ. സമപ്രായക്കാരായ കുട്ടികള്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കുമ്പോഴാണ് വന്യര്‍ മാതാപിതാക്കളോടൊപ്പം ഭൂഖണ്ഡങ്ങള്‍ ചുറ്റിക്കറങ്ങി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മകന് ഏഴു വയസ്സാകുന്നതിന് മുമ്പ് ഏഴ് ഭൂഖണ്ഡങ്ങളും സന്ദര്‍ശിക്കണമെന്ന മാതാപിതാക്കളുടെ നിശ്ചയദാര്‍ഢ്യമാണ് ഇതിന് പിന്നില്‍. തങ്ങളുടെ ഓരോ യാത്രയും വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും പ്രകൃതി ഭംഗിയും അടുത്തറിഞ്ഞുള്ളതായിരുന്നു. മകന് അഞ്ച് വയസ്സുള്ളപ്പോഴാണ് അഞ്ച് …

വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് സംശയം; ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ നെസ്‌ലെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടെന്നാരോപിച്ച് ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ നെസ്‌ലെ തിരിച്ചുവിളിച്ചു . കമ്പനി പുറത്തിറക്കിയ എസ്.എം.എ ഇന്‍ഫന്റ് ഫോര്‍മുലയുടെയും ഫോളോ-ഓണ്‍ ഫോര്‍മുലയുടെയും പ്രത്യേക ബാച്ചുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് നെസ്‌ലെയുടെ നടപടി. ഉല്‍പന്നത്തിലടങ്ങിയ ഒരു അധിക ചേരുവയാണ് പ്രശ്നത്തിന് കാരണമെന്നും കമ്പനി പറഞ്ഞു. ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട ഈ ബാച്ചുകളില്‍ സെറ്യൂലൈഡ് എന്ന വിഷാംശം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കഴിക്കുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമെന്നുമാണ് കമ്പനി അറിയിച്ചത്. ഇതുവരെ ഇത് …

കാസര്‍കോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി

കാസര്‍കോട്: വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി. ജില്ലാ കോടതിയിലേക്ക് ഇ മെയില്‍ വഴിയാണ് ഭീഷണിയെത്തിയത്. വിവരമറിഞ്ഞ് പൊലീസും ബോംബ്-ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കോടതി ജീവനക്കാരെ കോടതി കെട്ടിടത്തില്‍ നിന്നു പുറത്തിറക്കിയുള്ള പരിശോധന പുരോഗമിക്കുകയാണ്.കോടതി സമുച്ചയത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചുണ്ടെന്നും ഭീഷണിയില്‍ പറയുന്നു.