കാസര്‍കോട്ട് ട്രെയിനില്‍ നിന്നു വീണു മരിച്ചത് കൊല്ലൂരില്‍ നിന്നു കാണാതായ പത്തനംതിട്ട സ്വദേശി; ഭാര്യയും മകളും എത്തി മൃതദേഹം തിരിച്ചറിഞ്ഞു

കാസര്‍കോട്: 11 ദിവസം മുമ്പ് കൊല്ലൂരില്‍ നിന്നു കാണാതായ പത്തനംതിട്ട സ്വദേശിയെ ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. പത്തനംതിട്ടയിലെ ഗോപാല പിള്ളയുടെ മകന്‍ ജയകുമാറി(54)ന്റെ മൃതദേഹമാണ് കാസര്‍കോട്, നെല്ലിക്കുന്ന് റെയില്‍വെ ട്രാക്കിനു സമീപത്തു രണ്ടു ദിവസം മുമ്പു കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഭാര്യ ശൈലജയും മകള്‍ ജയശ്രീയുമാണ് തിരിച്ചറിഞ്ഞത്.
ടാപ്പിംഗ് തൊഴിലാളിയായിരുന്നു ജയകുമാര്‍. സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് തളര്‍ന്നു പോയ ഇദ്ദേഹം ജോലിക്കു പോയിരുന്നില്ല. നവംബര്‍ ഏഴിനാണ് കൊല്ലൂരില്‍ നിന്നു ജയകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ച് കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. അന്വേഷണം തുടരുന്നതിനിടയിലാണ് മൃതദേഹം കാസര്‍കോട്ട് കാണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page