ലൈംഗികാതിക്രമ കേസും അറസ്റ്റും വിനയായി; കൊല്ലത്ത് മുകേഷിന് സീറ്റില്ല; ചിന്താ ജെറോം പരിഗണനയില്‍
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റായ കൊല്ലത്ത് താര പരിവേഷത്തോടെ മത്സരിച്ച് വിജയിച്ച എം മുകേഷിനെ ഇത്തവണ മുന്നണി ഒഴിവാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പകരം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനേയോ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹനനെയോ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനെയോ പരിഗണിക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില്‍ പൊതു സ്വീകാര്യതയുള്ള …