സിപിഎം നേതാവിനെതിരായ ബലാത്സംഗ കേസ്; കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കാസര്‍കോട്: സിപിഎം നേതാവിന് എതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയില്‍ നിന്നു കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. പരാതിക്കാരിയില്‍ നിന്നു കാസര്‍കോട് വനിതാ സ്‌റ്റേഷനിലെ എസ്‌ഐ കെ. അജിത പരാതിയെ കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം വൈദ്യ പരിശോധനയ്ക്ക് വിധേയയാകണമെന്ന പൊലീസിന്റെ ആവശ്യത്തോട് പരാതിക്കാരിയായ വീട്ടമ്മ അനുകൂലമായ പ്രതികരണം നടത്തിയില്ലെന്നാണ് സൂചന. സിപിഎം മുന്‍ കുമ്പള ഏരിയാ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്തംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമാണ് കേസിലെ പ്രതിയായ സുധാകരന്‍. 1995 മുതല്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നു കാണിച്ചാണ് വീട്ടമ്മ ഡിജിപിക്ക് പരാതി നല്‍കിയത്. തനിക്കും മക്കള്‍ക്കും വധഭീഷണി ഉള്ളതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page