കുമ്പള ടോള്‍ പ്ലാസ: സമരപന്തൽ രാത്രിയിലും സജീവം; ഖത്തീബുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തി

കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമാകുന്നു. ചൊവ്വാഴ്ച രാവില എന്‍എ നെല്ലിക്കുന്ന് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. സമരത്തിനു ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് നൂറു കണക്കിനു പേരാണ് ചൊവ്വാഴ്ച രാത്രി സമരപന്തലില്‍ എത്തിയത്. പന്തം കൊളുത്തിയും വാദ്യ മേളങ്ങളുമായാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി സമരപന്തലില്‍ എത്തിയത്.
ബുധനാഴ്ച രാവിലെ മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തീബുമാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്തുബയുടെ നേതൃത്വത്തില്‍ സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അതേ സമയം ഫാസ്റ്റ് ടാഗുള്ള വാഹനങ്ങളില്‍ നിന്നു മാത്രമാണ് ബുധനാഴ്ച്ച രാവിലെയും ടോള്‍ പിരിവ് ആരംഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page