കുമ്പള ടോള്‍ ബൂത്ത്: ഇന്നലെ രാത്രി നിറുത്തിവച്ച സമരം പുനരാരംഭിച്ചു

കുമ്പള: കുമ്പളയിലെ ടോള്‍ ബൂത്തില്‍ ഇന്നലെ രാത്രിയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നു താല്‍ക്കാലികമായി നിറുത്തി വച്ച സമരം ഇന്നു രാവിലെ പുനഃരാരംഭിച്ചു.
സമരനേതാവ് എ.കെ.എം അഷ്‌റഫ് എംഎല്‍എ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എകെ ആരിഫ്, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് സമരം പുനരാരംഭിച്ചത്. അതേ സമയം തകര്‍ന്ന ടോള്‍ ബൂത്ത് ശൂന്യമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page