ശബരിമലയിലെ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍

ശബരിമല: ശബരിമല ക്ഷേത്ര കവര്‍ച്ച വിവാദം രൂക്ഷമായി തുടരുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൊടുപ്പുന്നയിലെ എം.ജി. ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി.നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ അറസ്റ്റിലായത്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. രണ്ടുപേരും താത്കാലിക ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു.

ജോലികഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഇവരുടെ വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യുറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്. ഇത്തരത്തില്‍ കൂടുതല്‍ പണം ഇവര്‍ കടത്തിയിരുന്നോ എന്നറിയാന്‍ ഇവര്‍ താമസിക്കുന്ന മുറികളില്‍ പരിശോധന നടത്തി.

പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി.നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്.പി വി.സുനില്‍കുമാര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കാനാണ് വിജിലന്‍സിന്റെ ശ്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page