കല്യോട്ട് ഇരട്ടക്കൊലക്കേസ് നാള്‍വഴികളിലൂടെ

കാസര്‍കോട്:പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും 2019 ഫെബ്രുവരി 17നു രാത്രി 7.45 മണിയോടെ കല്യോട്ട് സ്‌കൂള്‍ റോഡിലെ തന്നിത്തോടാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസ്.ഫെബ്രുവരി 18: സിപിഎം മുന്‍പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ ബി.ജെ സജി എന്ന സജി ജോര്‍ജ് എന്നിവര്‍ അറസ്റ്റില്‍. തുടര്‍ന്ന് പീതാംബരനെ പാര്‍ട്ടി പുറത്താക്കി.ഫെബ്രുവരി 21: ഇരട്ടക്കൊലക്കേസ് അന്വേഷണം …

എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണം;പൊട്ടിക്കരഞ്ഞ് അമ്മമാര്‍

കാസര്‍കോട്: കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ ആവശ്യപ്പെട്ടു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല. എങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം-കൃപേഷിന്റെ മാതാവ് ബാലാമണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ പ്രതികളെയും ശിക്ഷിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ശരത്‌ലാലിന്റെ മാതാവ് ലത പ്രതികരിച്ചു. കോടതിവിധി വന്നതിന് തൊട്ടുപിന്നാലെ സ്മൃതി മണ്ഡപത്തിലെത്തി ലത പുഷ്പാര്‍ച്ചന നടത്തി. …

കാര്‍ കുഴിയിലേക്ക് മറിഞ്ഞു; അച്ഛനും മകനും ബന്ധുവും മരിച്ചു

പുത്തൂര്‍: പുത്തൂര്‍ ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. സുള്ള്യ, ജട്ടിപ്പള്ള, കാനത്തില സ്വദേശികളായ അണ്ണുനായിക്, മകന്‍ ചിതാനന്ദ നായിക്, ബന്ധു രമേശ് നായിക് എന്നിവരാണ് മരിച്ചത്. ചിദാനന്ദ ചിക്മംഗ്‌ളൂരു ജില്ലാ തൊഴില്‍ വകുപ്പ് ഓഫീസറാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മൂന്നു പേരും അപകട സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ടാപ്പിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ചിറ്റാരിക്കാല്‍, ആയന്നൂരില്‍ റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്തിരുന്ന ആളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട, പുലിക്കുഴി, തെക്കേക്കരയിലെ ചന്ദ്രബാബു(50)വാണ് മരിച്ചത്. പെരിങ്ങോം, ഞെക്ലിയിലായിരുന്നു താമസം. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: മനീഷ, നിമിഷ. മരുമക്കള്‍: രതീഷ്, രജീഷ്.

മയക്കുമരുന്നുമായി ആശുപത്രി വളപ്പിലെത്തിയ മൂകംപാറ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 3.87ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, മൂകംപാറ സ്വദേശിയായ എം.എസ് അബ്ദുല്‍ മജീദി(22)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കാസര്‍കോട് ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രി വളപ്പില്‍ ഒരാള്‍ മയക്കുമരുന്നുമായി നില്‍ക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച രഹസ്യവിവരം. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ എസ്.ഐ സവ്യസാചി, പൊലീസുകാരായ ഗുരുരാജ, സനീഷ് …

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു;എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു

തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ …

പടുപ്പില്‍ നിന്ന് യുവതിയെയും മൂന്നു മക്കളെയും കാണാതായി; ബേഡകം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കരിവേടകം, പടുപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും മൂന്നു മക്കളെയും കാണാതായി. അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ ജനത്തുല്‍ നിഷ (29), 11, 9, 8 വയസ്സുള്ള മക്കള്‍ എന്നിവരെയാണ് കാണാതായത്. മക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. 24നു വൈകുന്നേരമാണ് നാലു പേരെയും കാണാതായതെന്ന് ഭര്‍ത്താവ് അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബലാത്സംഗ കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് കടന്നു; മടക്കയാത്രയ്ക്കിടയില്‍ വിലങ്ങുവീണു

കണ്ണൂര്‍: ബലാത്സംഗകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന യുവാവിനെ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ആലക്കാട്, പള്ളിവളപ്പില്‍ അബ്ദുല്‍ നാസറി(34)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കായി നേരത്തെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ നാസറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച എമിഗ്രേഷന്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 2022ല്‍ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പ്രമാദമായ ബലാത്സംഗ കേസിലെ പ്രതിയാണ് അറസ്റ്റിലായതെന്നു …

ഉപ്പളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കൊള്ളയടിച്ച സംഘത്തലവന്‍ തിരുട്ടുഗ്രാമം കാര്‍വര്‍ണ്ണന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പളയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ട്രിച്ചി, രാംജിനഗര്‍, ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണ(28)നെയാണ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഘത്തലവനായ കാര്‍വര്‍ണ്ണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ വേഷം മാറിയെത്തി താമസിച്ച് നിരീക്ഷിച്ചു …

തെരുവത്ത് ഷോക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

കാസര്‍കോട്: തളങ്കര, തെരുവത്ത് കല്യാണവീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടക, ഗദക്, മുണ്ടരാഗി, മുരുടി ഗ്രാമത്തിലെ രാമണ്ണ-പവിത്ര ദമ്പതികളുടെ മകന്‍ പ്രമോദ (25)യാണ് ഷോക്കേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തളങ്കര, തെരുവത്താണ് അപകടം. കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റി ഇരുമ്പ് പൈപ്പുകള്‍ ലോറിയില്‍ കയറ്റുന്നതിനിടയിലായിരുന്നു അപകടം. ഉടന്‍തന്നെ …

എരിയാല്‍ ആബിദ് കൊലക്കേസിലെ സാക്ഷിക്ക് കോടതി വളപ്പില്‍ വധഭീഷണി; മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: എരിയാലിലെ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ കോടതി വളപ്പില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. എരിയാലിലെ ഇ.എം ഇബ്രാഹിം ഖലീലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് റഫീക്ക്, മാര്‍ക്കറ്റ് റഫീഖ്, ജലീല്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 2007 നവംബര്‍ 20ന് എരിയാലിലെ ഐഎന്‍എല്‍ പ്രവര്‍ത്തകനും എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകനുമായ ആബിദ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയില്‍ …

വായ്പാതുക കുടിശ്ശികയായതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി; പിന്നാലെ കടക്കെണിയിലായ യുവതി ജീവനൊടുക്കി

ആലപ്പുഴ: വായ്പാകെണിയിലായ വീട്ടമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മാരാരിക്കുളം, വടക്ക് പഞ്ചായത്ത് പത്താംവാര്‍ഡിലെ കാരുവള്ളിയില്‍ ആശ (41)യാണ് ജീവനൊടുക്കിയത്.സ്ഥലത്തെ സഹകരണ ബാങ്കില്‍ നിന്നു ആശ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീടിത് രണ്ടരലക്ഷം രൂപയായി പുതുക്കി. ഇതു കുടിശ്ശികയാവുകയും ഏറെ കാലമായി അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആശയുടെ വീട്ടിലെത്തി പണമടക്കാത്തതിനെ കുറിച്ച് ചോദിച്ചിരുന്നു. ബാങ്ക് ജീവനക്കാര്‍ തിരികെ പോയതിനു പിന്നാലെയാണ് ആശ തൂങ്ങി മരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.ആലപ്പുഴയിലെ സ്വകാര്യ …

സിറ്റി ഗോള്‍ഡ് ഡയമണ്ട് എക്‌സിബിഷന്‍

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹോപ് ഡയമണ്ട് എക്‌സിബിഷന്‍ കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു.24 മുതല്‍ ജനുവരി നാലുവരെ നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനില്‍ നിരവധി ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എക്‌സിബിഷന്റെ ഉദ്ഘാടനം നിലോഫര്‍ നിര്‍വഹിച്ചു. എക്‌സിബിഷനിലെ ആദ്യ വില്‍പ്പനയും നിലോഫര്‍ നിര്‍വഹിച്ചു. രണ്ടാമത്തെ വില്‍പ്പന ഹസീന റഹിം ഏറ്റുവാങ്ങി.സിറ്റി ഗോള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട്, സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് എംഡി ഇര്‍ഷാദ് കോളിയാട്, ബ്രാഞ്ച് മാനേജര്‍ തംജീദ്, എ.ജി.എം അജ്മല്‍, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സഹദാഫ് …

കസാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു; വിമാനത്തില്‍ 72 യാത്രക്കാരും അഞ്ചു ജീവനക്കാരും, അപകടം ലാന്റിംഗിനു തൊട്ടുമുമ്പ്, വിമാനം പൊട്ടിത്തെറിച്ചു തീപിടിച്ചു

മോസ്‌കോ: അസര്‍ബൈജാന്‍ എയര്‍വേയ്‌സിന്റെ യാത്രാവിമാനം തകര്‍ന്നുവീണു. 72 യാത്രക്കാരും അഞ്ചു ജീവനക്കാരുമായാണ് വിമാനം തകര്‍ന്നു വീണത്. കുത്തനെ താഴേക്ക് ഇറക്കിയ വിമാനം പൊട്ടിത്തെറിക്കുകയും കത്തിയമരുകയും ചെയ്തു. 12 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കസാഖിസ്ഥാനിലെ അക്‌തോയില്‍ ആണ് വിമാനം തകര്‍ന്നു വീണത്. ബിയുവില്‍ നിന്നു റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കനത്ത മൂടല്‍മഞ്ഞ് കാരണം വഴി തിരിച്ചു വിടുകയായിരുന്നുവെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അടിയന്തിര ലാന്റിംഗിനു അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അതിനു മുമ്പെ തകര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ …

പള്ളിയില്‍ നിന്നു മടങ്ങിയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; സംഭവം ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം, അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി

ചെന്നൈ: ആണ്‍ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി മടങ്ങിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂര ബലാത്സംഗത്തിനു ഇരയാക്കി. സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി ചെന്നൈ അണ്ണാമലൈ ക്യാമ്പസിനു അകത്താണ് സംഭവം. ചെന്നൈ നഗരത്തെ നടുക്കത്തിലാഴ്ത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-”ആണ്‍ സുഹൃത്തിനൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയതായിരുന്നു രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. രാത്രി വൈകി ഇരുവരും ക്യാമ്പസിനകത്തു തിരിച്ചെത്തിയപ്പോള്‍ രണ്ടംഗസംഘം ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. …

ഒന്നരവര്‍ഷത്തിനിടയില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; കൊലപാതകം പ്രകൃതിവിരുദ്ധ പീഡനത്തിനു ശേഷം, യുവാക്കളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയത് കാറില്‍ ലിഫ്റ്റ് നല്‍കി

ചണ്ഡീഗഡ്: ഒന്നരവര്‍ഷത്തിനുള്ളില്‍ 11 യുവാക്കളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര വില്ലേജിലെ രാംസ്വരൂപ് (31)എന്ന സോധിയാണ് പിടിയിലായത്. മറ്റൊരു കേസില്‍ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതിനിടയിലാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.രാത്രി കാലങ്ങളില്‍ കാറില്‍ സഞ്ചരിച്ചാണ് സോധി ഇരകളെ കെണിയില്‍ വീഴ്ത്തി കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവാക്കളെ കാറില്‍ കയറ്റും. അതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യും. ശേഷം കൈവശമുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷം കഴുത്തു …

മൈക്ക് പെര്‍മിഷനില്ലെന്ന്; പള്ളിയിലെ കരോള്‍ ഗാനാലാപനം പൊലീസ് തടഞ്ഞു; സുരേഷ് ഗോപി ഇടപെട്ടിട്ടും രക്ഷയില്ല

തൃശൂര്‍: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നാരോപിച്ചു കരോള്‍ ഗാനാലാപനം പൊലീസ് തടഞ്ഞു.ചാവക്കാട്, പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നതായിരുന്നു കാരണമെന്നു പറയുന്നു. പള്ളിമുറ്റത്ത് ബുധനാഴ്ച രാത്രി 9 മണി മുതല്‍ 10 മണി വരെയാണ് കരോള്‍ ഗാനാലാപനമൊരുക്കിയിരുന്നത്. കരോള്‍ നടത്തിയാല്‍ വേദിയിലൊരുക്കിയ നക്ഷത്ര വിളക്കുകള്‍ ഉള്‍പ്പെടെ വലിച്ചെറിയുമെന്നു എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവം ഇടവക അംഗങ്ങളില്‍ ചിലര്‍ സുരേഷ് ഗോപി എം.പിയെ ഫോണില്‍ അറിയിച്ചു. …

പ്രഭാത നടത്തത്തിനിടയില്‍ മധ്യവയസ്‌ക വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം: പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കമണ്ണിലെ ഷൈല(51)യാണ് മരിച്ചത്. പതിവു നടത്തത്തിന്റെ ഭാഗമായി പുലര്‍ച്ചെ ആറുമണിയോടെ റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന ഇവരെ ഒരു കാര്‍ ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ഇവരുടെ ദേഹത്തു മറുഭാഗത്തു നിന്നെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നെന്നു പറയുന്നു.