വായ്പാതുക കുടിശ്ശികയായതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി; പിന്നാലെ കടക്കെണിയിലായ യുവതി ജീവനൊടുക്കി

ആലപ്പുഴ: വായ്പാകെണിയിലായ വീട്ടമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മാരാരിക്കുളം, വടക്ക് പഞ്ചായത്ത് പത്താംവാര്‍ഡിലെ കാരുവള്ളിയില്‍ ആശ (41)യാണ് ജീവനൊടുക്കിയത്.
സ്ഥലത്തെ സഹകരണ ബാങ്കില്‍ നിന്നു ആശ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീടിത് രണ്ടരലക്ഷം രൂപയായി പുതുക്കി. ഇതു കുടിശ്ശികയാവുകയും ഏറെ കാലമായി അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആശയുടെ വീട്ടിലെത്തി പണമടക്കാത്തതിനെ കുറിച്ച് ചോദിച്ചിരുന്നു. ബാങ്ക് ജീവനക്കാര്‍ തിരികെ പോയതിനു പിന്നാലെയാണ് ആശ തൂങ്ങി മരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആശ. ഭര്‍ത്താവ് സുധി. മക്കള്‍: ആദിത്യന്‍, അനഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page