ഒന്നരവര്‍ഷത്തിനിടയില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; കൊലപാതകം പ്രകൃതിവിരുദ്ധ പീഡനത്തിനു ശേഷം, യുവാക്കളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയത് കാറില്‍ ലിഫ്റ്റ് നല്‍കി

ചണ്ഡീഗഡ്: ഒന്നരവര്‍ഷത്തിനുള്ളില്‍ 11 യുവാക്കളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര വില്ലേജിലെ രാംസ്വരൂപ് (31)എന്ന സോധിയാണ് പിടിയിലായത്. മറ്റൊരു കേസില്‍ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതിനിടയിലാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.
രാത്രി കാലങ്ങളില്‍ കാറില്‍ സഞ്ചരിച്ചാണ് സോധി ഇരകളെ കെണിയില്‍ വീഴ്ത്തി കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവാക്കളെ കാറില്‍ കയറ്റും. അതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യും. ശേഷം കൈവശമുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷം കഴുത്തു ഞെരിച്ചോ ഇഷ്ടികകള്‍ ഉപയോഗിച്ചോ ആണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
പഞ്ചാബില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ഒരു വിമുക്തഭടന്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സംശയം തോന്നി സോധിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക പരമ്പര സംബന്ധിച്ച വിവരം പുറത്തുവന്നത്.
വിവാഹിതനായ സോധിക്ക് മൂന്നു മക്കളുണ്ട്. സ്വവര്‍ഗ്ഗ ലൈംഗികത കാരണം ഇയാളെ രണ്ടുവര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് കാറില്‍ സഞ്ചരിച്ച് ഇരകളെ വീഴ്ത്തിയ ശേഷം കൊലപാതകങ്ങള്‍ നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page