പള്ളിയില്‍ നിന്നു മടങ്ങിയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; സംഭവം ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം, അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി

ചെന്നൈ: ആണ്‍ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി മടങ്ങിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂര ബലാത്സംഗത്തിനു ഇരയാക്കി. സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി ചെന്നൈ അണ്ണാമലൈ ക്യാമ്പസിനു അകത്താണ് സംഭവം. ചെന്നൈ നഗരത്തെ നടുക്കത്തിലാഴ്ത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-”ആണ്‍ സുഹൃത്തിനൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയതായിരുന്നു രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. രാത്രി വൈകി ഇരുവരും ക്യാമ്പസിനകത്തു തിരിച്ചെത്തിയപ്പോള്‍ രണ്ടംഗസംഘം ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ സ്ഥലത്തു തന്നെ ഉപേക്ഷിച്ചാണ് അക്രമി സംഘം കടന്നുകളഞ്ഞത്.”
അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനകത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page