മോസ്‌കോ: അസര്‍ബൈജാന്‍ എയര്‍വേയ്‌സിന്റെ യാത്രാവിമാനം തകര്‍ന്നുവീണു. 72 യാത്രക്കാരും അഞ്ചു ജീവനക്കാരുമായാണ് വിമാനം തകര്‍ന്നു വീണത്. കുത്തനെ താഴേക്ക് ഇറക്കിയ വിമാനം പൊട്ടിത്തെറിക്കുകയും കത്തിയമരുകയും ചെയ്തു. 12 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കസാഖിസ്ഥാനിലെ അക്‌തോയില്‍ ആണ് വിമാനം തകര്‍ന്നു വീണത്. ബിയുവില്‍ നിന്നു റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കനത്ത മൂടല്‍മഞ്ഞ് കാരണം വഴി തിരിച്ചു വിടുകയായിരുന്നുവെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അടിയന്തിര ലാന്റിംഗിനു അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അതിനു മുമ്പെ തകര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.