13 വയസ്സുകാരനായ വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ; പോക്സോ കേസെടുത്തു; പ്രണയമെന്ന സംശയത്തിൽ പൊലീസ്

സൂററ്റ്: 13 കാരനായ വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. ഗുജറാത്തിലാണ് സംഭവം.23 കാരിയായ മാൻസിയെന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്.മാൻസി 5 വർഷമായി കുട്ടിക്കു ട്യൂഷൻ നൽകിയിരുന്നു. ഏപ്രിൽ 25ന് കുട്ടിയെ കാണാതായി. ഇതോടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ കുട്ടി മാൻസിയോടൊപ്പം സൂറത്ത് റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ട്രെയിനിൽ തിരക്ക് കൂടുതലായതിനാൽ ഇവർ ബസ് മാർഗം അഹമ്മദാബാദിലേക്കു പോയി. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം ഡൽഹിയിലേക്കും പിന്നീട് ജയ്പുരിലേക്കും പോകുകയായിരുന്നു. …

പതിനായിരം രൂപയുടെ പന്തയം ജയിക്കാൻ വെള്ളം ചേർക്കാതെ 5 കുപ്പി മദ്യം കഴിച്ചു; 21 വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയം വച്ച് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടക കോളാറിലെ മുളബാഗിൽ സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കളുമായുള്ള പതിനായിരം രൂപയുടെ പന്തയത്തിൽ വിജയിക്കാനാണ് കാർത്തിക് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വഷളായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഒരു വർഷം മുൻപ് വിവാഹിതനായ കാർത്തിക്കിനു 8 ദിവസം മുൻപാണ് കുഞ്ഞു പിറന്നത്.സുഹൃത്തുക്കളോട് തനിക്കു വെള്ളം ചേർക്കാതെ 5 ഫുൾ …

എനിക്കെങ്ങനെ ഞാൻ അല്ലാത്തവൻ കഴിയും ? സമ്മർദത്തിനു വഴങ്ങില്ല; ആശ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്:റിലെ നിരാഹാരം സമരം അവസാനിപ്പിച്ചു, ഇനിരാപ്പകൽ സമരയാത്ര

തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു …

എട്ടര ലിറ്റർ കർണാടക ബിയറുമായി തിമ്പാറയിലെ ബാലകൃഷ്ണ ഷെട്ടി അറസ്റ്റിൽ

കുമ്പള :മംഗൽപ്പാടി തിമ്പാറയിലെ ടി ബാലകൃഷ്ണ ഷെട്ടിയെ എട്ടര ലിറ്റർ കർണാടക ബീയ റുമായി എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.തിമ്പാറയിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എക്സ്സൈസ് അറിയിച്ചു. കുമ്പള എക്സ്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിലേഷ് എം എം അവിനാശ് എന്നിവരും സംഗത്തിലുണ്ടായിരുന്നു

പെൻഷൻ മറ്റൊരാൾക്കു നൽകിയതിലെ പ്രതികാരം; ഭാര്യയെ വയോധികൻ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വയോധികൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിരട്ടക്കോണം സ്വദേശിനി ഓമനയമ്മയാണ്(74) കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ (78) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതോടെ മകളും മരുമകനും ഏറെ നേരം തട്ടിവിളിച്ചിരുന്നു. ഒടുവിൽ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഓമനമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കശുവണ്ടി തൊഴിലാളിയായ ഓമനമ്മ അടുത്തിടെയാണ് വിരമിച്ചത്. പെൻഷനായി ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്കു നൽകിയിരുന്നു. ഇതിനെ ചൊല്ലി ഇരുവരും …

കൈവശം മതിയായ ഭക്ഷണവും അവശ്യവസ്തുക്കളും; പഹൽഗാം ഭീകരർ ഇപ്പോഴും കശ്മീരിലുണ്ടെന്ന് റിപ്പോർട്ട്. മറ്റു പ്രദേശങ്ങൾ കൂടി ആക്രമണത്തിനു പരിഗണിച്ചിരുന്നതായും കണ്ടെത്തൽ

ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന നാലംഗ ഭീകര സംഘം കശ്മീരിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. ആക്രമണം നടന്ന ദക്ഷിണ കശ്മീരിൽ തന്നെ ഇവർ ഒളിവിൽ കഴിയുന്നതായി എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇവരുടെ പക്കൽ മതിയായ ഭക്ഷണവും അവശ്യ വസ്തുക്കളുമുണ്ടെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരാൻ സാധിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഭീകരരെയും ഇവരുടെ സഹായികളെയും കണ്ടെത്താൻ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ആക്രമണത്തിനു 2 ദിവസം മുൻപേ …

കള്ളവോട്ട് തടയാൻ വോട്ടർ പട്ടികയെ ജനന, മരണ ഡാറ്റ ബാങ്കുകളുമായി ബന്ധിപ്പിക്കും, വമ്പൻ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാൻ വമ്പൻ മാറ്റങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർ പട്ടികയെ ജനന, മരണ ഡാറ്റ ബാങ്കുകളുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മരണപ്പെടുന്ന വ്യക്തികളെ വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ പല സംസ്ഥാനങ്ങളിലും കള്ളവോട്ട് വ്യാപകമായതായും കമ്മിഷനു പരാതി ലഭിച്ചിരുന്നു.ഒപ്പം വോട്ടർ സ്ലിപ്പിൽ വ്യക്തവും കൃത്യവുമായി വിവരങ്ങൾ ഉൾപ്പെടുത്തും. സുതാര്യത ഉറപ്പാക്കാനും പോളിങ് സ്റ്റേഷൻ കണ്ടെത്താൻ വോട്ടർമാരെ സഹായിക്കാനും ലക്ഷ്യമിട്ടാണിത്.വോട്ടർമാരെ …

സമ്മർദത്തിനു വഴങ്ങില്ല; ആശ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്, കാസർകോട് നിന്ന് തിരുവനന്തപുരം വരെ രാപകൽ സമരയാത്രയുമായി ആശമാർ

തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു …

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില സിലിണ്ടറിനു 15 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 15 രൂപ കുറവു വരുത്തി. 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് കുറവു വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കുറച്ചിട്ടില്ല. വാണിജ്യാവശ്യങ്ങള്‍ക്കു പാചക വാതക വിലക്കുറവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചിരുന്നു. സിലിണ്ടറിന് 41 രൂപയാണ് കുറച്ചിരുന്നത്. അതേ സമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിക്കുകയായിരുന്നു.

പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക് സൈനികന്‍ സ്ഥാപിക്കും; പ്രകോപന പരാമര്‍ശങ്ങളുമായി പാക് സെനറ്റര്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടാരിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്രത്തിനെതിരെ പ്രകോപന പ്രസംഗവുമായി പാക്കിസ്താന്‍ സെനറ്റര്‍. അയോധ്യയിലെ പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക്കിസ്താന്‍ സൈനികര്‍ സ്ഥാപിക്കുമെന്നും അതിനു അധികം കാത്തിരിക്കേണ്ടി വരില്ലെന്നുമാണ് പാക് സെനറ്റായ പല്‍വാഷ മുഹമ്മദ് സായ് ഖാന്റെ വെല്ലുവിളി. ആദ്യത്തെ ബാങ്കുവിളി സൈനിക മേധാവി അസിം മുനീര്‍ നല്‍കുമെന്നും പാക് സെനറ്റില്‍ അവര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്താനുമായി യുദ്ധം ഉണ്ടായാല്‍ സിഖ് സൈനികര്‍ പാക്കിസ്താനെ ആക്രമിക്കില്ല. കാരണം അവര്‍ക്ക് …

സംസ്ഥാനത്ത് 5 ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ മുന്നറിയിപ്പ് നല്‍കി.കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴക്കാണ് സാധ്യത. വെള്ളിയാഴ്ച രാവിലെ 2.30 മുതല്‍ രാത്രി 11.30 വരെ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

പരസ്പരം കുത്തിക്കൊന്നതെന്നു സംശയം; കണ്ണൂർ സ്വദേശിയും ഭാര്യയും കുവൈത്തിൽ മരിച്ച നിലയിൽ

കുവൈറ്റ്‌സിറ്റി: കണ്ണൂര്‍ സ്വദേശിയായ യുവാവിനെയും ഭാര്യയെയും കുവൈറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്സായ ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ വ്യാഴാഴ്ച്ച രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. അതുകൊണ്ട് ദമ്പതികളുടെ മക്കളെ നാട്ടിലാക്കിയിരിക്കുകയാണ്. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് …

അപൂർവ ധാതുക്കളുടെ വിതരണത്തിൽ ട്രംപ് ഭരണകൂടം ഉക്രെയ്നുമായി കരാറിൽ

.-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:റഷ്യൻ സമാധാനത്തിനായുള്ള നിർണായക നീക്കമായി ട്രംപ് ഭരണകൂടം ഉക്രെയ്നുമായി അപൂർവ ധാതു കൈമാറ്റ കരാറിൽ ഒപ്പുവച്ചു.ഡൊണാൾഡ് ട്രംപും വോളോഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള ഓവൽ ഓഫീസിലെ തർക്കം നിർത്തിവച്ചതിന് ആഴ്ചകൾക്ക് ശേഷം, ബുധനാഴ്ച, യുഎസ് നിക്ഷേപകർക്ക് ഉക്രെയ്‌നിന്റെ അപൂർവ ഭൂ ധാതുക്കളുടെ വിതരണത്തിൽ മുൻഗണന നൽകുന്നതിനായി ട്രംപ് ഭരണകൂടം ഉക്രെയ്‌നുമായി ഒരു കരാറിലെത്തുകയായിരുന്നു . “ഉക്രെയ്‌നിന്റെ പ്രതിരോധത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനങ്ങൾ നൽകിയ ഗണ്യമായ സാമ്പത്തികവും ഭൗതികവുമായ പിന്തുണയുടെ” അംഗീകാരമായി കരാറിനെ …

നിരന്തരം ആവശ്യപ്പെട്ടിട്ടും താടി ഷേവ് ചെയ്തില്ല; ഏഴു മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി

മീററ്റ്:താടി ഷേവ് ചെയ്യണമെന്ന ഭാര്യയുടെആവശ്യം ഭർത്താവ് അംഗീകരിച്ചില്ല;യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മാസങ്ങളോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.മീററ്റ് ലിസാരി ഗേറ്റ്, ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ (28) ആണ് പരാതി നൽകിയത്. ഏഴ് മാസം മുമ്പാണ് ആർഷി (25) യെ ഷാക്കിർ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യ നാളുകൾ തൊട്ടേ ഭർത്താവിന്റെ താടി ആർഷിക്ക് പ്രശ്നമായി …

കുമ്പള ടോള്‍ ബൂത്ത് സമര പ്രഖ്യാപനം വാക്കിലൊതുങ്ങി;എം.എല്‍.എ യെയും ജനപ്രതിനിധികളെയും ഒഴിവാക്കി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലേക്ക്

കുമ്പള: ദേശീയ പാതയില്‍ കുമ്പള ആരിക്കാടി കടവത്തിന് സമീപം ടോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു.നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും നിര്‍മാണം തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച കുമ്പള പഞ്ചായത്ത് ഓഫീസില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നിരുന്നു.രണ്ട് ദിവസത്തിനകം, തിങ്കളാഴ്ച ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സമര പ്രഖ്യാപനം നടത്തുമെന്നൊക്കെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമര പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല, കൃത്യമായ മറുപടി …

കാലിഫോർണിയയിൽ ബലാൽസംഗ കേസ് പ്രതിയെ സഹതടവുകാർ കൊലപ്പെടുത്തി; ജയിലിൽ ആക്രമണവും കൊലപാതകവും തുടർക്കഥ; ഇത്തരത്തിൽ ഇക്കൊല്ലം കൊല്ലപ്പെട്ടത് ഒരു ഡസനിലധികം തടവുകാർ

-പി പി ചെറിയാൻ ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ ജയിൽ അക്രമണവും കൊലപാതകവും തുടരുന്നു;ജയിൽ സംഘട്ടനങ്ങളിൽ ഈ വർഷം ഒരു ഡസനിലധികം തടവുകാർ കൊല്ലപ്പെട്ടു. . വാരാന്ത്യത്തിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തിയതായി അവസാന റിപ്പോർട്ടിൽ പറയുന്നു. 51 കാരനായ റെനി റോഡ്രിഗസിനെയാണ് കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ, 7:15 ന് പകൽ സമയത്തു സഹതടവുകാരനായ കെന്നത്ത് വിൽസൺ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവമെന്ന് സംസ്ഥാന ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.പരിക്കേറ്റ റോഡ്രിഗസിനെ മെഡിക്കൽ സ്ഥാപനത്തിൽഎത്തിച്ചെങ്കിലും …

കുണ്ടംകുഴിയിൽ വൻ തീപ്പിടുത്തം; ഹാർഡ് വെയർ ഷോപ്പ് കത്തി നശിച്ചു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്, തീ കെടുത്താനുള്ള ശ്രമം തുടരുന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടംകുഴിയിൽ വൻ തീടുത്തം. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ശിവഗംഗ ഹാർഡ് വേഴ്സിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. പുരുഷു ടൈലർ എന്നയാൾക്കാണ് പരിക്കേറ്റത് .ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറ്റിക്കോലിൽ നിന്നും എത്തിയ ഫയർഫോഴ്സും ബേഡകം പൊലീസും നാട്ടുകാരും തീ കെടുത്താനുള്ള ശ്രമം തുടരുന്നു. ഷോപ്പിലെ വെൽഡിംഗ് ജോലിക്കിടയിൽ വീണ തീപ്പൊരിയാണ് അപകടത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. …

വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട്; ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമം പരാജയപ്പെടുത്തി

-പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കാൻ വൈസ് പ്രസിഡന്റ് വാൻസ് സെനറ്റിൽ ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തി.ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കി. പ്രസിഡന്റ് നടപ്പിലാക്കാൻ ഉപയോഗിക്കുന്ന അടിയന്തര ഉത്തരവ് റദ്ദാക്കിക്കൊണ്ട് ട്രംപിന്റെ ആഗോള താരിഫുകളെ ഫലപ്രദമായി തടയുമായിരുന്ന പ്രമേയം വൈകുന്നേരം സെനറ്റ് നിരസിച്ചു. പ്രമേയത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് സെനറ്റർമാരായ ജിഒപി സെനറ്റർ മിച്ച് മക്കോണലും ഡെമോക്രാറ്റിക് …