വീണ്ടും ദുരഭിമാനക്കൊല; ഇതര മതവിശ്വാസിയെ പ്രണയിച്ച യുവതിയെയും കാമുകനേയും കൊലപ്പെടുത്തി; സഹോദരന്‍മാര്‍ അറസ്റ്റില്‍
ലഖ്‌നൗ: ഇതര മതവിശ്വാസിയായ യുവാവിനെ പ്രണയിച്ചതിന് യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. സംഭവത്തില്‍ യുവതിയുടെ മൂന്ന് സഹോദരന്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്‌സിപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. 22 കാരിയായ കാജല്‍ സൈനി, 27 കാരനായ അര്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അര്‍മാന്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്. അവിടെ വച്ച് കാജല്‍ സൈനിയുമായി പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. കാജലിന്റെ സഹോദരന്മാര് …