നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം

ന്യൂയോര്‍ക്ക്: നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം. ഹെലീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട ‘ഗാബി’യെന്ന പൂച്ചയെ ആണ് 443 ദിവസങ്ങള്‍ക്കുശേഷം നോര്‍ത്ത് കരോലിനയിലെ ഒരു കുടുംബം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം തെക്കുകിഴക്കന്‍ മേഖലയില്‍ വീശിയടിച്ച ശക്തമായ ഹെലീന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഗാബിയെ കാണാതായത്. ഡിസംബര്‍ 13 ന് ഗാബിയെ കണ്ടെത്തി നോര്‍ത്ത് കരോലിനയിലെ ആവറി ഹ്യൂമന്‍ സൊസൈറ്റിയിലേക്ക് കൊണ്ടുപോയി. പൂച്ചയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് തൊഴിലാളികള്‍ …

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ലഭിച്ചത് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ്; ജമ്മുവില്‍ അതീവ ജാഗ്രത

ശ്രീനഗര്‍: ജമ്മുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ലഭിച്ചു. പൊലീസ് ഉപയോഗിക്കുന്ന തോക്കില്‍ ഘടിപ്പിക്കാവുന്ന ചൈനീസ് നിര്‍മ്മിത ദൂരദര്‍ശിനിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവിലെ സിദ്രയില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ചവറ് കൂനയില്‍ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്‌കോപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസിനെ …

ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം; കൊടിയേറി, ഇനി ഉത്സവ നാളുകള്‍

കാസര്‍കോട്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനും ആസ്‌ക് ഉത്സവിനും കൊടിയേറി. ക്ലബ്ബ് പ്രസിഡണ്ട് സിദ്ദിഖ് എം പതാക ഉയര്‍ത്തിയതോടെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.അബ്ദുറഹ്‌മാന്‍ എസ് എ, നാസര്‍, ഹാജി കെ എം. ബഷീര്‍, റഫീഖ് പി കെ, റിയാസ് ടി എ, കാദര്‍, ഹവാസ്, മുസ്തഫ, നിസാര്‍, ലത്തീഫ്, ഹാരിസ് സി എച്ച് എം, റസാക്ക്, ഹക്കീം എം, ആസിഫ് ബി എ, ദാവൂദ്, ഷാഫി, കാദര്‍, റഫീഖ്, സിദ്ദീഖ്, ഗപ്പു സംബന്ധിച്ചു.

ഏതിനം മീനോ ആയിക്കോട്ടെ, എത്ര വേണമെങ്കിലും റെഡി: തലപ്പാടിയില്‍ വൈവിദ്ധ്യമാര്‍ന്ന വമ്പന്‍ മത്സ്യമാര്‍ക്കറ്റ്

തലപ്പാടി: ഏത് കാലാവസ്ഥയിലും അഭിരുചിക്കൊത്ത മത്സ്യവുമായി തലപ്പാടിയില്‍ മത്സ്യ വിപണി പ്രവര്‍ത്തനമാരംഭിച്ചു.അഭിരുചിക്കൊത്ത മത്സ്യം ഇവിടെ കിട്ടുമെന്നത് മത്സ്യ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുന്നു. വൈകുന്നേരത്തോടെ സജീവമാവുന്ന മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മീന്‍ വാങ്ങാന്‍ ധാരാളമാളുകള്‍ വൈകുന്നേരങ്ങളില്‍വിവിധ സ്ഥലങ്ങളില്‍ നിന്നു തലപ്പാടിയില്‍ എത്തുന്നു. അയക്കൂറ, സ്രാവ്, ആവോലി, ബാമീന്‍, ചെമ്മീന്‍, ഏരി പോലത്തെ വമ്പന്‍ മത്സ്യങ്ങള്‍ക്കൊപ്പം അയലയും മത്തിയും പോലുള്ള ചെറുമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. പല സ്ഥലങ്ങളിലും നിരവധി മത്സ്യമാര്‍ക്കറ്റുകള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അവിടങ്ങളിലൊന്നും ലഭിക്കാത്തത്ര മത്സ്യങ്ങള്‍ ഈ …

രണ്ട് മാസമായി നാട്ടില്‍ ഭീതി പരത്തിയിരുന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി; പിടിയിലായത് ആടിന്റെ മാംസം തിന്നാനെത്തിയപ്പോള്‍

റാന്നി: നാടിനെ ഭീതിയിലാഴ്ത്തിയ കടുവ രണ്ടുമാസത്തിനുശേഷം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആടിന്റെ മാംസം തിന്നാനെത്തിയപ്പോഴാണ് കടുവ കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിയില്‍ കഴിഞ്ഞ റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണുകാര്‍ ആശ്വാസത്തിലായി. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കഴിഞ്ഞദിവസം മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. കൂടിന് സമീപത്തു നിന്ന് കണ്ടെത്തിയ ഈ …

‘ഇന്ത്യ ഹിന്ദു രാഷ്ട്രം’; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കും. സത്യം അതായതിനാല്‍ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല- മോഹന്‍ ഭാഗവത് പറഞ്ഞു. കിഴക്ക് സൂര്യന്‍ ഉദിക്കുന്നു. അത് എന്നുമുതലാണെന്ന് നമ്മള്‍ക്കറിയില്ല. അപ്പോള്‍, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി …

പിന്‍വാതില്‍ സര്‍വ്വത്ര

നാരായണന്‍ പേരിയ പ്രവേശനം പിന്‍വാതിലിലൂടെ -അധികാരം കൈയാളുന്നവരുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അല്ലെങ്കില്‍ കോഴ എന്ന കൈക്കൂലി കൊടുക്കുന്നവര്‍ക്ക്. കൂടക്കൂടെ കേള്‍ക്കാറുള്ള ആരോപണം.നിയമനാര്‍ഹരല്ലാത്ത അയോഗ്യര്‍ക്ക് നിയമനം നല്‍കുക. ഉദ്യോഗക്കയറ്റത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. അപ്പോള്‍, യോഗ്യതയുള്ളവര്‍ അവഗണിക്കപ്പെടും;യോഗ്യതയുണ്ടായിട്ടും പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ.ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, രണ്ട് പതിറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടില്‍ നടന്ന പിന്‍വാതില്‍ നിയമന മാമാങ്കം. ജില്ലാ സഹകരണ ബാങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ മിനിമം യോഗ്യതയും അതിനപ്പുറമുള്ളവര്‍ പ്രതീക്ഷയോടെ അപേക്ഷിച്ചു.പരീക്ഷ നടത്തി. ആയിരക്കണക്കിന് അപേക്ഷകര്‍ പരീക്ഷയെഴുതി. നിയമനോത്തരവ് …

ജില്ലയിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിനിടയിൽ അധികാര തർക്കം: വിജയത്തിന്റെ ശോഭ കെടുത്തുമെന്നു ആശങ്ക:ഫോർമുലയ്ക്ക് ജില്ലാ നേതൃത്വം

കാസർകോട് : മഞ്ചേശ്വരം, കാസർകോട് ,ഉദുമ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള എല്ലാ പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനത്തിനായി ഒന്നിലധികം അവകാശവാദങ്ങൾ ഉയരുന്നു.വൻ വിജയത്തിനും വിജയാഘോഷത്തിനുമിട യിൽ ഇത് പാർട്ടിക്ക് വലിയ തലവേദനയാവുന്നു. കാസർകോട് നഗരസഭയടക്കം എല്ലായിടത്തുംചെയർമാൻ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾക്ക് പ്രമുഖരായ ഒന്നിലധികം സ്ഥാനാർഥികൾ രം ഗത്തു നിലയുറപ്പിച്ചു കഴിഞ്ഞു. കാസർകോട് നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനും രണ്ടുപേർ രംഗത്തുണ്ട്.കെഎം ഹനീഫും ,ഹമീദ് ബെദി രയുമാണ് രംഗത്തുള്ളത്. മംഗൽപാടി പഞ്ചായത്തിൽ പ്രസിഡണ്ട് പ്രസ്ഥാനത്തിനു തർക്കം മുറുകുന്നു. …

ചെറുവത്തൂരിലെ മദീന കൂള്‍ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരിലെ മദീന കൂള്‍ ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി(80) അന്തരിച്ചു.ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് ജുമാ മസ്ജിദ് മുന്‍ ട്രഷററായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷുഹൈബ്(വ്യാപാരി, ചെറുവത്തൂര്‍), ഖുബൈബ്(ദുബൈ), മുഹമ്മദ് കുഞ്ഞി (മദീന കൂള്‍ ബാര്‍ ചെറുവത്തൂര്‍), സീനത്ത്. മരുമക്കള്‍: സിനീന, സഫീന, ശറഫുദ്ധീന്‍(ദുബായ്), ഹംന.സഹോദരങ്ങള്‍: ബീഫാത്തിമ, ഖദീജ, പരേതരായ, മുഹമൂദ്, മജീദ്, അബ്ബാസ്, കുഞ്ഞാമിന.

കുമ്പളയില്‍ ലീഗ് ഒറ്റക്കു ഭൂരിപക്ഷം നേടി; പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി ആരെ കൊള്ളും, ആരെ തള്ളും

കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കാന്‍ പാടുപെടുന്നു.മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും രണ്ടു തവണ പഞ്ചായത്ത് മെമ്പറും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന എ.കെ ആരിഫ് ഇത്തവണയും പഞ്ചായത്തു മെമ്പറാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിപി അബ്ദുല്‍ഖാദര്‍ ഹാജിയും രണ്ടു തവണ പഞ്ചായത്തു മെമ്പറും ഒരു തവണ ബ്ലോക്ക് മെമ്പറുമായിട്ടുണ്ട്. എംപി ഖാലിദ് …

സ്വര്‍ണ്ണഗിരി തോട് പാലത്തിന്റെ കൈവരി തകര്‍ന്നു; മുട്ടം- ബേരിഗെ റോഡില്‍ അപകടഭീഷണി

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ സ്വര്‍ണ്ണഗിരിതോട് പാലത്തിന്റെ കൈവരിയുടെ ഒരു ഭാഗം കാലപ്പഴക്കം കാരണം തകര്‍ന്നു വീണു. ഇതോടെ മുട്ടം- ബേരിഗെ റോഡില്‍ അപകട ഭീഷണി ഉയര്‍ന്നു. ബേരിഗെ ബീച്ചിലേയ്ക്കുള്ള പ്രധാന റോഡാണിത്. ഈ ഭാഗത്തുള്ള 500ല്‍പ്പരം കുടുംബങ്ങള്‍ ദേശീയ പാതയില്‍ എത്താന്‍ ആശ്രയിക്കുന്നതും ഇതേ പാലത്തെയാണ്. ദിനംപ്രതി സ്‌കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്.30 വര്‍ഷം മുമ്പ് ഇറിഗേഷന്‍ വകുപ്പാണ് സ്വര്‍ണ്ണഗിരി തോടിനു പാലം പണിതത്. പാലത്തിന്റെ കൈവരി തകര്‍ന്നത് വലിയ …

തേനീച്ച വളര്‍ത്താന്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പുത്തൂര്‍: തേനീച്ച വളര്‍ത്താന്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അബ്ദുല്‍ ഗഫൂറിനെയാണ് ഉപ്പിനങ്ങാടി പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ബെലഗാവി സ്വദേശിനിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി തേടിയാണ് ഉപ്പിനങ്ങാടിയില്‍ എത്തിയത്. ഇതിനിടയിലാണ് അബ്ദുല്‍ ഗഫൂറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മകളെ തേനീച്ച വളര്‍ത്തല്‍ പഠിപ്പിക്കുവാന്‍ ഏല്‍പ്പിച്ചു. പിന്നീട് മാതാപിതാക്കള്‍ സ്വന്തം നാട്ടിലേയ്ക്ക് പോയി. വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അറിഞ്ഞത്. ഡിസംബര്‍ രണ്ടു മുതല്‍ താന്‍ …

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ രാവിലെ നടന്ന ചടങ്ങിനു ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മുതിര്‍ന്ന അംഗം ബദിയഡുക്ക ഡിവിഷനിലെ രാമപ്പയ്ക്ക് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റു അംഗങ്ങള്‍ക്കു രാമപ്പയാണ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എഡിഎം പി. അഖില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

സമസ്ത നൂറാം വാര്‍ഷികം: സന്ദേശ യാത്രക്ക് ഉജ്ജ്വല സീകരണം

തിരുവനന്തപുരം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ഗംഭീര വരവേല്‍പ്പ്.കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ നാഗര്‍കോവിലില്‍ നിന്നും പ്രയാണം തുടങ്ങിയ ശതാബ്ദി സന്ദേശ യാത്ര ഇന്നലെ രാവിലെ വിഴിഞ്ഞം, ബീമാ പള്ളി മഖാമുകളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പ്രയാണമാരംഭിച്ചു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ എസ്.എ ഷാജഹാന്‍ ദാരിമി …

രഹസ്യഭാഗത്ത് ഒളിപ്പിച്ചുവച്ച കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: രഹസ്യഭാഗത്ത് ഒളിപ്പിച്ചുവച്ച കഞ്ചാവുമായി രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം, ശക്തികുളങ്ങര, ഗുരുദേവ് നഗര്‍, അമച്ചിറയില്‍ ഹൗസില്‍ എ തന്‍സില്‍ (27), ചാലോത്ത് വടക്കേത്തറ ഹൗസില്‍ പി. പ്രശോഭ് എന്ന അര്‍ഷാദ് (24) എന്നിവരെയാണ് ചന്തേര എസ്‌ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ മടക്കര പഴയ ഹാര്‍ബറിനു സമീപത്തു വച്ചാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളില്‍ നിന്നു 14 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.പൊലീസ് വാഹനം കണ്ട് യുവാക്കള്‍ …

കാസര്‍കോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതിയുടെ വീട്ടില്‍ വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്നു പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയ(55)ന്റെ ചെര്‍ക്കള, കോലാച്ചിയടുക്കത്തുള്ള വീട്ടിലെ ഷെഡില്‍ സൂക്ഷിച്ച നിലയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 2000 രൂപയുടെ 2500 കള്ളനോട്ടുകളും 1000 രൂപയുടെ 50 കള്ളനോട്ടുകളുമാണ് പിടികൂടിയത്. ഇതോടൊപ്പം പിന്‍വലിച്ച 500 രൂപയുടെ നിലവിലില്ലാത്ത 100 നോട്ടുകളും ആണ് പിടികൂടിയത്. ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി കെട്ടുകളാക്കിയ നിലയിലായിരുന്നു …

അവസാനത്തെ അമേരിക്കൻ പെനികൾ 140 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റു!

പി പി ചെറിയാൻ ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റു ! 1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രം അവസാനിച്ചു . അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായി 232 സെറ്റുകൾ ലേലം ചെയ്തു. നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി …

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു. ഡിസംബർ 18-നായിരുന്നു വൈറ്റ് ഹൗസിൽ ക്രിസ്മസ് സ്വീകരണം. ആഘോഷത്തിൽ പങ്കെടുത്ത താരം, വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞത് …