നിരന്തരം ആവശ്യപ്പെട്ടിട്ടും താടി ഷേവ് ചെയ്തില്ല; ഏഴു മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി

മീററ്റ്:താടി ഷേവ് ചെയ്യണമെന്ന ഭാര്യയുടെആവശ്യം ഭർത്താവ് അംഗീകരിച്ചില്ല;യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മാസങ്ങളോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.
മീററ്റ് ലിസാരി ഗേറ്റ്, ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ (28) ആണ് പരാതി നൽകിയത്. ഏഴ് മാസം മുമ്പാണ് ആർഷി (25) യെ ഷാക്കിർ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യ നാളുകൾ തൊട്ടേ ഭർത്താവിന്റെ താടി ആർഷിക്ക് പ്രശ്നമായി മാറി. ഇതേച്ചൊല്ലി ഇരുവരും തർക്കങ്ങളും തുടങ്ങി. ഷേവ് ചെയ്യണമെന്നു യുവതി ഭർത്താവിനെ നിർബന്ധിച്ചിരുന്നുവത്രെ. താടിയുള്ളപ്പോൾ തന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് ഭാര്യ പലതവണ പറഞ്ഞതായും ഷേവ് ചെയ്തില്ലെങ്കിൽ ഒരു ദിവസം ഇറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും യുവാവ് പൊലീസിൽ നൽകിയ പറഞ്ഞു. എന്നാൽ താടി ഒഴിവാക്കാൻ ഷക്കീർ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഫെബ്രുവരി മൂന്നാം തീയ്യതി ആർഷി, ഭ‍ർത്താവിന്റെ 24കാരനായ സഹോദരൻ മുഹമ്മദ് സാബിറിനൊപ്പം ഒളിച്ചോടിയത്. സാബിർ ക്ലീൻ ഷേവാണെന്നും യുവാവ് പരാതിയിൽ പറഞ്ഞു. വീട്ടിൽ നിന്ന് ആവശ്യമായ സാധനങ്ങളും എടുത്താണ് ഇരുവരും പോയത്. ഇതു വരെ ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഷാകിർ പൊലീസിൽ പരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page