കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീപിടിത്തം; രോഗികളെ മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തമുണ്ടായതോടെ രോഗികളെ ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള യുപിഎസ് റൂമിൽ പുക ഉയരുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. ഷോർട്ട് സർക്ക്യൂട്ടാണെന്നാണ് സംശയം. പുക ഉയർന്നതോടെ രോഗികളെയും ഉപകരണങ്ങളും മാറ്റുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാ സേനയും പൊലീസും തീ അണയ്ക്കാൻ ശ്രമിക്കുന്നു.

അഹമ്മദ് സാലി തെരുവത്ത് അന്തരിച്ചു

കാസർകോട്: തെരുവത്ത് സ്വദേശിയും ചാലയിൽ താമസക്കാരനുമായ അഹമ്മദ് സാലിതെരുവത്ത് (76) അന്തരിച്ചു. പ്രമുഖ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒ കെ ഖാദർ പള്ളം സഹോദരി പുത്രനാണ്. പരേതനായ തെരുവത്ത് അലിക്കുഞ്ഞി ഹാജിയുടെയും സൈനബ ആനവാതുക്കലിൻ്റെയും മകനാണ്. 40 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു പഴയകാല വോളിബാൾ ക്യാരംബ്സ് താരമായിരുന്നു. ഭാര്യ: നഫീസ ബച്ചിവളപ്പ്. മക്കൾ:ഇർഷാദ് , ഇർഫാൻ ,റൈഹാന. മരുമക്കൾ: മഷൂദ് സേട്ട് തളങ്കര, അസീദ ബാവിക്കര. സഹോദരങ്ങൾ:നഫീസ കുളങ്കര ,റുഖിയ എരിയാൽ പരേതരായ മാമു ഹാജി മാന്യ, …

പരേതനായ എസ്.ടി.യു. നേതാവ് മജീദ് തളങ്കരയുടെ ഭാര്യ പള്ളിക്കണ്ടം നഫീസത്ത് അന്തരിച്ചു

കാസർകോട് : ലീഗ് – എസ്.ടി.യു നേതാവായിരുന്ന പരേതനായ മജീദ് തളങ്കരയുടെ ഭാര്യ ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) അന്തരിച്ചു. മക്കൾ: നിസാർ തളങ്കര ( ഷാർജ ഇന്ത്യൻ അസോ. പ്രസിഡൻ്റ്, യു.എ.ഇ -കെ എം.സി.സി ട്രഷ ) , ഹസൻ കുട്ടി, മുജീബ് തളങ്കര , റഫീഖ്, സുഹറ. നിര്യാണത്തിൽ കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ഇന്ത്യൻ വെബ്സൈറ്റുകളെ തകർക്കാൻ പാക് ഹാക്കർമാർ: ചെറുത്തു തോൽപിച്ച് ഇന്ത്യൻ ഏജൻസികൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈബർ ഇടങ്ങളിൽ ഇന്ത്യയെ തകർക്കാനുള്ള പാകിസ്താൻ ശ്രമം സുരക്ഷാ ഏജൻസികൾ വിഫലമാക്കി. ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാനുള്ള പാക്കിസ്താൻ പിന്തുണയുള്ള ഹാക്കർമാരുടെ ശ്രമമാണ് പരാജയപ്പെടുത്തിയത്. ജമ്മുവിലെ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകളെയാണ് ഹാക്കർമാർ ആദ്യം നോട്ടമിട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ പരിഹസിക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ വികൃതമാക്കാനായിരുന്നു ശ്രമം. വിമുക്ത സൈനികർക്കു ആരോഗ്യസേവനങ്ങൾ നൽകുന്ന വെബ്സൈറ്റിനു നേരെയും ആക്രമണമുണ്ടായി. ആർമി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ സൈറ്റുകളെയും ഹാക്കർമാർ …

ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 47 വർഷം തടവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അടുത്ത ബന്ധുവിന് 47 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ഡൗൺസിൻഡ്രോം രോഗബാധിതയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി രാജീവനെ (41) യാണു തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 8 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.2025 സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം. ആരോരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്നാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ അടുക്കള ഭാഗത്തേക്ക് …

കനത്ത മഴയ്ക്ക് സാധ്യത; കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയുണ്ടാകും. 6ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുളളതിനാൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നടപടി കടുപ്പിച്ച് ഇന്ത്യ: പാക് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിനു വിലക്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി സൈബർ ലോകത്ത് പാകിസ്താനുള്ള തിരിച്ചടി ഇന്ത്യ കർശനമാക്കുന്നു . പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിനു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. ജലയുദ്ധം തുടർന്നാൽ ഇന്ത്യയ്ക്കു തിരിച്ചടി നൽകുമെന്ന ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി.നേരത്തേ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനു 16 പാക്കിസ്താനി യൂട്യൂബ് ചാനലുകളും ഇന്ത്യ വിലക്കിയിരുന്നു. പ്രമുഖ മാധ്യമങ്ങളുടെയും ക്രിക്കറ്റ് താരം ഷൊയബ് …

ഹൈബ്രിഡ് കഞ്ചാവുകളും എൽഎസ്ഡി സ്റ്റാമ്പും; വൻ ലഹരി ശേഖരവുമായി യുവാവ് പിടിയിൽ

കൊല്ലം: വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവും 89.2 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റമ്പുകളുമായി യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുംതാഴത്ത് വച്ചാണ് വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. 27 വയസ്സുകാരനായ അവിനാശ് ശശിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിദേശരാജ്യങ്ങളിൽ കാണുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷർ, കുക്കി ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഒപ്പം …

ബൈക്കിടിച്ച് മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട് തെക്കുപുറത്തെ മൊയ്തീന്‍ കുഞ്ഞി മരിച്ചു

കാഞ്ഞങ്ങാട് : മോട്ടോര്‍ ബൈക്കിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീന്‍ കുഞ്ഞി (58) മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മോട്ടോര്‍ ബൈക്കിടിച്ച് പരിക്കേറ്റ ഇദ്ദേഹം മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ പ്രവാസിയാണ്. സെന്‍ട്രല്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ കുഞ്ഞബ്ദുള്ളയാണ് പിതാവ്. ഭാര്യ: ആസ്യ. മക്കള്‍: ഷമീല, ലുബൈബ.

നാഷനൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയയ്ക്കും കോടതി നോട്ടിസ്

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും കോടതി നോട്ടിസ് അയച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിനു മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടാണ് ഡൽഹി അവന്യു റോസ് കോടതിയുടെ നടപടി. കോടതി നിർദേശ പ്രകാരം ഇരുവർക്കുമെതിരായ കൂടുതൽ തെളിവുകൾ ഇഡി ഇന്ന് സമർപ്പിച്ചു. മേയ് 7ന് കേസ് വീണ്ടും പരിഗണിക്കും.നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കുറ്റപത്രം അപൂർണമാണെന്നും കൂടുതൽ തെളിവുകൾ സമർപ്പിക്കാനും നിർദേശിച്ചായിരുന്നു ഇത്. …

ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ; 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം, യുവതി അറസ്റ്റിൽ

ലക്നൗ: 21 വയസ്സിനിടെ പല പേരുകളിൽ പല സംസ്ഥാനങ്ങളിൽ 12 വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന യുവതി അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശി ഗുൽഷാന റിയാസ് ഖാനാണ് പിടിയിലായത്. 4 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് ഗുൽഷാനയ്ക്കൊപ്പം തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു.മാട്രിമോണിയൽ സൈറ്റുകളിലൂടെ വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഗുൽഷാനക്കു വരനെത്തേടി പരസ്യം ചെയ്യുകയാണ് ആദ്യ പരിപാടി. തുടർന്നു വിവാഹം നടത്തും.വിവാഹ ചടങ്ങുകൾ കഴിയുന്നതോടെ സംഘാംഗങ്ങൾ വരൻ്റെ വീട്ടിൽ …

മംഗ്ളൂരുവില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം; കുണ്ടിക്കാനിലും കണ്ണൂരിലും രണ്ടു പേരെ ആക്രമിച്ചു, സുഹാസ് ഷെട്ടി കൊലക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്ത്

മംഗ്ളൂരു: ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘര്‍ഷാവസ്ഥ ഉടലെടുത്ത മംഗ്ളൂരുവില്‍ രണ്ടിടത്ത് അക്രമം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് മംഗ്ളൂരുവിലും പരിസരങ്ങളിലും പൊലീസ് കര്‍ശന നിരീക്ഷണം തുടരുന്നു. കുണ്ടിക്കാനില്‍ ഒരു കാറിലെത്തിയ അജ്ഞാത സംഘം മത്സ്യവ്യാപാരിയായ ഉള്ളാളിലെ ലുക്മാനെ അക്രമിക്കുകയായിരുന്നു. അക്രമ സംഭവം നേരില്‍ കണ്ട ഒരു സ്ത്രീ നിലവിളിച്ച് ആള്‍ക്കാരുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ലുക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മംഗ്ളൂരു, …

റോഡിനു കുറുകെ ബൈക്ക് നിര്‍ത്തി മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം

കാസര്‍കോട്: റോഡിനു കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് മദ്യപിച്ചതിനെ ചോദ്യം ചെയ്ത വിരോധം മൂലമാണെന്നു പറയുന്നു, യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. അജാനൂര്‍, വെള്ളിക്കോത്തെ സി. പ്രകീഷാ (39) ണ് വധശ്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വയറിനാണ് കുത്തേറ്റത്. നെഞ്ചിനു കുത്താന്‍ ആഞ്ഞപ്പോള്‍ തട്ടി മാറ്റുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ വെള്ളിക്കോത്ത്, വീണച്ചേരിയിലെ ബൈജുവി(45)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.

ഗോളിയടിയിലെ പരേതനായ മമ്മുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

ബദിയഡുക്ക: ബദിയഡുക്കയിലെ പരേതനായ ഗോളിയടിയിലെ മമ്മുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (93) അന്തരിച്ചു. മക്കള്‍: അഡ്വ. അബൂബക്കര്‍, ഇബ്രാഹിം (റിട്ട.ടിഎസ്.ഒ), ജമാല്‍ (ലൈബ്രേറിയന്‍), ഹസൈനാര്‍ (ഖത്തര്‍), ആയിഷ, അസ്മ, ജമീല, പരേതരായ അബ്ദുല്ലകുഞ്ഞി, നഫീസ. മരുമക്കള്‍: മൊയ്തു, നഫീസ, സുഹ്‌റ, ഫൗസിയ, ബീഫാത്തിമ, ബല്‍ക്കീസ്, പരേതരായ മുഹമ്മദ്, ഖാദര്‍, മൊയ്തീന്‍ ഹാജി. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ മമ്മുഞ്ഞി, സീതി, അബൂബക്കര്‍, ആയിഷ.

സിനിമാനടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി ഒടുവില്‍ പൊലീസിന്റെ കെണിയില്‍ വീണു

കൊച്ചി: സിനിമാനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്‍ഫിങ്ങിന് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്‌ന വീഡിയോകളും ചിത്രങ്ങളാക്കിയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി മൂന്നിലധികം അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രതിക്ക് …

14 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ, പിതാവ് അറസ്റ്റില്‍

റാന്നി: പത്തനംതിട്ട, റാന്നിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്.വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട് സര്‍ക്കിള്‍ സഹ.യൂണിയന്‍ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ശനിയാഴ്ച

കുമ്പള: കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്.11 സ്ഥാനങ്ങളിലാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. സഹകരണ മേഖലയിലെ വ്യത്യസ്ത വിഭാഗം സഹകരണ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. അഞ്ചു വര്‍ഷമാണ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കാലാവധി. കാര്‍ഷിക വായ്പേതര സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധി സ്ഥാനത്തേക്ക് ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി പ്രദീപ് മത്സരിക്കുന്നു. ഇദ്ദേഹം ദീര്‍ഘകാലം …

വിഴിഞ്ഞം രാജ്യത്തിനു സ്വന്തം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു; കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് നമുക്ക് ഒരുമിക്കാം: നരേന്ദ്രമോദി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉച്ചക്ക് നാടിനു സമര്‍പ്പിച്ചു.വിഴിഞ്ഞം തുറമുഖത്തു നടന്ന അതിഗംഭീരവും ഉത്സച്ഛായ കലര്‍ന്നതുമായ ചടങ്ങിലാണ് അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂര്‍ണ്ണമായ ആദ്യഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തത്.നാടിന്റെ പുരോഗതിയും അഭിവൃദ്ധിയും ജനങ്ങള്‍ക്കു തൊഴിലും സ്വയം പര്യാപ്തതയും ഉറപ്പാക്കാനുള്ള സമഗ്ര കാഴ്ചപ്പാടിന്റെ ആദ്യ ചുവടാണ്. അടിസ്ഥാന വികസനത്തിന്റെ പുരോഗതിക്ക് വന്‍കിട പദ്ധതികള്‍ അനിവാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും കാലം കേരളത്തില്‍ ഇറക്കേണ്ടതും കേരളത്തില്‍ നിന്ന് കൊണ്ടു പോകേണ്ടതുമായ ചരക്കുകള്‍ വിദേശ തുറമുഖങ്ങളിലാണ് ഇറക്കിയിരുന്നതെന്നു പ്രധാനമന്ത്രി …